Panchayat:Repo18/vol2-page0527
15.9 എല്ലാ ജില്ലാ രജിസ്ട്രാർമാരും ഓരോ ക്രൈത്രമാസത്തെയും പരിശോധനാ പരിപാടിയുടെ കല ണ്ടർ മുൻകൂട്ടി ചീഫ് രജിസ്ട്രാർക്ക് നൽകേണ്ടതാണ്.
15.10 എല്ലാ രജിസ്ട്രേഷൻ യൂണിറ്റുകളിലും ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലി ക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതാണ്.
അനുബന്ധം 1
I. ജനന-മരണ രജിസ്ട്രേഷൻ സേവനങ്ങൾ - ചെക്ക് ലിസ്റ്റ്
ജനനം/മരണം നടന്ന് 30 ദിവസം വരെ
a) ജനന/മരണ/നിർജീവജനന റിപ്പോർട്ട്-നിശ്ചിത മാതൃകയിൽ (ഫോറം 1/2/3)
b) 21 ദിവസം കഴിയുകയാണെങ്കിൽ 2/- രൂപ ലേറ്റ് ഫീ
c) മരണ കാരണ സർട്ടിഫിക്കറ്റ് (MCCD നടപ്പാക്കിയ രജിസ്ട്രേഷൻ യൂണിറ്റുകളിൽ മാത്രം)
d) ആശുപ്രതിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയും ആശുപ്രതിയിൽ എത്താതെ സ്വദേശത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന കേസുകളിൽ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന
II. ജനന/മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ
a) വെള്ളക്കടലാസിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)
b) അപേക്ഷകന്റെ പേരിൽ വാങ്ങിയ 20/- രൂപയുടെ മുദ്രപ്പത്രം
c) തിരച്ചിൽ ഫീസ് വർഷത്തേക്ക് 2/- രൂപ വീതം
d) പകർപ്പ് ഫീസ് 5/- രൂപ e) തപാലിൽ ലഭിക്കുന്നതിന് ആവശ്യമായ തപാൽ ചാർജ്ജ്
III. ജനന രജിസ്റ്ററിൽ പേരു ചേർക്കൽ
a) മാതാപിതാക്കളുടെ സംയുക്താപേക്ഷ/സംരക്ഷിക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ/ നിയമാനുസൃത രക്ഷാകർത്താവിന്റെ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം.)
b) രജിസ്ട്രേഷൻ തീയതി കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അപേക്ഷ സമർപ്പിക്കുന്ന തെങ്കിൽ 5/- രൂപ ലേറ്റ് ഫീ.
c) അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നവരുടെ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്.
IV. ജനന രജിസ്റ്ററിൽ പേരു ചേർക്കൽ അപേക്ഷ തീയതിയിൽ കുട്ടിയുടെ പ്രായം ആറ് വയസ്സ് പൂർത്തിയായെങ്കിൽ
a) മാതാപിതാക്കളുടെ സംയുക്താപേക്ഷ/സംരക്ഷിക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ/ നിയമാനുസൃത രക്ഷാകർത്താവിന്റെ/പ്രായപൂർത്തിയായ കുട്ടിയുടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം.)
b) രജിസ്ട്രേഷൻ തീയതി കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ 5/- രൂപ ലേറ്റ് ഫീ.
c) മാതാപിതാക്കൾക്ക് ജനിച്ച കുട്ടിയുടെ ജനന തീയതിയും ജനന ക്രമവും ഉൾപ്പെടുത്തി അപേക്ഷകർ ഒപ്പിട്ട നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം
d) സ്കൂൾ രേഖയിലെ പേര്, ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവ കാണിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം.
V. കുട്ടിയുടെ ജനന തീയതിയും സ്കൂൾ രേഖയിലെ ജനന തീയതിയും തമ്മിൽ പത്തുമാസത്തിലേറെ കാലത്തെ വ്യത്യാസമുണ്ടെങ്കിൽ
a) ജില്ലാ രജിസ്ട്രാർക്കുള്ള അപേക്ഷ
b) ജനിച്ച കുട്ടികളുടെ ജനന തീയതിയും ജനന ക്രമവും രേഖപ്പെടുത്തിയ സത്യവാങ്മൂലം
c) കുട്ടിയുടെ സ്കൂൾ രേഖയിലെ പേര്, ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവ കാണിക്കുന്ന സ്കൂൾ അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |