Panchayat:Repo18/vol2-page0642

From Panchayatwiki

642 GOVERNMENT ORDERS 24 2009 മേയ്ക്ക്, ജൂൺ, ജൂലൈ മാസങ്ങളിലായി മുകളിൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ പൂർത്തിയാ ᏣᏯᎦᎧ6nᏋᏩᎤᎧᏄ6rᎠ. 2.5 പൊതുടാപ്പുകളുടെ വെള്ളക്കരം അടയ്ക്കുന്നതിന് തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട്/ നോൺ-റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ്. ജല അതോറിട്ടി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കുകൾ (tarif) പ്രകാരമാണ് വെള്ളക്കരം അടയ്ക്കക്കേണ്ടത്. 3. കേരള വാട്ടർ അതോറിട്ടി കൈമാറിയ കുടിവെള്ള സ്കീമുകൾ/തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ട് പ്രവർത്തിപ്പിക്കുന്ന സ്കീമുകൾ, 3.1 ജല അതോറിട്ടി പരിപാലിച്ചിരുന്ന ചില ഏക ഗ്രാമ കുടിവെള്ള സ്കീമുകൾ (Single Village:Panchayat Water Supply) പരാമർശം ഒന്നിലെ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പ്രസ്തുത സ്കീമുകൾ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം തുടർ നടത്തിപ്പിനായി ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിക്കുന്നതിനും ആ രീതിയിൽ കാര്യക്ഷമമായ നടത്തിപ്പ ഉറപ്പു വരുത്തുന്നതിനുമാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാ റിക്കിട്ടിയതിൽ ചില സ്കീമുകൾ ഇതിനകം ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിച്ചിട്ടുണ്ട്. ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറാത്ത സ്കീമുകളെ സംബന്ധിച്ചിടത്തോളം അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെ ങ്കിൽ മെയിന്റനൻസ് നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും തുടർന്ന് ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറു ന്നതിനും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ടതാണ്. 3.2 കേന്ദ്ര / സംസ്ഥാന പദ്ധതികൾ പ്രകാരം നടപ്പാക്കിയ ചില കുടിവെള്ള സ്കീമുകളുടെ നട ത്തിപ്പ് ചുമതല ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുകയും നേരിട്ട് പരിപാലിക്കുകയും ചെയ്യുന്ന സ്കീമുകളും ഉണ്ട്. ഇത്തരം സ്കീമു കളെല്ലാം തുടർ നടത്തിപ്പിനായി ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിക്കേണ്ടതാണ്. 3.3 ഇതിനകം ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറിയ സ്കീമുകളുടെ നടത്തിപ്പ് - മെയിന്റനൻസ് ചെലവുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കാൻ പാടില്ല. അവ ഗുണഭോക്ത്യ ഗ്രൂപ്പുകളാണ് വഹി C396)63CO). 34 ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറാത്ത സ്കീമുകളുടെ കാര്യത്തിൽ അവ പൂർണ്ണമായും പ്രവർത്ത നക്ഷമമാക്കി ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നതു വരെയുള്ള നടത്തിപ്പ് - മെയിന്റനൻസ് ചെലവു കൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്നതാണ്. സ്കീമുകളിൽ നിന്നും വെള്ളക്കരം ഇനത്തിൽ ലഭിക്കുന്ന തുക നടത്തിപ്പ് - മെയിന്റനൻസ് ചെലവുകൾക്ക് തികയാതെ വരികയാണെങ്കിൽ മാത്രമേ ബാക്കി തുക തദ്ദേശഭരണസ്ഥാപനങ്ങൾ വഹിക്കാൻ പാടുള്ള. ഇപ്രകാരം അധിക തുക വഹിക്കുന്നതിന് തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട്/മെയിന്റനൻസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ്. ആവശ്യമെങ്കിൽ വെള്ള ക്കരത്തിന്റെ നിരക്കുകൾ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം പരിഷ്കരിക്കാവുന്നതാണ്. 3.5 ജല അതോറിട്ടി തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കൈമാറുവാൻ തീരുമാനിച്ചതിൽ ഇതുവരെയും കൈമാറാത്ത സ്കീമുകൾ തദ്ദേശഭരണ വകുപ്പിന്റെ അംഗീകാരത്തോടെ കൈമാറുമ്പോൾ അവ പൂർണ്ണ മായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ ഏറ്റെടുത്ത് ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിക്കാൻ പാടുള്ളൂ. പ്രവർത്തനക്ഷമവും ജല ലഭ്യതയുള്ളതുമായ സ്കീമുകൾ, അവയുടെ ആസ്തി - ബാധ്യതകൾ കണക്കാക്കി വേണം ഏറ്റെടുക്കേണ്ടത്. ഏറ്റെടുത്ത് കഴിഞ്ഞാൽ കാലതാമസം കൂടാതെ തന്നെ നടത്തിപ്പ് ചുമതല ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിക്കേണ്ടതാണ്. 4. ഗുണഭോക്ത്യ ഗുപ്പുകളുടെ സഹായത്തോടെ നടപ്പാക്കിയ കുടിവെള്ള സ്കീമുകൾ ജലനിധി, സ്വജലധാര, സെക്ടർ റീഫോംസ് എന്നീ പ്രോജക്റ്റടുകളുടെയും വികേന്ദ്രീകൃതാസുത്രണ സംവി ധാനത്തിന്റെയും ഭാഗമായി ഗുണഭോക്താക്കളുടെ സഹായത്തോടെ പ്രവർത്തന ക്ഷമമാക്കി പരിപാലി ക്കുന്ന തരത്തിൽ വിഭാവനം ചെയ്ത് നടപ്പാക്കിയ കുടിവെള്ള സ്കീമുകളുടെ നടത്തിപ്പ് - മെയിന്റനൻസ് ചെലവുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കാൻ പാടില്ല. അവ ഗുണഭോക്ത്യ ഗ്രൂപ്പുകൾ തന്നെ വഹി Οξαθ6)6Υ8(O)O6ΥY). 5. പൊതു ടാപ്പുകൾ മാത്രമുള്ള കുടിവെള്ള സ്കീമുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നേരിട്ട് പരിപാലിക്കുന്ന പൊതു ടാപ്പുകൾ മാത്രമുള്ള കുടിവെള്ള സ്കീ മുകളുടെ നടത്തിപ്പ് - മെയിന്റനൻസ് ചെലവുകൾ വഹിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് / മെയിന്റനൻസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ് (If Beneficiary Groups are notable to do so) 6. പ്രത്യേക ഘടക പദ്ധതി/പട്ടിക വർഗ്ഗ ഉപപദ്ധതി പ്രകാരമുള്ള കുടിവെള്ള സ്കീമുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന എല്ലാ കുടിവെള്ള സ്കീമുകൾക്കും 10 ശതമാനം ഗുണ ഭോക്ത്യ വിഹിതം സമാഹരിക്കണമെന്ന് പരാമർശം മൂന്ന് മുഖേന പുറപ്പെടുവിച്ച പദ്ധതി ആസൂത്രണ മാർഗരേഖയിലും പരാമർശം നാല് മുഖേന പുറപ്പെടുവിച്ച സബ്സിഡി മാനദണ്ഡങ്ങൾ സംബന്ധിച്ച