Panchayat:Repo18/vol2-page0635

From Panchayatwiki

GOVERNMENT ORDERS 635 സ്ഥലമാപന ഭൂപടങ്ങൾ, നീർത്തട മാപ്പുകൾ, കഡസ്ട്രടൽ മാപ്പുകൾ എന്നിവയുടെ ഡിജിറ്റെസ് ചെയ്ത കോപ്പികളും ലഭ്യമാണ്. പ്രവർത്തനം 3.1 ഭൂപടങ്ങൾ ശേഖരിക്കൽ മേൽപ്പറഞ്ഞവയിൽ നിന്നും നീർത്തടങ്ങൾ വേർതിരിച്ചിട്ടുള്ള ഭൂപടങ്ങളും, നീരൊഴുക്ക് ഭൂപടങ്ങളും, കഡസ്ട്രൽ ഭൂപടങ്ങളും, ഭരണ ഭൂപടവും ലഭ്യമാക്കണം. നീർത്തട പ്ലാൻ തയ്യാറാക്കുന്നതിനായി രൂപീകരി ച്ചിട്ടുള്ള ജില്ല, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സഹായ കമ്മിറ്റികളും, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളും പ്രസ്തുത ഭൂപടങ്ങൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. പ്രവർത്തനം 3.2 നീർത്തട അതിരുകൾ അടയാളപ്പെടുത്തൽ നീർത്തടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള മാപ്പുകളും, പഞ്ചായത്തിന്റെ ഭരണഭൂപടവും ഉപയോഗിച്ച ഏതൊക്കെ നീർത്തടങ്ങൾ പഞ്ചായത്തിന്റെ ഏതൊക്കെ വാർഡുകളിലാണെന്ന് കണ്ടെത്തണം. നീർത്തട മാപ്പുകൾ ഉപയോഗിച്ചുകൊണ്ട്, നീർത്തടത്തിന്റെ അതിർത്തികൾ കഡസ്ട്രടൽ മാപ്പിലേക്ക് പകർത്തണം. കഡസ്ട്രടൽ മാപ്പിൽ സ്ഥലത്തിന്റെ സർവ്വേ നമ്പരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള തിനാൽ, കണ്ടെത്തിയ ഓരോ നീർത്തടങ്ങളുടെയും അതിരുകൾ ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് കട ന്നുപോകുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഇപ്പോൾ ഓരോ പഞ്ചായത്തിലേയും നീർത്ത ടങ്ങൾ ഏതൊക്കെയാണെന്നും. അവയുടെ അതിരുകൾ എവിടെയൊക്കെകുടിയാണ് കടന്നുപോകുന്ന തെന്നും മനസ്സിലാക്കാം. ഇത്തരത്തിൽ വേർതിരിച്ച കഡസ്ട്രൽ മാപ്പിൽ രേഖപ്പെടുത്തിയ നീർത്തടമാ പ്പിന്റെ കോപ്പികൾ വിവരശേഖരണത്തിനും തുടർമാപ്പിംഗിനുമായി സർവ്വേ ടീമിനുനൽകണം. പ്രവർത്തനം 4 നീർത്തട് വികസന രേഖ തയ്യാറാക്കുന്നതിനാവശ്യമായ വസ്തുതകൾ ശേഖരി ക്കൽ ഓരോ നീർത്തടത്തിലേയും മണ്ണ്, ജലം, ജൈവ വൈവിധ്യം, വിഭവ സ്ഥിതി, പരിസ്ഥിതി പ്രശ്നങ്ങൾ, തുടങ്ങിയവയുടെ ഇന്നത്തെ സ്ഥിതിയും, ഓരോ മേഖലയിലും അവ നേരിടുന്ന പ്രശ്നങ്ങളും, പരിഹരി ക്കാനുള്ള നിർദ്ദേശങ്ങളും, സാദ്ധ്യതകളും അതിനാവശ്യമായ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഒരു വിക സന രേഖയാണ് ഇവിടെ തയ്യാറാക്കേണ്ടത്. വികസന പ്രവർത്തനങ്ങൾ തമ്മിലുള്ള സംയോജനവും, തൊഴി ലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രദമായ വിനിയോഗവും, എവിടെയൊക്കെയാണ് നടത്തേണ്ടത് എന്ന വസ്തുതകൾ നീർത്തടവികസന രേഖയിൽ ഉണ്ടാവണം. ഇത്തരം ഒരു വികസനരേഖ നീർത്തട പ്രദേശത്തെ ആൾക്കാരുടെ പങ്കാളിത്തത്തോടെയാണ് തയ്യാറാക്കേണ്ടത്. ക്രമാനുഗതമായ ഒരു വിവരശേഖരണ പ്രക്രിയയിലുടെ നീർത്തട് വികസന രേഖ തയ്യാറാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖ രിക്കണം. പ്രവർത്തനങ്ങൾ 4.1 പ്രചരണ പ്രവർത്തനങ്ങൾ നീർത്തടത്തിലെ മുഴുവൻ ജനങ്ങളേയും നീർത്തട രേഖയും, കർമ്മ പരിപാടിയും തയ്യാറാക്കുന്ന പ്രവർത്തനത്തിൽ പങ്കെടുപ്പിക്കുന്നതിനായി വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. നീർത്തട വികസ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രചരണ പ്രവർത്തനങ്ങൾ നടത്തേ ണ്ടത്. നീർത്തട അതിർത്തിയിൽ പ്രവർത്തിക്കുന്ന സ്വയം സഹായസംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ, സ്ക്ൾ കുട്ടികൾ തുടങ്ങിയവർ വഴിയും പ്രചരണങ്ങൾ നടത്താവുന്നതാണ്. നീർത്തടാധി ഷ്ഠിത വികസനത്തിന്റെ ആവശ്യകത, തൊഴിലുറപ്പു പദ്ധതിയുടെ സവിശേഷതകൾ തുടങ്ങിയവ മനസ്സി ലാക്കുന്നതിനും, നീർത്തട പ്ലാൻ തയ്യാറാക്കുന്ന പ്രക്രിയയിൽ ജനങ്ങളെ ക്ഷണിക്കുന്നതിനും ആവശ്യമായ കത്തുകളും, അഭ്യർത്ഥനകളും പഞ്ചായത്ത്, പ്രസിഡണ്ടിന്റെ പേരിൽ തയ്യാറാക്കി ഓരോ വീട്ടിലും എത്തി ക്കണം. പ്രചരണത്തിനായി ജല, ജൈവ സംരക്ഷണ ജാഥകൾ, സ്ക്ൾതല പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്താവുന്നതാണ്. ഉചിതമായ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുകയും വേണം. വിവരശേഖരണത്തിന് എത്തുന്നവർക്ക് ആവശ്യമായ കാര്യങ്ങൾ നൽകാൻ ജനങ്ങളെ ബോധവാൻമാ (ᏨbᏆoᏧᎾ6Ꭳ6ᏛᏅo. പ്രവർത്തനം 4.2 അടിസ്ഥാന വിവരശേഖരണം നീർത്തടത്തിൽ നിന്നും നേരിട്ട് ലഭ്യമാക്കേണ്ട പ്രാഥമിക വിവരങ്ങളും (PrimaryData) ഓഫീസുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ കഴിയുന്ന ദ്വിതീയ വിവരങ്ങളും (SecondaryData) അടി സ്ഥാന വിവര ശേഖരണത്തിലുടെ ലഭ്യമാക്കണം. പ്രവർത്തനം 4.2.1 പ്രാഥമിക വിവര ശേഖരണം സർവ്വേ ടീമിന്റെ നേതൃത്വത്തിലാണ് പ്രാഥമിക വിവര ശേഖരണം നടത്തേണ്ടത്. നീർത്തടത്തെ സംബ ന്ധിക്കുന്ന നിലവിലുള്ള വിവരങ്ങൾ പ്രദേശത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ ശേഖരിക്കണം. നീർച്ചാ ലുകളുടെ സർവ്വേ, നീർത്തടത്തിലുടെ തലങ്ങും, വിലങ്ങുമായുള്ള നടക്കൽ (TrenseetWalk) വ്യക്തികളുമാ യുള്ള ചർച്ചകൾ, മുഖാമുഖം തുടങ്ങിയ പങ്കാളിത്ത പഠനരീതികളിലൂടെ വിവരങ്ങൾ ശേഖരിക്കണം. പ്രധാ