Panchayat:Repo18/vol2-page0518

From Panchayatwiki

ന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് നിഷ്കർഷിക്കേണ്ടതാണ്. റേഷൻകാർഡ്, സ്കൂൾ രേഖ മുതലായവ തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതിനു പുറമേ, അപേക്ഷയുടെ നിജസ്ഥിതി രജിസ്ട്രാർ അന്വേഷിച്ച് ബോദ്ധ്യപ്പെടേണ്ടതുമാണ്. മേൽപ്പറഞ്ഞ പ്രകാരമുള്ള ഒരു തെളിവും ഹാജരാക്കാൻ അപേക്ഷകന് സാധിച്ചില്ലെങ്കിൽ പോലീസ് അന്വേഷണത്തിനുശേഷം മാത്രമേ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ. 1-1-2000 മുതൽ പ്രാബല്യത്തിൽ വന്ന 1999-ലെ ചട്ടങ്ങളിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള വ്യവസ്ഥകളും ഫാറവും ഉൾപ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ചട്ടങ്ങളിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ഏതെങ്കിലും പ്രത്യേക ആവശ്യത്തിലേക്കായി പരിമിതപ്പെടുത്തുന്നതിന് വ്യവസ്ഥയില്ലാത്തതുമാണ്. സർട്ടിഫിക്കറ്റിൽ എന്താവശ്യത്തിലേക്ക് നൽകുന്നു എന്ന് രേഖപ്പെടുത്തേണ്ടതില്ല.

3.3 നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനായി പ്രസ്തുത സംഭവം മറ്റൊരു രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകാമെന്ന് സംശയം തോന്നുന്ന സംഗതികളിൽ ഒരു ജനന മരണ രജിസ്ട്രാർ മറ്റൊരു യൂണിറ്റിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പ്രസ്തുത ജനനം അല്ലെങ്കിൽ മരണം ആ യൂണിറ്റിലെ ബന്ധപ്പെട്ട രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് രേഖാമൂലം മറുപടി നൽകേണ്ടതാണ്. ജനന/മരണ രജിസ്ട്രേഷന് അനുമതി നൽകുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ(ആർ.ഡി.ഒ.മാർ) ആവശ്യപ്പെടുന്ന സംഗതി കളിലും ഇപ്രകാരം മറുപടി നൽകേണ്ടതാണ്. എന്നാൽ, ഇപ്രകാരം ജനനം/മരണം/രജിസ്റ്റർ ചെയ്തിട്ടി ല്ലെന്ന് മറുപടി നൽകുന്നത് ചട്ടം 13(3) പ്രകാരമുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ആയി പരി ഗണിക്കാൻ പാടില്ലാത്തതാണ്.

3.4 ജനന മരണ രജിസ്ട്രേഷനുകളുടെ കമ്പ്യട്ടർവൽക്കരണം പൂർത്തിയാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മേൽപ്പറഞ്ഞ വിവരം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രജിസ്ട്രാർ www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

3.5 ജനന-മരണ രജിസ്റ്ററുകൾ കാലപ്പഴക്കം മൂലവും അല്ലാതെയും നശിച്ചുപോവുകയും തന്നിമിത്തം അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ സംബന്ധിച്ച സ്ഥാപനത്തിലോ വ്യക്തിയുടെ പക്കലോ ഏതെങ്കിലും തെളിവുകളുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പുനഃസൃഷ്ടിക്കാവുന്നതും തെളിവുകളൊന്നും ലഭ്യമല്ലാത്ത കേസുകളിൽ സംഭവം രജിസ്ട്രേഷൻ യൂണിറ്റിന്റെ അധികാരപരിധിക്കുള്ളിൽ നടന്നതാണെന്ന് രജിസ്ട്രാർക്ക് ബോദ്ധ്യപ്പെട്ടശേഷം നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്. അതോടൊപ്പം ബന്ധപ്പെട്ട വർഷത്തെ ജനന മരണ രജിസ്റ്റർ നശിച്ചുപോയതായുള്ള ഒരു സാക്ഷ്യപത്രം കൂടി പ്രസ്തുത ജനനം/ മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതിനായി ആർ.ഡി.ഒ.ക്ക് നൽകേണ്ടതാണ്.

3.6 1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട്, 13-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം 30 ദിവസത്തിനുശേഷം റിപ്പോർട്ടു ചെയ്യുന്ന സംഭവങ്ങളുടെ രജിസ്ട്രേഷന് നിർദ്ദിഷ്ട അധികാരിയുടെ അനുമതി, ലേറ്റ് ഫീ എന്നിവയ്ക്കു പുറമേ ഒരു നോട്ടറി പബ്ലിക്സ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ നൽകിയ ഒരു സത്യവാങ്മൂലം ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. സർക്കാർ 21-9-1971-ലെ എസ്.ആർ.ഒ 348/71-ാം നമ്പരായി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച സംസ്ഥാന സർക്കാരിലെ ക്ലാസ് 1, ക്ലാസ് 2 ഉദ്യോഗസ്ഥരെ ഇപ്രകാരമുള്ള സത്യവാങ്മൂലം അറ്റസ്റ്റ് ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ളതാണ്. 8, 9 വകുപ്പുകൾ പ്രകാരം ജനനം/മരണം റിപ്പോർട്ടു ചെയ്യുന്നതിന് ചുമതലപ്പെട്ടയാളാണ് സത്യവാങ്മൂലം നൽകേണ്ടത്. ജനനം/മരണം സംബന്ധിച്ച പൂർണ്ണമായ വിവരവും കാലതാമസത്തിനുള്ള കാരണവും വ്യക്തമാക്കുന്ന സത്യവാങ്മൂലം അപേക്ഷകൻ ഒരു നോട്ടറി പബ്ലിക് അല്ലെങ്കിൽ സംസ്ഥാന സർക്കാർ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ഒപ്പു വയ്ക്കക്കേണ്ടതും ആയത് സാക്ഷ്യപ്പെടുത്തി വാങ്ങി അപേക്ഷയോടൊപ്പം അനുമതിക്കായി സമർപ്പിക്കേണ്ടതുമാണ്. സത്യ വാങ്മൂലത്തിന്റെ മാതൃക അനുബന്ധം 3 ആയി ചേർത്തിട്ടുണ്ട്.

3.7 30 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ യൂണിറ്റിൽ അപേക്ഷ ലഭിക്കുകയും ആയതിന് ഒരു വർഷം പൂർത്തീകരിച്ചതിന് ശേഷമാണ് ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭ്യമായ തെങ്കിലും ആർ.ഡി.ഒ.യുടെ അനുമതി കൂടാതെ തന്നെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

4. ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ

4.1 ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ഇ) ഖണ്ഡം അനുസരിച്ച് നടത്തേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ ദത്തെടുക്കൽ നടപടി വരെ കാത്തിരിക്കേണ്ടതില്ലാത്തതും യഥാസമയം ജനനം റിപ്പോർട്ടുചെയ്യാത്തപക്ഷം സെക്ഷൻ 23 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്.

4.2 ജനന രജിസ്ട്രേഷനിൽ കുട്ടിക്ക് ഭാവിയിൽ അപമാനകരമായിത്തീരുന്ന രീതിയിൽ ജനനസ്ഥലം (അമ്മത്തൊട്ടിൽ, ഓർഫനേജ് തുടങ്ങിയവ) രേഖപ്പെടുത്താൻ പാടില്ല. ഇത്തരം കേസുകളിൽ സ്ഥലപ്പേർ മാത്രം രജിസ്ട്രേഷനിൽ ചേർത്താൽ മതിയാകുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ