Panchayat:Repo18/vol2-page0600

From Panchayatwiki

എന്നീ നിലകളിൽ തിരഞ്ഞെടുക്കപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും സഹകരണസംഘം ജീവനക്കാർക്കും, അവരുടെ സ്ഥാനം വഹിക്കുന്ന കാലയളവിലേക്ക് ശമ്പളമില്ലാത്ത പ്രത്യേക അവധി അനുവദിച്ച് ഉത്തരവായിരുന്നു.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഇപ്പോൾത്തന്നെ അദ്ധ്യാപകർ, അഡ്വ ക്കേറ്റുമാർ തുടങ്ങി വിവിധ മേഖലകളിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ ഭരണത്തലവന്മാ രായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളുടെ ഫലമായി അവരെയെല്ലാം പഞ്ചായത്ത് നഗര സഭാ ഭരണത്തിൽനിന്ന് മാറ്റി നിർത്തിയാൽ, പ്രാദേശിക ജനാധിപത്യ ഭരണസംവിധാനങ്ങളുടെ ചുമതലയേൽക്കാൻ യോഗ്യരായ വ്യക്തികൾ ഇല്ലാതെ വന്നേക്കാം. പഞ്ചായത്ത് പ്രസിഡന്റുമാർക്കും നഗരസഭാ ചെയർപേഴ്സസൺമാർക്കും നൽകുന്ന പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു നൽകാൻ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വച്ചുനോക്കുമ്പോൾ തൽക്കാലം നിർവ്വാഹമില്ല. പഞ്ചായത്ത് രാജ് മുനിസിപ്പൽ നിയമങ്ങളിൽ 1999-ൽ വരുത്തിയ ഭേദഗതികൾ പ്രകാരം പഞ്ചായത്തു പ്രസിഡന്റുമാരും നഗരസഭാ ചെയർപേഴ്സസൺമാരും അതത് സ്ഥാപനത്തിന്റെ മുഴുവൻ സമയ കാര്യനിർവ്വഹണാധികാരസ്ഥൻ, (ഫുൾടൈം എക്സിക്യട്ടീവ് അതോറിറ്റി) ആണെങ്കിലും, നിയമപ്രകാരമുള്ള തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ വിഘ്നം വരുത്താതെ, ജീവിതമാർഗ്ഗമെന്ന നിലയിൽ അവർ മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നത് തടയേണ്ടതില്ല എന്ന് സർക്കാർ കരുതുന്നു. കൂടാതെ, മുഴുവൻ സമയ കാര്യനിർവ്വഹണാധികാരസ്ഥൻ ആയിരിക്കും എന്ന് നിയമത്തിൽ പറഞ്ഞിട്ടുള്ളതൊഴിച്ചാൽ, ഏതെ ങ്കിലും ഭരണത്തലവൻ മറ്റൊരു തൊഴിലിൽ ഏർപ്പെട്ടാൽ അത് തടയുന്നതിനോ അയാളെ ശിക്ഷിക്കുന്ന തിനോ ഇപ്പോഴത്തെ നിയമത്തിൽ വ്യവസ്ഥയുമില്ല. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഇക്കാര്യത്തിൽ താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

1) ഉദ്യോഗസ്ഥരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തലവന്മാർ തങ്ങളുടെ മാതൃ സ്ഥാപനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന കാലയളവ് ക്രമപ്പെടുത്തുവാൻ അവർക്ക് വേതന രഹിത അവധി മാത്രമേ അനുവദിക്കാവൂ എന്ന് നിഷ്ക്കർഷിക്കേണ്ടതില്ല. അർഹതയുള്ള ഏത് തരത്തിലുള്ള അവധിയും അനുവദിക്കാവുന്നതാണ്.

2) പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയർപേഴ്സസൺമാരും അവരുടെ പദവിയിൽ തുടരു മ്പോൾ അവർ യാതൊരു തൊഴിലിലും ഏർപ്പെടാൻ പാടില്ല എന്ന നിഷ്ക്കർഷിക്കേണ്ടതില്ല. ഇപ്പോഴത്തെ സ്ഥിതി തുടരാവുന്നതാണ്.

PRIVATE SECTOR PARTICIPATION IN THE IMPLEMENTATION OF PROJECTS - CONSTITUTION OF HIGHLEVELCOMMITTEE

LOCAL SELF GOVERNMENT (B) DEPARTMENT, G.O.(R) No. 292/2003/LSGD., Tvpm., dt. 23/01/03)

Local Self Government Department-Private Sector participation in the implementation of projectsConstitution of high level Committee - Sanctioned Orders issued. Read: (1) G.O.(Rt) No. 1820/2002/LSGD dated 06/07/2002. :

                                                                                       ORDER 

Government are pleased to constitute a high level Committee comprising of following members for the speedy clearance of projects to be developed in various urban and rural local bodies with private sector participation.

1. Secretary, Local Self Government (Urban) Department : Chairman

2. Secretary, Local Self Government (Rural) Department : Member

3. Secretary, Planning & Economic Affairs Department : ""

4. Director of Urban Affairs : ""

5. An Officer nominated by Law Department : ""

6. An Officer nominated by Finance Department : ""

7. Chief Town Planner : ""

8. Director of Panchayats : ""

The Committee would scrutinise applications received from Urban/Rural Local Bodies for the sanction of projects to be developed with Private Sector Participation (PSP). The quorum for the Committee would be three. The Secretary, Local Self Government (UD) Department would chair the meetings of the committee and in his absence Secretary, Local Self Government (Rural) Department will chair, the Committee would actas single window for clearing projects of the local bodies with Private Sector. Participation using models like BOT, BOOT, BOLT etc. that require Government level clearances.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ