Panchayat:Repo18/vol2-page0630

From Panchayatwiki

630 GOVERNMENT ORDERS സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കക്കുള്ളുകളുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് [Gen. Edu. (Spi. Cell) വകുപ്പ്, സ.ഉ. (എം. എസ്) നമ്പർ 187/08 പൊവിവ., തിരു, dt, 20.11.2008) സംഗ്രഹം:- പൊതുവിദ്യാഭ്യാസവകുപ്പ് - വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം- സംസ്ഥാ നത്തെ സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളുകളുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 2.1.2008ന് ബഹു.തദ്ദേശഭരണ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗ തീരുമാനം ഉത്തരവ് 1994-ലെ കേരള പഞ്ചായത്തരാജ് നിയമത്തിൽ വ്യവസ്ഥചെയ്ത പ്രകാരം ഇതിനകം തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറിയ ഹയർസെക്കണ്ടറി സ്കൂളുകളെപ്പോലെ, സംസ്ഥാനത്തെ സർക്കാർ വൊക്കേ ഷണൽ ഹയർസെക്കണ്ടറി സ്ക്കറ്റൂളുകളുടെ ഭരണപരമായ നിയന്ത്രണവും, മേൽനോട്ടവും നടത്തിപ്പും ബന്ധ പ്പെട്ട ജില്ലാപഞ്ചായത്തുകൾക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഓരോ സ്ക്കൂളുകളും ഏത് ജില്ലാ പഞ്ചായത്തിന് കൈമാറുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പരിഷ്ക്കരണം - മൊബൈൽ ടവറുകളുടെ വസ്തു നികുതി നിരക്ക് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, ജി.ഒ. (എം.എസ്) 13/2009/ത്.സ്വ.ഭവ. തിരു. 2.01.2009) സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പരിഷ്ക്കരണം - മൊബൈൽ ടവറുകളുടെ വസ്തു നികുതി നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 166/07/തസ്വഭവ തീയതി : 23.06.2007 സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 62/08/തസ്വഭവ തീയതി : 06.03.2008 സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 104/08/തസ്വഭവ തീയതി : 02.04.2008 സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 1064/08/തസ്വഭവ തീയതി : 02.04.2008 സർക്കാർ ഉത്തരവ് (എം. എസ്) നമ്പർ 7/2009/തസ്വഭവ തീയതി : 01.01.2009 ഉത്തരവ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗ മായി ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയുടെ നികുതി പരിഷ്ക്കരിച്ചും നികുതി നിരക്ക് നിശ്ചയിക്കുന്നത് സംബ ന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചും പരാമർശം ഒന്നു മുതൽ അഞ്ച് വരെയുള്ള ഉത്തരവുകൾ പുറ പ്പെടുവിച്ചിരുന്നു. മൊബൈൽ ടവറുകളുടെ കാര്യത്തിൽ അവയുടെ നികുതി പരിഷ്ക്കരണം സംബന്ധിച്ച നിർദ്ദേശങ്ങൾ പ്രത്യേകമായി പുറപ്പെടുവിക്കുന്നതാണെന്ന് പരാമർശം മൂന്ന് പ്രകാരം ഉത്തരവായിരുന്നു. അതുപ്രകാരം മൊബൈൽ ടവറുകൾക്കുള്ള വസ്തു നികുതി നിരക്ക് ചുവടെ പറയും പ്രകാരം നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. ബി. എസ്.എൻ.എൽ.മൊബൈൽ ടവറുകൾ - 1,00,000/-രുപ് (ഒരു ലക്ഷം രൂപ) ബി. എസ്.എൻ.എൽ.ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളുടെ മൊബൈൽ ടവറുകൾ 2,00,000/-രൂപ (രണ്ട് ലക്ഷം രൂപ) ബി.എസ്.എൻ.എൽ. ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങൾ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന വേള യിൽ മേൽപ്പറഞ്ഞ നിരക്കിലുള്ള ഒറ്റത്തവണ നികുതി ഒടുക്കുന്നതിനൊപ്പം 10,000/-രൂപ വീതം വാർഷിക വസ്തു നികുതി ഇനത്തിൽ ഒടുക്കേണ്ടതാണ്. മൊബൈൽ ടവറുകളുടെ പുതുക്കിയ വസ്തു നികുതിയ്ക്ക് 2008 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. പരാമർശം ഒന്ന്, രണ്ട്, മുന്ന, നാല്, അഞ്ച് ഉത്തരവുകൾ മേൽ ഭേദഗതികളോടെ നിലനിൽക്കുന്നതാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഗാർഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് 05.12.08ന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷ തയിൽ കൂടിയ യോഗനടപടി കുറിപ്പ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി, തിരുവനന്തപുരം, കൊല്ലം കോർപ്പറേഷൻ മേയർമാർ; മുൻസിപ്പൽ