Panchayat:Repo18/vol2-page0625

From Panchayatwiki

GOVERNMENT ORDERS 625

8. ഭൂരഹിതരായവർക്ക് വീട് വയ്ക്കുന്നതിന് ഭൂമി നൽകുവാൻ ആവശ്യമായ ഭൂമിയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിലയ്ക്ക് വാങ്ങി/ഏറ്റെടുത്ത് നൽകാവുന്നതാണ്. ഭൂരഹിതരായ പട്ടികജാതി/ പട്ടികവർഗ്ഗക്കാർ, ആശയ പ്രോജക്ടിന്റെ ഗുണഭോക്താക്കളായ അഗതികൾ, റെയിൽവേ, റോഡ് പുറന്വോക്കുകളിൽ താമസിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കിൽ ഭൂമിയുടെ വില സബ്സിഡിയായി അനുവദിക്കുന്നതിന് സൂചന രണ്ടിലെ ഉത്തരവ പ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധി ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾ ഭൂമി വിലയ്ക്ക് വാങ്ങി/ഏറ്റെടുത്ത് നൽകുന്ന പ്രോജക്ടകൾക്ക് ബാധകമല്ലെന്ന് വിശദീകരണം നൽകുന്നു.

      ഗ്രാമപഞ്ചായത്തുകളുടെ പൊതുമരാമത്ത് പ്രവൃത്തികൾ - നിർവഹണ ചുമതല സെക്രട്ടറിമാർക്ക് നൽകി - ഉത്തരവ്
            (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, ജി.ഒ.(എം.എസ്) 4/2008/തസ്വഭവ തിരു തീയതി : 01.01.2008)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വികേന്ദ്രീകൃതാസൂത്രണം - അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക നിലവിലില്ലാത്ത ഗ്രാമപഞ്ചായത്തുകളുടെ പൊതുമരാമത്ത് പ്രവൃത്തികൾ - നിർവഹണ ചുമതല സെക്രട്ടറിമാർക്ക് നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം : 1. 22.01.2007-ലെ ജി.ഒ (ആർ.ടി) 252/07/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് 2, 01.11.2007-ലെ ജി.ഒ (എം.എസ്) 249/07/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്.

                                                                                          ഉത്തരവ്

പരാമർശം ഒന്നിലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ നിർവഹണ ഉദ്യോഗസ്ഥനായി അസിസ്റ്റന്റ് എഞ്ചിനീയറെ ആണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക നിലവിലില്ലാത്തതോ ഒഴിവുള്ളതോ ആയ ഗ്രാമപഞ്ചായ ത്തുകളിൽ നിർമ്മാണപ്രവൃത്തികൾ നടപ്പാക്കുന്നതിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഈ വിഷയം സംബന്ധിച്ച ചുവടെ വിവരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

2. ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക നിലവിൽ ഇല്ലാതാവുകയോ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക ഒരുമാസത്തിലധികമായി ഒഴിഞ്ഞുകിടക്കുകയോ ചെയ്യുന്ന സാഹ ചര്യങ്ങൾ ഉണ്ടായാൽ ആ ഗ്രാമപഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തികളുടെ നിർവഹണ ഉദ്യോഗസ്ഥനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. പരാമർശം ഒന്നിലെ സർക്കാർ ഉത്തരവ് ഇപ്രകാരം ഭേദഗതി ചെയ്യുന്നു.

3. മുകളിൽ സൂചിപ്പിച്ചത് പ്രകാരം സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തുന്ന സാഹചര്യങ്ങളിൽ നിർമ്മാണ പ്രവൃത്തികളുടെ പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുക, നിർമ്മാണ പ്രവൃത്തിയുടെ മേൽനോട്ടം നടത്തി അളവ് രേഖപ്പെടുത്തുക, ബില്ല തയ്യാറാക്കുക എന്നീ ചുമതലകൾ നിറവേറ്റുന്നതിന് പരാമർശം രണ്ടിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ സാങ്കേതികാനുമതി നൽകുവാൻ രൂപീകരിച്ചിട്ടുള്ള സബ് ഗുപ്പ് അംഗങ്ങളുടെ സേവനം വിനിയോഗിക്കാവുന്നതും അനുവദനീയമായ നിരക്കിൽ പ്രതിഫലം നൽകാവുന്നതുമാണ്.

അംഗവൈകല്യം സംഭവിച്ച ജവാൻമാർ/മരിച്ചുപോയ ജവാൻമാരുടെ വസ്തതുനികുതി സംബന്ധിച്ച് - ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ. (എം.എസ്.) 146/08/ത്.സ്വ.ഭവ. തിരു. തീയതി: 28-5-08)

സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - വസ്തു നികുതി - സേവനത്തിലിരിക്കവെ ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ/മരിച്ചുപോയ ജവാൻമാരുടെ വിധവകൾ-വീടുകൾക്ക് വസ്തതു നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം: 1) 01-01-2005-ലെ- ജി.ഒ. (എംഎസ്) നം. 3/05/ത.സ്വഭവ നമ്പർ ഉത്തരവ്.

2) 23-4-2005-ലെ ജി.ഒ.(എം.എസ്.) നം. 111/05/തസ്വഭവ നമ്പർ ഉത്തരവ്

3) 21-11-2005-ലെ ജി.ഒ.(എം.എസ്.) നം. 344/05/തസ്വഭവ നമ്പർ ഉത്തരവ്

4) 28-2-2006-ലെ ജി.ഒ.(എം.എസ്.) നം. 67/06/തസ്വഭവ നമ്പർ ഉത്തരവ്

5) 17-3-2007-ലെ പഞ്ചായത്ത് ഡയറക്ടറുടെ സി. 3-9204/07 നമ്പർ കത്ത്

6) 24-4-2007-ലെ നഗര കാര്യ ഡയറക്ടറുടെ ജി. 1-5012/07 നമ്പർ കത്ത്

7) 1-4-2008-ലെ കൺസൾട്ടേറ്റീവ് കമ്മിറ്റി തീരുമാനം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ