Panchayat:Repo18/vol2-page0641

From Panchayatwiki

GOVERNMENT ORDERS 641 The said Committee under the chairmanship of the Principal Secretary, Local Self Government Department met on 3-1-2009 and recommended the proposal to Government. Government have examined the matter in detail and are pleased to approve the proposal to collect funds from the Local Self Government Institutions for the technical supportrendered by Information Kerala Mission. The amount to be remitted by Local Self Government Institutions to Information Kerala Mission will beat the following rates. S.No. Type of local government Number of Technical Amount per year per Support Personnel local government 1. Corporations 3 36OOOO 2. Municipalities 1 12OOOO 3. District Panchayats 1 12OOOO 4. Block Panchayats and Grama 1 per 7 to 8 Blocks and 2OOOO Panchayats (each) Grama Panchayats കുടിവെള്ള വിതരണം കാര്യക്ഷമമാക്കൽ സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ (എം.എസ്.) 75/09/ത്.സ്വ.ഭവ. തിരു. 30-05-2009) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കൽ - പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 24-05-2002-ലെ സ.ഉ. (എം.എസ്.) 125/98/ഐ.ആർ.ഡി. നമ്പർ ഉത്തരവ്. . 09-12-2004-ലെ സ.ഉ. (എം.എസ്.) 330/2004/ത്.സ്വ.ഭ.വ. നമ്പർ ഉത്തരവ്. . 14-05-2007-ലെ (എം.എസ്.) 128/2007/ത്.സ്വ.ഭ.വ. നമ്പർ സർക്കാർ ഉത്തരവ്. . 24-07-2007-ലെ (എം.എസ്.) 183/2007/ത.സ്വ.ഭ.വ. നമ്പർ സർക്കാർ ഉത്തരവ്. . 25-02-2006-ലെ 12968/കെ2/2006/ത്.സ്വ.ഭ.വ. നമ്പർ സർക്കുലർ. . 26-02-2007-ലെ 674/കെ2/2007/ത്.സ്വ.ഭ.വ. നമ്പർ സർക്കുലർ. ഉത്തരവ് കേരള ജല അതോറിറ്റി (Kerala Water Authority) പരിപാലിക്കുന്ന കുടിവെള്ള സ്കീമുകളിലെ പൊതു ടാപ്പുകളിലൂടെയുള്ള ശുദ്ധജല വിതരണത്തിന്റെ ചെലവ് തദ്ദേശഭരണസ്ഥാപനങ്ങളാണ് വഹിക്കുന്നത്. ജല അതോറിട്ടിയുടെ വിതരണ സംവിധാനത്തിനു പുറമേ തദ്ദേശഭരണസ്ഥാപനങ്ങൾ നേരിട്ട് പ്രവർത്തി പ്പിക്കുന്ന സ്കീമുകളുമുണ്ട്. ഇവ കൂടാതെ ഗുണഭോക്താക്കളുടെ സഹായത്തോടെ പരിപാലിക്കുന്ന രീതി യിലും തദ്ദേശഭരണ സ്ഥാപനങ്ങൾ കുടിവെള്ള സ്കീമുകൾ നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വളരെയ ധികം തുക തദ്ദേശഭരണ സ്ഥാപനങ്ങൾ ചെലവഴിച്ചിട്ടും കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്ക പ്പെടുന്നില്ല. ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് സർക്കാർ ചുവടെ വിവ രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവാകുന്നു. 2. കേരള ജല അതോറിട്ടി പരിപാലിക്കുന്ന കുടിവെള്ള സ്കീമുകളിലെ പൊതു ടാപ്പുകളിലുടെ യുള്ള ശുദ്ധ ജല വിതരണം. 2.1 എല്ലാ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊതുടാപ്പുകളുടെ എണ്ണം ജല അതോറിട്ടിയുടെ സഹായത്തോടെ തിട്ടപ്പെടുത്തേണ്ടതാണ്. "ജലവിതര ണവും ശുചിത്വവും" എന്ന മേഖലയ്ക്കായി രൂപീകരിച്ചിട്ടുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ഈ പ്രവർത്തനം നടത്തേണ്ടത്. പൊതു ടാപ്പുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് ജല അതോറിട്ടിയുടെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുവാൻ ആ സ്ഥാപനത്തിന്റെ പ്രാദേശിക ഓഫീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെടേണ്ടതാണ്. ജല അതോറിട്ടി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ കൂടി സഹായ ത്തോടെ സംയുക്ത പരിശോധന നടത്തിയാണ് ടാപ്പുകളുടെ എണ്ണവും അവസ്ഥയും തിട്ടപ്പെടുത്തേണ്ടത്. പരിശോധനയെ തുടർന്ന് ആകെ ടാപ്പുകൾ, ജലം ലഭ്യമാകുന്ന ടാപ്പുകൾ, പ്രവർത്തനക്ഷമമല്ലാത്ത ടാപ്പു കൾ എന്നിവയുടെ വിവരങ്ങൾ തയ്യാറാക്കണം. 2.2 ഉപയോഗിക്കുന്ന ജലത്തിന് മാത്രമേ പണം നൽകുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. അതിന് ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ജലം ലഭ്യമാകുന്ന എല്ലാ പൊതു ടാപ്പുകൾക്കും മീറ്റർ ഘടിപ്പിക്കുന്നതി നററIശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 2.3 ജല അതോറിറ്റിക്ക് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച കാര്യങ്ങളിൽ ജല അതോറിട്ടിയുമായി കൂടിയാലോചിച്ച തീർപ്പുണ്ടാക്കണം. ജല അതോറിട്ടിക്ക് മുൻകാലങ്ങളിൽ നൽകിയിട്ടുള്ള പണം ഉൾപ്പെ ടുത്തിവേണം കുടിശ്ശിക തീർപ്പാക്കേണ്ടത്. അവ നഷ്ടപ്പെടുത്താതിരിക്കാൻ തെളിവുകൾ ഹാജരാക്കണം.