Panchayat:Repo18/vol2-page0619

From Panchayatwiki

After examining the matter in detail, Government are pleased to accord sanction for Constituting a Biodiversity Management Committee in all the Village Panchayats, Municipalities and Corporations with the following structure:
(1) Chairperson: President of the Panchayat/Chairperson of the Municipality/Mayor of the Corporation.
(2) Agriculture: Agriculture Officer.
(3) Six nominees: To be nominated by the Local Governments from among agriculturists, herbalists, Non-Timber Forest Produces collectors/traders, fisher folk, representative of user associations, community workers, academicians and any person/representative of organizations, whom the local governments Consider that he/she can significantly contribute to the mandate of the Biodiversity Management Committee.
(4) Special Invitees: Representative of the departments of Forest and Wildlife, Animal Husbandry, Health, Fisheries, Education and Research Institutions and Local MLA and MP.

The nominees should include at least two women and one from among SC/ST communities.

ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും - ജൈവവൈവിധ്യ നിർവ്വഹണ സമിതി
മനുഷ്യരാശിയുടെ നിലനിൽപ്പിന് മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പും അത്യന്താപേക്ഷിതമാണ്. നമ്മുടെ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, ഇന്ധനം, ഔഷധങ്ങൾ, വിനോദം മുതലായ എല്ലാ ആവശ്യങ്ങൾക്കും നാം ജൈവസമ്പത്തിനെ ആശയിക്കുന്നു. കൂടാതെ കാലാവസ്ഥ നിയന്ത്രണം, മണ്ണു സംരക്ഷണം, ജല സംരക്ഷണം, പരാഗണ പ്രക്രിയകൾ, വിത്തുവിതരണം എന്നിങ്ങനെ പല പരോക്ഷമായ ഉപയോഗങ്ങളും ജൈവവൈവിധ്യത്തിലുടെ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പരിധി കഴിഞ്ഞുള്ള ഉപയോഗം മൂലം അവയിൽ പലതും നാശത്തിന്റെ വക്കത്ത് എത്തിനിൽക്കുകയോ നശിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയോ ആയിരിക്കുന്നു.
ആയതിനാൽ നമ്മുടെ ജൈവവൈവിധ്യത്തെ പൂർണ്ണമായും രേഖപ്പെടുത്തുകയും, മനസ്സിലാക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. ജൈവവൈവിധ്യത്തോട് ബന്ധപ്പെട്ട ധാരാളം നാട്ടറിവുകളും നാടൻ രീതികളും പരമ്പരാഗതമായി നമുക്കുള്ള സ്വത്താണ്. ഇവയെല്ലാം നാം രേഖപ്പെടു ത്തിയാലേ നമുക്ക് നമ്മുടെ ജൈവവൈവിധ്യത്തിൻമേലും അതിന്റെ അറിവിൻമേലുമുള്ള ഉടമസ്ഥത സ്ഥാപിക്കാൻ കഴിയൂ. ഇത് ചെയ്യാത്ത പക്ഷം ഇവയെ മറ്റു ദേശക്കാരും, കുത്തക താൽപര്യമുള്ളവരും അവയിൽ നമുക്കുള്ള അവകാശം തട്ടിയെടുക്കാൻ ഇടയുണ്ട്. ആയതിനാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിൽ അതാതു സ്ഥലത്തുള്ള ജൈവസമ്പത്തിന്റേയും ബന്ധപ്പെട്ട നാട്ടറിവുകളുടേയും രേഖ ഉണ്ടാക്കി സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇത്തരം രേഖ ജൈവവൈവിധ്യത്തെ സംരക്ഷിക്കുവാനും നമുക്ക് അവയെ സുസ്ഥിരമായി ഉപയോഗിക്കുവാനും ഉപകരിക്കുന്നു.
തനത് പഞ്ചായത്തിലെ ജൈവവൈവിധ്യത്തിന്റെ പരമാധികാരം അതാത് പഞ്ചായത്തിലായിരിക്കേണ്ടതാണ്. ഇത് ഉറപ്പുവരുത്താൻ വേണ്ടി കേന്ദ്ര സർക്കാർ 2002-ൽ ഒരു ജൈവവൈവിധ്യ ആക്ടടും 2004-ൽ ജൈവവൈവിധ്യ നിയമങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഇതനുസരിച്ച് ഓരോ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും ഓരോ ജൈവവൈവിധ്യ നിർവ്വഹണ സമിതി (BMC) രൂപീകരിക്കേണ്ടിയിരിക്കുന്നു. ഇതിൽ താഴെപ്പറയുന്നവർ അംഗങ്ങളായിരിക്കണം.
ജൈവവൈവിധ്യ നിർവ്വഹണ സമിതി (Biodiversity Management Committee)
1. പ്രസിഡന്റ് - അതാത് പഞ്ചായത്ത് പ്രസിഡന്റ്
2. സെക്രട്ടറി - അതാത് പഞ്ചായത്ത് സെക്രട്ടറി
3 മുതൽ 8 വരെ - പഞ്ചായത്തിൽ നിന്നും നിയമിക്കുന്ന ആറ് അംഗങ്ങൾ.
ഇവർ താഴെപ്പറയുന്ന വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നതിനും ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനും വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിനും, അവ നടപ്പിലാക്കുവാൻ താൽപര്യവും പ്രാപ്തരും ആയിരിക്കണം. ഇതിൽ രണ്ടു വനിതകളും, ഒരു SC/ST വിഭാഗത്തിൽപ്പെട്ട ആളും ഉണ്ടായിരിക്കണം.
(1) കർഷക പ്രതിനിധി
(2) തടി ഇതര വിഭവങ്ങൾ ശേഖരിക്കുന്നവർ / വിൽപ്പനക്കാർ
(3) മത്സ്യബന്ധന ജീവനക്കാർ
(4) നാട്ടു വൈദ്യൻമാർ
(5) ജൈവവൈവിധ്യം ഉപയോഗിക്കുന്നവരുടെ സംഘടനകൾ
(6) സാമൂഹ്യസേവകർ
(7) അദ്ധ്യാപകർ
(8) ഗവേഷകർ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ