Panchayat:Repo18/vol2-page0623

From Panchayatwiki

GOVERNMENT ORDERS 623


7. As per the letter read as eighth paper above, Executive Chairman and Director, Information Kerala Mission has requested Government to extend the coverage of the above order (G.O(Ms) No.262\2007\LSGD dated 19-11-2007) to all Local Governments where Hospital Kiosks are established.

8. Government have examined the matter in detail and are pleased to modify the order read as sixth paper above extending its coverage to all Local Governments where Hospital Kiosks are established.

9. The Local Governments will make arrangements for reporting, monitoring, inspection and periodical review meetings of concerned to ensure promptness and quality of delivery system. They will also furnish quarterly progress reports to the Director of Panchayats who will give a Consolidated report to Government.

10. The Local Governments will also conduct periodical data audit to check completeness of registration and quality of data.

11. The new arrangement is with effect from 01-12-2007 or date of transfer which ever is applicable.

12. The Secretaries of Local Governments concerned will take urgent action to take over the assets and management from Information Kerala Mission and to outsource the data entry and Courier service to Kudumbasree. The Government orders read above stand modified to the above extent.

            ഇലക്ട്രിക്/നെറ്റ് വർക്കിംഗ് പണികൾ നടത്തുന്നതിന് കോൺട്രാക്റ്റർമാരെ തെരഞ്ഞെടുക്കുന്നതിന് അംഗീകാരം നൽകി ഉത്തരവ്
                               (തദ്ദേശ സ്വയം ഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 89/2008/തസ്വഭവ, തിരു.) 08.01.2008)

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ വൽക്കരണം - ഇലക്സ്ടിക്സ്/നെറ്റ് വർക്കിംഗ് പണികൾ ജില്ലാടിസ്ഥാനത്തിൽ നടത്തുന്നതിന് കോൺട്രാക്റ്റർമാരെ തെരഞ്ഞെടുക്കുന്നതിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :- 1, 01.06.2007-ലെ 23235/ഐ.ബി2/07/തസ്വഭവ നമ്പർ സർക്കുലർ

2, 25.06.2007-ലെ സ.ഉ.(എം.എസ്) നം. 168/07/തസ്വഭവ.

3, 17.10.2007-ലെ സ.ഉ.(എം.എസ്) നം. 240/07/തസ്വഭവ

4. ഐ.കെ.എം.എക്സിക്യട്ടീവ് ചെയർമാൻ & ഡയറക്ടറുടെ 22.11.2007-ലെ ഐ.കെ.എം/ പി.&ഡബ്ളു/616/0708 നമ്പർ കത്ത്.

                                                                                     ഉത്തരവ് 

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരാമർശം 1-ലെ സർക്കാർ സർക്കുലർ പ്രകാരം പുറപ്പെടുവിച്ചിരുന്നു. പരാമർശം 2-ലെ സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഹാർഡ് വെയറും കമ്പ്യൂട്ടറുകളും വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പരാമർശം 3-ലെ സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തിലുള്ള കമ്മിറ്റി രൂപീകരിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇലക്ട്രിക്/നെറ്റ് വർക്ക് പണികൾ അടിയന്തിരമായി ചെയ്തതു തീർക്കുന്നതിലേയ്ക്ക് ബന്ധപ്പെട്ടവരെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെ പരിചയ സമ്പന്നരും യോഗ്യരുമായ കോൺട്രാക്സ്ടേഴ്സിനെ ജില്ലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കണമെന്ന് പരാമർശം 4-ലെ കത്തിലുടെ ഐ.കെ.എം. സർക്കാരിനോട് അഭ്യർത്ഥിച്ചു.

സർക്കാർ ഈ ആവശ്യം പരിശോധിക്കുകയും അനുബന്ധ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള കോൺട്രാക്സ്ടേഴ്സിന്റെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി കമ്പ്യൂട്ടർവൽക്കരണവുമായി ബന്ധപ്പെട്ട ഇലക്സ്ട്രിക്കൽ/നെറ്റ് വർക്കിംഗ് പ്രവർത്തികൾ 31.03.2008 നകം ചെയ്ത് തീർക്കുന്നതിലേയ്ക്കായി ഉപയോഗിക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

                           പ്രോജക്ടുകൾ നടപ്പാക്കുന്നതിന് ഭൂമി ലഭ്യമാക്കൽ - നടപടികമങ്ങൾ നിശ്ചയിച്ച് ഉത്തരവ്
                        (തദ്ദേശ സ്വയം ഭരണ (ഡി.എ) വകുപ്പ്, ജി.ഒ.(എം.എസ്) നമ്പർ,9/2008/തസ്വഭവ, തിരു, 07.01.2008)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വികേന്ദ്രീകൃതാസൂത്രണം - പ്രോജക്ടുകൾ നടപ്പാക്കുന്നതിന് ഭൂമി ലഭ്യമാക്കൽ - നടപടിക്രമങ്ങൾ നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ