Panchayat:Repo18/vol2-page0637

From Panchayatwiki

GOVERNMENT ORDERS 637 . നീർത്തടാധിഷ്ഠിത വികസനം - എന്ത്? എന്തിന്? സമീപനം - (30 മിനിറ്റ്) . ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും നീർത്തടാധിഷ്ഠിത സമീപനവും - (20 മിനിറ്റ്) . തയ്യാറാക്കിയ നീർത്തട പദ്ധതി (കരട്) അവതരണം . ഗ്രൂപ്പ് ചർച്ച (ഓരോ ഗ്രൂപ്പിനും കരട് കർമ്മ പദ്ധതിയുടെ കോപ്പി നൽകണം) - (60- മിനിറ്റ്) . ഗ്രൂപ്പ് ചർച്ചയുടെ നിർദ്ദേശങ്ങളുടെ അവതരണം (60 മിനിറ്റ്) . നീർത്തട പ്ലാൻ അംഗീകരിക്കൽ പ്രവർത്തനം 8 നീർത്തട വികസന പ്ലാൻ - അന്തിമ രേഖ എഴുതി തയ്യാറാക്കൽ (moolớ3(OMO)s (poØNomo(goola08 അവതരിപ്പിച്ച കരട് നീർത്തട വികസന രേഖയിൽ ഗ്രാമസഭ അംഗീകരിച്ച നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ച് അന്തിമരേഖ എഴുതി തയ്യാറാക്കണം. ഗ്രാമപഞ്ചായത്തിൽ വരുന്ന ഓരോ നീർത്തടത്തിനും പ്രത്യേകം കർമ്മപദ്ധതികൾ എഴുതി തയ്യാറാക്കേണ്ടത്. ഇപ്രകാരം ഗ്രാമപഞ്ചായ ത്തിലെ മുഴുവൻ നീർത്തടങ്ങളുടെയും റിപ്പോർട്ട് തയ്യാറാക്കി ഒരുമിച്ച് ചേർത്ത് ഗ്രാമപഞ്ചായത്തിന്റെ നീർത്തട പ്ലാൻ തയ്യാറാക്കണം. പ്രവർത്തനം 8, 1 നീർത്തട് വികസ റിപ്പോർട്ടിന്റെ ഘടന ചുവടെ ചേർക്കുന്നു. 8. 1. 1. നീർത്തടത്തിന്റെ പേര് 8, 1 . 2. ആമുഖം നീർത്തടത്തെ സംബന്ധിക്കുന്ന പൊതുവായ വിവരങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തണം. നീർത്തടം ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകൾ, നീർത്തടത്തിന്റെ ആകെ വിസ്ത്യതി, നീർത്തട് വികസനത്തിന് ലഭ്യമാവുന്ന ഭൂമിയുടെ വിസ്തൃതി, ആകെ കുടുംബങ്ങൾ, ജനസംഖ്യ, നീർത്തടത്തിന്റെ അതിരുകൾ, നീർത്തടത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥ, മഴയുടെ അളവ്, കാർഷിക പൊതു അവ സ്ഥ, പ്രാദേശികമായ പ്രത്യേകതകൾ തുടങ്ങിയവും ഈ ഭാഗത്ത് എഴുതിചേർക്കണം. ഇതിന്റെ അടിയി ലായി നീർത്തടത്തിന്റെ ഭൂപടവും ചേർക്കണം. പ്രവർത്തനം 8. 1. 3 വിവരശേഖരണ രീതി : നീർത്തട പദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ വിവര ശേഖരണങ്ങൾ നടത്തിയ രീതികൾ ഇവിടെ പ്രതിപാദിക്കണം. പ്രവർത്തനം 8.1, 4 മൺതരങ്ങളും ഭൂവിനിയോഗവും നീർത്തടത്തിലെ മണ്ണിന്റെ തരങ്ങൾ, ഭൂമിയുടെ ചരിവിന്റെ രീതി, നിലവിലുള്ള ഭൂവിനിയോഗം, ഓരോ കുടുംബത്തിനും ലഭ്യമായ ശരാശരി ഭൂ വിസ്തൃതി, വിളതിരിച്ചുള്ള ഭൂമിയുടെ വിനിയോഗം, കൃഷിക്ക് ഉപ യുക്തമായതും എന്നാൽ തരിശിട്ടിരിക്കുന്നതുമായ ഭൂമിയുടെ വിസ്ത്യതി, കൃഷിക്ക് ഉപയുക്തമല്ലാത്ത ഭൂമി, ചതുപ്പുകളും ജലാശയങ്ങളും, പൊതുഭൂമി, പുറംപോക്ക്, വനം തുടങ്ങിയവ സംബന്ധിച്ചുള്ള വിശദവിവര ങ്ങൾ ഈ ഭാഗത്ത് രേഖപ്പെടുത്തണം. (o IQIĜô(OO) (mpo 8. 1. 5 2e3AJIOÍlceOJ (m) Cl(O)l നിലവിലുള്ള നീർച്ചാലുകൾ, അവയുടെ നീളം, അവയുടെ പ്രത്യേകതകൾ, കുളങ്ങൾ, കിണറുകൾ, മറ്റ് ജലാശയങ്ങൾ, നീർച്ചാലുകളുടെ ഘടന തുടങ്ങിയവയും അവയുടെ ഇന്നത്തെ സ്ഥിതിയും ഈ ഭാഗത്ത് രേഖപ്പെടുത്തണം. ഇതുകൂടാതെ നീർച്ചാലുകളിലെ നീരൊഴുക്കിന്റെ അവസ്ഥ, പൊട്ടിയ ഭാഗങ്ങൾ, ജല സംരക്ഷണത്തിന് നിലവിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയും വിശദമാക്കണം. ഏതെങ്കിലും ജലസേ ചന പദ്ധതികളുമായി പ്രസ്തുത നീർത്തടത്തെ ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരങ്ങളും ഇവിടെ ഉൾക്കൊള്ളിക്കാവുന്നതാണ്. പ്രവർത്തനം 8.1.6 നീർത്തടത്തിലെ പൊതു-സാമുഹ്യ-സാമ്പത്തിക സ്ഥിതി ഈ ഭാഗത്ത് നീർത്തടത്തിലെ പൊതുവായ സാമൂഹ്യ സാമ്പത്തിക അവസ്ഥയുടെ ഒരു ഏകദേശ രൂപം രേഖപ്പെടുത്തണം. ജീവിതവൃത്തിക്ക് നീർത്തടത്തിലെ ജനങ്ങൾ ആശയിക്കുന്ന പ്രധാന പ്രവർത്തി കൾ, കശുവണ്ടി ഫാക്ടറികൾ, ചുടുകല്ല നിർമ്മാണം, പാറ കാറികൾ തുടങ്ങിയവയും പ്രദേശത്തെ വിദ്യാ ഭ്യാസ നിലവാരം, ആരോഗ്യ ധനസ്ഥിതികൾ, പട്ടികജാതി/പട്ടിക വർഗ്ഗ കോളനികൾ തുടങ്ങിയവ സംബ ന്ധിച്ചും ഈ ഭാഗത്ത് പ്രതിപാദിക്കാവുന്നതാണ്. ഏതെങ്കിലും പ്രത്യേക വസ്തുതകൾ ഉണ്ടെങ്കിൽ അവയും ഇവിടെ രേഖപ്പെടുത്താവുന്നതാണ്. പ്രവർത്തനം 8.1.7. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നീർത്തടത്തിൽ ലഭ്യമായിട്ടുള്ള റോഡുകൾ, വൈദ്യുതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്ര ങ്ങൾ, സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ജലസേചനപദ്ധതി കനാലുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ചുള്ള വസ്തുതകൾ ഇവിടെ പരാമർശിക്കണം.