Panchayat:Repo18/vol2-page0537

From Panchayatwiki

താണ്. യഥാർത്ഥ മരണതീയതി ലഭ്യമല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ നൽകിയ റിപ്പോർട്ട് സ്വീകരിച്ച് മരണതീയതി '6-1-2007-നും 12-1-2007-നും ഇടയ്ക്ക് എന്ന് രേഖ പ്പെടുത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷന്റെ റിമാർക്സ് കോളത്തിൽ വിവരം രേഖപ്പെടു ത്തുകയും വേണം. 39. 1-6-2007 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ജനന-മരണ സർട്ടിഫിക്കറ്റ് ഫാറങ്ങളിൽ 'ലഭ്യമല്ല' എന്ന് കാണിച്ച വിവരങ്ങൾ രേഖപ്പെടുത്തിക്കിട്ടാനുള്ള അപേക്ഷ അനുവദിക്കാമോ? ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളിലെ തെറ്റു തിരുത്തുന്നതിനല്ലാതെ വിവരം രേഖപ്പെടുത്തുന്നതിന് രജിസ്റ്ററിൽ കോളം ഇല്ലാത്ത ഏതെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് വ്യവസ്ഥയില്ല. അതിനാൽ പഴയ രജിസ്ട്രേഷനുകളിൽ ഇല്ലാത്ത വിവര ങ്ങളിൽ വിവരം രേഖപ്പെടുത്താത്ത കേസുകളിൽ തിരുത്തൽ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ച് ശരി യായ വിവരം ചേർക്കാവുന്നതാണ്. 40. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ മരണകാരണം അറിയിച്ചുകൊടുക്കേണ്ടതുണ്ടോ? ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയിട്ടുള്ള (2)(O6ΥY) εθοO(O6ΥΥ)Ο സംബന്ധിച്ച പകർപ്പ് നൽകാൻ പാടില്ല എന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ വിവരാ വകാശ നിയമം 8(1)(ജെ) സെക്ഷനിലെ വ്യവസ്ഥ പ്രകാരവും മരണകാരണം അറിയിക്കേണ്ടതില്ല. 41. ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ ജനിക്കുന്ന സംഗതിയിൽ ജനനം എപ്രകാരമാണ് ജനന രജിസ്റ്ററിൽ ചേർക്കേണ്ടത്? ഓരോ കുട്ടിയുടേയും വിവരം വെവ്വേറെ റിപ്പോർട്ട് ചെയ്യേണ്ടതും ആയത് അപ്രകാരം തന്നെ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേർ ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ അനുമതി - നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 142/ആർ.ഡി.3/15/തസ്വഭവ, Typm, തീയതി 16/12/2015) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ അനുമതി - നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന - 31-05-2013-ലെ 50817/ആർ.ഡി.3/2012/തസ്വഭവ നമ്പർ സർക്കുലർ 2. മലപ്പുറം നഗരസഭാ ജനന-മരണ രജിസ്ട്രാറുടെ 6-12-2014 തീയതിയിലെ 14238/2014 നമ്പർ കത്ത്. 3. ചീഫ് ജനന-മരണ രജിസ്ട്രാറുടെ 30-12-2014-ലെ ബി1/48334/14 നമ്പർ കത്ത്. ഡി.എൻ.എ. ടെസ്റ്റിലൂടെ പിതൃത്വം തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ജനന സർട്ടിഫി ക്കറ്റിൽ പിതാവിന്റെ പേര് തിരുത്തി നൽകാവുന്നതാണോ എന്നത് സംബന്ധിച്ച് മലപ്പുറം നഗരസഭാ ജനന മരണ രജിസ്ത്രടാർ സൂചന 2 പ്രകാരം അപേക്ഷിച്ചിരിക്കുന്നു. ആശുപ്രതിയിൽ നിന്നും ലഭിക്കുന്ന ജനന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിതാവിന്റെ പേര് രേഖപ്പെടുത്തുകയും പിന്നീട് ആയത് തിരുത്തുകയും ചെയ്യുന്നതിന് നിലവിൽ വ്യവസ്ഥയില്ല. എന്നാൽ ഇത്തരത്തിൽ നിരവധി അപേക്ഷകൾ ലഭിക്കുന്ന സാഹ ചര്യത്തിൽ ഇത് സംബന്ധിച്ച് വ്യക്തമായ സ്പഷ്ടീകരണം നൽകണമെന്ന് ചീഫ് ജനന-മരണ രജിസ്ട്രാർ സൂചന 3 പ്രകാരം ആവശ്യപ്പെടുകയുണ്ടായി. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ സെക്ഷൻ 15 പ്രകാരം രജിസ്ത്രടാർ സൂക്ഷിച്ചിട്ടുള്ള ജനന-മരണ രജിസ്റ്ററിൽ രജിസ്ട്രാർക്ക് ശരിയാണെന്ന് ഉത്തമ വിശ്വാസമുള്ള തിരുത്തലുകളും റദ്ദാക്കലു കളും നടത്താവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച് സൂചന 1 പ്രകാരം സർക്കാർ പുറപ്പെടുവിച്ച സർക്കു ലറിൽ ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിതാവിന്റെ പേരിൽ മാറ്റം വരുത്തുന്നത് സംബ ന്ധിച്ച വ്യവസ്ഥകൾ പരാമർശിച്ചിട്ടില്ല. ഇത്തരം സംഗതികളിൽ ഒരു പരിഹാരമാർഗ്ഗം കാണേണ്ടത് അത്യാ വശ്യമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ജനന സർട്ടി ഫിക്കറ്റ് ഡി.എൻ.എ. ബയോളജിക്കൽ ഇൻഫർമേഷൻ, സർക്കാർ അംഗീകൃത ലബോറട്ടറി റിപ്പോർട്ട്, നോട്ടറി മുഖാന്തിരം കരാർപത്രം, കോടതി വിധിയുടെ പകർപ്പ്, പ്രസവം നടന്ന ഹോസ്പിറ്റൽ അധികാരി കളുടെ ശൈനക്സ് രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും റിപ്പോർട്ടും എന്നീ തെളിവുകൾ സഹിതം കുട്ടിയുടെ മാതാവ് / ഡി.എൻ.എ. ടെസ്റ്റിലൂടെ പിതൃത്വം തെളിയിച്ച പിതാവ് എന്നിവർ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കുന്ന സംഗതികളിൽ രജിസ്ക്ടാർ അന്വേഷിച്ച് ബോധ്യപ്പെട്ട ആവശ്യമായ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ