Panchayat:Repo18/vol2-page0616

From Panchayatwiki

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപായകരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് നൽകുന്നതിനു മുമ്പായുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉത്തരവ്

(തദ്ദേശ സ്വയംഭരണ (ബി.) വകുപ്പ്, സഉ(സാധാ) നം.795/2007/തസ്വഭവ തീയതി, തിരു. 16.03.2007)

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപായകരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് നൽകുന്നതിനു മുമ്പായുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

                                                                          ഉത്തരവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപായകരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും മറ്റു വ്യാപാര ങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് പുതുക്കി നൽകുന്നതിന് മുമ്പ് താഴെപ്പറയുന്ന വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നത് ഇതിനാൽ ഉത്തരവാകുന്നു.

1. സ്ഥലനാമം രേഖപ്പെടുത്തണം

സ്ഥാപനങ്ങൾ അവയുടെ ബോർഡുകൾ സ്ഥാപനത്തിന്റെ മുമ്പിൽ സ്ഥാപിക്കുമ്പോൾ ഏത് സ്ഥല ത്താണോ സ്ഥാപനം സ്ഥിതി ചെയ്യുന്നത്, അവിടത്തെ സ്ഥലനാമം കൂടി ബോർഡുകളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

2. പ്ലാസ്റ്റിക്സ് ഉപയോഗം

30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്സ് ക്യാരിബാഗുകളും ഡിസ്പോസൽ കപ്പുകളും നിരോധിച്ച കൊണ്ട് സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത വിജ്ഞാപനപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാമെന്ന ഒരു അണ്ടർടേക്കിംഗ് എല്ലാ സ്ഥാപനമുടമകളും നൽകേണ്ടതാണ്. പ്രസ്തുത അണ്ടർടേക്കിംഗ് നൽകുന്നവർക്ക് മാത്രമേ മേലിൽ ഡി ആന്റ് ഒ ലൈസൻസ് പുതുക്കി നൽകുന്നതിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

                  അവധി ദിവസങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ്
     (തദ്ദേശസ്വയംഭരണ (ഇ) വകുപ്പ്, സ.ഉ.(ആർ.റ്റി)നം.2161/06/തസ്വഭവ. തിരും തീയതി01.09.06) 

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നിർമ്മാണ ചട്ടങ്ങൾ - അവധി ദിവസങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- സർക്കാരിന്റെ 13.07.06-ലെ 2040/ഇ1/06/തസ്വഭവ നമ്പർ സർക്കുലർ

                                                                                      ഉത്തരവ് 

സംസ്ഥാനത്ത് അനധികൃത കെട്ടിട നിർമ്മാണങ്ങൾ കൂടുതലും നടക്കുന്നത് തുടർച്ചയായ അവധി ദിവസങ്ങളിലാണ്. മുൻകാല അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ ഓണം അവധിക്കാലത്ത് അനധികൃത കെട്ടിട നിർമ്മാണങ്ങൾ വർദ്ധിക്കാൻ വളരെയേറെ സാദ്ധ്യതയുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കു ന്നതിനാവശ്യമായ കർശന നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്.

അവധി ദിവസങ്ങളിൽ അനധികൃത നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുണ്ടെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു. അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽബന്ധപ്പെട്ട സെക്രട്ടറിമാരിൽ അതിനുള്ള ഉത്തരവാദിത്വം ചുമത്തുന്നതാണ്.

അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി ഉടനടി നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങിയ ഒരു സ്ക്വാഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനാൽ രൂപീകരിച്ചുകൊണ്ട് ഉത്തരവാകുന്നു. താഴെ സൂചിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് സ്ക്വാഡിലെ അംഗങ്ങൾ.

(എ.) നഗരസഭകളിലെ സ്ക്വാഡിലെ അംഗങ്ങൾ

1. നഗരസഭാ സെക്രട്ടറി
2. നഗരസഭയിലെ ടൗൺപ്ലാനിംഗ് ഓഫീസർ/എഞ്ചിനീയർ/ കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.

3. നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗൺ പ്ലാനർ/ ഡെപ്യൂട്ടി ടൗൺ പ്ലാനർ,
4. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയുള്ള റീജിയണൽ ജോയിന്റ് ഡയറക്ടർ ഓഫ് മുനിസിപ്പാലിറ്റീസ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ