Panchayat:Repo18/vol2-page0638

From Panchayatwiki

638 GOVERNAMENT ORDERS പ്രവർത്തനം 8.1.8 നിർത്തടത്തിലെ പ്രശ്നങ്ങൾ നീർത്തടപ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അക്കമിട്ട് മുൻഗണനാക്രമത്തിൽ ഈ ഭാഗത്ത് രേഖപ്പെടുത്തണം. കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മണ്ണ, ജലം, ജൈവ സമ്പത്ത് എന്നിവയുടെ സംരക്ഷണവും, പുനരുജ്ജീവനവും സംബന്ധിച്ച പ്രശ്നങ്ങൾ, കുടിവെള്ളം, വന സംരക്ഷണം, തൊഴിൽ, ദാരിദ്ര്യം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും പരിസ്ഥിതി പുനസ്ഥാപനം, കന്നു കാലി വളർത്തൽ, വരുമാനദായക പ്രവർത്തനങ്ങൾ ഏറ്റെടുക്കൽ എന്നിവ സംബന്ധിച്ച് നീർത്തട വാസി കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഇവിടെ രേഖപ്പെടുത്തണം. പ്രവർത്തനം 8.1.9. ഇടപെടൽ പ്രവർത്തനങ്ങൾ വിവരശേഖരണം, പങ്കാളിത്ത പഠനം, കരട് നീർത്തട വികസനപദ്ധതി, ഗ്രാമസഭാ നിർദ്ദേശങ്ങൾ, പൊതുവെളിപ്പെടുത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നീർത്തടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാ നുള്ള നിർദ്ദേശങ്ങൾ ഇവിടെ എഴുതി ചേർക്കണം. മണ്ണ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, വനവൽക്കര ണം, തീറ്റപുൽകൃഷി, മഴവെള്ള സംഭരണം, വരൾച്ചാ നിവാരണ പ്രവർത്തനങ്ങൾ, ഭൂ. വികസന പരിപാടി കൾ, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, സംരക്ഷണം, സ്വാഭാവിക നീരുറവുകളുടെ സംരക്ഷണം തുടങ്ങി നീർത്തടത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്താൻ കഴിയുന്ന ഇടപെടൽ പ്രവർത്തനങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കണം. പൊതുഭൂമിയിലും സ്വകാര്യ ഭൂമിയിലും നടത്തേണ്ട ഇടപെടലുകൾ പ്രത്യേകം രേഖ പ്പെടുത്തണം. പ്രവർത്തനം 8.1.10 നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ നീർത്തട പ്രദേശത്തെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി നിർദ്ദേശിച്ച ഇടപെടലുകളിലൂടെ നടപ്പാ ക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഈ ഭാഗത്ത് വ്യക്തമാക്കണം. പ്രധാനമായും ഹോൾട്ടിക്കൾച്ചർ ഡവലപ്പമെന്റ് പരിപാടികൾ, വിളവർദ്ധന പ്രവർത്തനങ്ങൾ, മണ്ണ ജല സംരക്ഷണത്തിനുള്ള കാർഷിക മുറ കൾ, ജൈവ മുറകൾ, ഇൻജിനീയറിംഗ് പ്രവർത്തനങ്ങൾ എന്നിവ വ്യക്തമായി പ്രതിപാദിക്കണം. ഉദാ: കല്ല കയ്യാല നിർമ്മാണം, മൺകയ്യാല, തീറ്റപുൽകൃഷി ജൈവ വേലി, തെങ്ങിൻതടം നിർമ്മാണം, സംരക്ഷണ ഭിത്തി, നേഴ്സ്സറികൾ, തടയണകൾ തുടങ്ങിയവ. ഓരോ പ്രവർത്തനവും എത്ര അളവിൽ വേണ്ടിവരുമെ ന്നും, അതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും ഒരു സംഗ്രഹമായി ഇവിടെ പട്ടിക രൂപത്തിൽ ഉൾക്കൊള്ളിക്ക ണം. ഇൻജീനിയറിംഗ് പ്രവർത്തികളും സിവിൽ വർക്കുകളും പരമാവധി കുറയ്ക്കക്കണം. പ്രവർത്തനം 9. നീർത്തട വികസന കർമ്മപരിപാടി നീർത്തട വികസന പ്രവർത്തനങ്ങൾ ഏതുവിധമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നും, എവിടെ യൊക്കെ എത്രമാത്രം അളവിൽ നടപ്പാക്കണം എന്നും വിശദമായി ഈ ഭാഗത്ത് പ്രതിപാദിക്കണം. നീർത്തട പ്ലാനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. പ്രവർത്തനം 9.1 പൊതു ആസ്തികൾ പൊതുഭൂമിയിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന ആസ്തികളുടെ നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റ പണികൾ എന്നിവ ആദ്യം രേഖപ്പെടുത്തണം. അതോടൊപ്പം തന്നെ നീർത്തടത്തിലെ ജനങ്ങൾക്ക് പൊതു വായി ഗുണപ്രദമാകുന്ന പ്രവർത്തികൾ ഏതൊക്കെയാണെന്നും, അവയിലൂടെ ലഭ്യമാകുന്ന നേട്ടങ്ങൾ, എത്ര വ്യക്തികൾക്കും കുടുംബങ്ങൾക്കും ഗുണകരമാവും എന്നും വ്യക്തമാക്കണം. പ്രവർത്തനം 9.2 സ്വകാര്യ ഭൂമിയിലെ ഇടപെടലുകൾ നീർത്തടത്തിൽ ഉൾപ്പെടുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഏറ്റെടുക്കേണ്ട, ഗ്രാമസഭ അംഗീക രിച്ച പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് രേഖപ്പെടുത്തണം. ഇത് ഒരു പട്ടിക രൂപത്തിൽ നൽകേണ്ട താണ്. ഓരോ വ്യക്തികളുടേയും പേരും മേൽവിലാസവും, അവരുടെ കൈവശമുള്ള ഭൂമിയുടെ അളവ്, പ്രസ്തുത ഭൂമിയിൽ നീർത്തട് വികസനപരിപാടിയിലൂടെ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന ങ്ങൾ, ഓരോ വ്യക്തിയുടെ ഭൂമിയിലും എത്രമാത്രം അളവിലാണ് പ്രസ്തുത പ്രവർത്തനങ്ങൾ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുടുംബമാണോ, തുടങ്ങിയ കാര്യങ്ങൾ പട്ടിക രൂപത്തിൽ ഈ ഭാഗത്ത് രേഖപ്പെടുത്തണം. അതോടൊപ്പം ഓരോ പ്രവർത്തിക്കും ആവശ്യമായി വരുന്ന തുകയും ഇവിടെ ചേർക്കണം. V ഏറ്റെടുക്കുന്ന പ്രവർത്തികൾ മേഖല തിരിച്ച അനുബന്ധമായി ചേർത്തിരിക്കുന്ന ഫാറത്തിൽ സംഗ്ര ഹമായി രേഖപ്പെടുത്തണം. പ്രവർത്തനം 10 എസ്സിമേറ്റുകൾ തയ്യാറാക്കൽ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ആഴം, പ്രവർത്തികളുടെ രീതി എന്നിവയനുസരിച്ച് ഓരോ പ്രവർത്തി കൾക്കും യൂണിറ്റ് കോസ്സുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കണം. നീർത്തട് വികസന കമ്മിറ്റിയുടെ നേതൃ ത്വത്തിൽ തൊഴിലുറപ്പു പദ്ധതിയിലെ ഇൻജിനീയർമാർ, എൽ.എസ്.ജി.ഡി. ഇൻജീനിയർമാർ എന്നിവരുടെ സഹായത്തോടെ പ്രവർത്തികളുടെ നിരക്ക്, യൂണിറ്റ് കോസ്റ്റ്, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി കർമ്മ