Panchayat:Repo18/vol2-page0606

From Panchayatwiki
                     വിനോദ നികുതി പുതുക്കി നിശ്ചയിച്ചു കൊണ്ട് ഉത്തരവ്
(തദ്ദേശ സ്വയംഭരണ (ഡി) വകുപ്പ്, സ.ഉ.(എം.എസ്) നം.257/04/തസ്വഭവ, TVm, തീയതി 7,8.04)

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. കേരളാ ഫിലിം ചേംബർ ഓഫ് കോമേഴ്സ് സർക്കാരിന് നൽകിയ നിവേദനങ്ങൾ

2. 2.7.04ന് മന്ത്രിസഭാ ഉപസമിതി വിവിധ സിനിമാസംഘടനകളുമായി നടന്ന ചർച്ച

3. 6.7.04ലെ മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനങ്ങൾ ഉത്തരവ്

മലയാള സിനിമാ വ്യവസായം ഇന്നനുഭവിക്കുന്ന പ്രതിസന്ധി തരണം ചെയ്യണമെന്ന് കാണിച്ച സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കേരളത്തിലെ വിവിധ സംഘടനകൾ കേരളാ ഫിലിം ചേംബർ ഓഫ് കോമേ ഴ്സസിന്റെ നേതൃത്വത്തിൽ സർക്കാരിന് നിവേദനം നൽകിയിരുന്നു. സർക്കാർ ഇക്കാര്യം ബന്ധപ്പെട്ടവരു മായി ചർച്ച ചെയ്യുകയും ടി ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിനോദനികുതി താഴെപ്പറയുന്ന രീതിയിൽ പുതുക്കി നിശ്ചയിച്ചു കൊണ്ട് ഇതിനാൽ ഉത്തരവാകുന്നു.

(എ) പൊതു വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് മുനിസിപ്പൽ കോർപ്പറേഷനുകളിൽ 35 ശതമാനം, മുനിസിപ്പാലിറ്റികളിൽ 30 ശതമാനം, പഞ്ചായത്തുകളിൽ 25 ശതമാനം.

(ബി.) മലയാള സിനിമകൾക്ക് പ്രത്യേകം ആനുകൂല്യം നൽകി കൊണ്ട് മുനിസിപ്പൽ കോർപ്പറേഷനിൽ 25 ശതമാനം, മുനിസിപ്പാലിറ്റികളിൽ 20 ശതമാനം, പഞ്ചായത്തുകളിൽ 15 ശതമാനം എന്നീ ക്രമത്തിലും നിജപ്പെടുത്തി ഉത്തരവാകുന്നു.

(സി) കൂടാതെ സംസ്ഥാനത്തെ ഷോ ടാക്സ് നിർത്തൽ ചെയ്തും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഇതുസംബന്ധിച്ച ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നതാണ്.

                          വനാതിർത്തിക്കുള്ളിലെ പട്ടിക വർഗ്ഗ ഉപ പദ്ധതിയുടെ നിർവ്വഹണ ചുമതല സംബന്ധിച്ച്
                (തദ്ദേശസ്വയംഭരണ (ഡിപി) വകുപ്പ്, സ.ഉ (സാധാ) നം.977/05/തസ്വഭവ. തിരു. തീയതി: 15.03.05)

തദ്ദേശസ്വയം ഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വനാതിർത്തിക്കുള്ളിൽ പട്ടിക വർഗ്ഗ ഉപ പദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ നിർവ്വഹണ ചുമതല ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിയെ/വനസംരക്ഷണ സമിതിയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടു വിക്കുന്നു.

സുചന:

1. ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ 19.1.05 ലെ കത്ത്

2. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ 2.2.05ലെ കത്ത്

3. ആതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ 20.1.05ലെ ബി-35/04 നമ്പർ കത്ത്

4. വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാന തല കോർഡിനേഷൻ ഉപസമിതിയുടെ 26.2.05 ലെ യോഗത്തിലെടുത്ത് 2.57 നമ്പർ തീരുമാനം.

                                             ഉത്തരവ്
'

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വനാതിർത്തിക്കുള്ളിൽ പട്ടിക വർഗ്ഗ ഉപപദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിർമ്മാണ പ്രവർത്തികളുടെ നിർവ്വഹണ ചുമതല ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിയെയോ, വനസംരക്ഷണ സമിതിയെയോ ഏൽപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച് വികേന്ദ്രീകൃതാസുത്രണ സംസ്ഥാതല കോർഡിനേഷൻ സമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വനാതിർത്തിക്കുള്ളിൽ പട്ടികവർഗ്ഗ ഉപപദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ നിർവ്വഹണ ചുമതല ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിയെയോ, വനസംരക്ഷണ സമിതിയെയോ ഏൽപ്പിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ