Panchayat:Repo18/vol2-page0634

From Panchayatwiki

634 GOVERNMENT ORDERS നിന്നുള്ള ജനപ്രതിനിധികൾ, പാടശേഖര സമിതി, അഗ്രോക്ലിനിക്ക്, കർഷകത്തൊഴിലാളി സംഘടനകൾ എന്നിവയുടെ സെക്രട്ടറിമാരും, ക്ഷീരകർഷകത്തൊഴിലാളിസംഘടനകളുടെ പ്രസിഡണ്ടുമാരും, സെക്രട്ട റിമാരും, ക്ഷീരകർഷരുടെ പ്രതിനിധികൾ, പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ 2 പ്രതിനിധികൾ, നീർത്തട ത്തിനുളളിൽ വരുന്ന വാർഡുകളുടെ മെമ്പർമാർ, എ. ഡി. എസ്. ചെയർപേഴ്സൺസ്, നീർത്തട പ്രദേ ശത്തെ ജനങ്ങളെ ഉൾക്കൊള്ളുന്ന പ്രാഥമിക സഹകരണ സംഘം, ക്ഷീരവികസനസംഘം എന്നിവയുടെ പ്രസിഡണ്ടുമാർ, ബാങ്ക് മാനേജർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, 50സെന്റിൽ താഴെ ഭൂമിയുള്ളവ രുടെ 2 പ്രതിനിധികൾ, 50-100 സെന്റ് ഭൂമിയുള്ളവരുടെ 2 പ്രതിനിധികൾ, 100-200സെന്റ് ഭൂമിയുള്ളവ രുടെ 2 പ്രതിനിധികൾ, 250-500 സെന്റ് ഭൂമിയുള്ളവരുടെ 2 പ്രതിനിധികൾ, 500 സെന്റിന് മുകളിൽ ഭൂമി യുള്ളവരിൽ നിന്നും 2 പ്രതിനിധികൾ എന്നിവരും ഉണ്ടാകണം. നീർത്തട കമ്മിറ്റി യോഗം ചേർന്ന് കമ്മിറ്റി അംഗങ്ങളിൽ നിന്ന് അഞ്ച് പേർ ഉൾപ്പെടുന്ന ഒരു ടെക്സനിക്കൽ ഗ്രൂപ്പ് രൂപീകരിക്കേണ്ടതും പൊതു സമ്മത പ്രകാരം ഗ്രൂപ്പ് ലീഡറെ നിശ്ചയിക്കേണ്ടുമാണ്. ഓരോ നീർത്തടത്തിലും നീർത്തട് വികസന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ കൂടാതെ അഞ്ച് സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സർവ്വേ പ്രവർത്തനത്തിനായി നീർത്തട സർവ്വേ ടീമിനെ നിശ്ചയി ക്കണം. ഐ. റ്റി. ഐ. വി.എച്ച്.എസ്.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത നേടിയവർ, കൃഷി, ജലസേച നം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ പുരോഗമന മനോ ഭാവമുള്ള കർഷകർ, നീർത്തട അവലോകന രേഖ/വിഭവ ഭൂപടം തുടങ്ങിയ തയ്യാറാക്കുന്നതിൽ പങ്കെടു ത്തവർ എന്നിവരെയാണ് സന്നദ്ധ പ്രവർത്തകരായി തിരഞ്ഞെടുക്കേണ്ടത്. നീർത്തട സർവ്വേ ടീമിന് ഒരു ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പൊതുസമ്മതപ്രകാരം നിശ്ചയിക്കണം. പ്രവർത്തനം 2 പരിശീലനം മേൽപറഞ്ഞ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുക യാണ് അടുത്ത പ്രവർത്തനം. ജിലാതല സാങ്കേതിക സഹായസമിതിക്ക് സംസ്ഥാനതലത്തിൽ മൂന്ന് റീജിയണൽ കേന്ദ്രങ്ങളിലായി പരിശീലനം നൽകണം. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിന്റെ ഒന്നാം ദിവസം തൊഴി ലുറപ്പു പദ്ധതിയെപ്പറ്റിയും നീർത്തടാധിഷ്ഠിത വികസനത്തെപ്പറ്റിയും വിശദീകരണം. രണ്ടാം ദിവസം നീർത്ത ടത്തിൽ നിന്നും വിവരശേഖരണം നടത്തി കർമ്മപരിപാടി രേഖ തയ്യാറാക്കുന്നതിൽ (തൊഴിലുറപ്പ് പദ്ധതി വഴി നിർവ്വഹണം നടത്താൻ കഴിയുന്ന പ്രോജക്ടടുകൾക്ക് മുൻഗണന നൽകി) പ്രായോഗിക പരിശീലനം നൽകണം. തുടർന്ന് ബ്ലോക്കതല സാങ്കേതിക സമിതിക്കും പഞ്ചായത്തുതല നീർത്തട് വികസന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കും, ബ്ലോക്കതലത്തിൽ മേൽപ്പറഞ്ഞ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി രണ്ട് ദിവ സത്തെ പരിശീലനം നൽകണം. ഈ പരിശീലനത്തിന്റെ അക്കാദമിക്ക് ചുമതല ജില്ലാതലത്തിൽ രൂപീകരി ക്കുന്ന ഫാക്കൽറ്റി ടീം നിർവ്വഹിക്കണം. പ്രവർത്തനം 3 നിർത്തടങ്ങൾ വേർതിരിക്കൽ നീർത്തട വികസനപ്ലാൻ തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി ചെയ്യേണ്ടത് നീർത്തടങ്ങൾ വേർതിരി ക്കലാണ്. ഏകദേശം 400മുതൽ 1000വരെ ഹെക്ടർ വിസ്തൃതിയുള്ള ചെറു നീർത്തടങ്ങളെ അടിസ്ഥാന മാക്കിയാണ് ഈ വേർതിരിക്കൽ നടത്തേണ്ടത്. ഈ ചെറുനീർത്തടങ്ങളിൽ പലതും ഒന്നിലേറെ ഗ്രാമപ ഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്നവയായിരിക്കും. ഇത്തരം നീർത്തടങ്ങൾ വേർതിരിക്കുന്നതിന് വിവിധ ഭൂപടങ്ങൾ (Map) ആവശ്യമാണ്. നീർത്തടങ്ങൾ വേർതിരിക്കുന്നതിന് അവലംബിക്കാവുന്ന ഭൂപടങ്ങളും അവ ലഭ്യമാകുന്ന സ്ഥലങ്ങളും ചുവടെ ചേർക്കുന്നു. 1. നീർത്തടങ്ങൾ വേർതിരിച്ചിട്ടുള്ള സർവ്വേ ഓഫ് ഇൻഡ്യയുടെ (moneOoo Io eo Is633cê (Topo sheets) സംസ്ഥാനത്തെ ഓഫീസുകൾ 2. colóoros (Grogaion)}écsó (Watershed Atlas) - സംസ്ഥാന ലാന്റ് യൂസ് ബോർഡ് 3, നീർത്തട മാപ്പുകൾ (Resource Map) - ലാന്റ് യൂസ് ബോർഡ്, സെസ്, ഗ്രാമ പഞ്ചായത്തുകൾ 4. Oileo (ego S633Csö (Watershed Maps) - സോയിൽ സർവ്വേ ഡിപ്പാർട്ട്മെന്റ് ഇൻഫർമേഷൻ കേരളാ മിഷൻ 5. (e)(o layon (G) o Iso (Land form Map) - ലാന്റ് യൂസ് ബോർഡ് 6. (m6)009)(665 (ego iso (Drainage Map) - ലാന്റ് യൂസ് ബോർഡ് 7. (mildicoooom(0) (so ISO (Relief Map) - ലാന്റ് യൂസ് ബോർഡ് 8. (e(06me}o ISO (Administration Map) - ഗ്രാമപഞ്ചായത്ത് 9, ബ്ലോക്കതല നീർത്തട രേഖ - ബ്ലോക്ക് പഞ്ചായത്ത് 10. കഡസ്ട്രൽ മാപ്പ - വില്ലേജ്/താലൂക്ക് ഓഫീസുകൾ