Panchayat:Repo18/vol2-page0517

From Panchayatwiki

ജയിൽ, ലോഡ്ജ്, ഹോസ്റ്റൽ തുടങ്ങിയ സ്ഥാപനങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണം ഉൾപ്പെടെയുള്ള എല്ലാ മരണങ്ങളും മേൽപ്പറഞ്ഞ വകുപ്പ് പ്രകാരം ചുമതലയുള്ള വ്യക്തികളും (ഗൃഹനാഥനോ സ്ഥാപനങ്ങളുടെ ചുമതലക്കാരോ) മറ്റുള്ള സ്ഥലങ്ങളിൽ നടക്കുന്ന മരണങ്ങൾ പോലീസ് ഓഫീസറും റിപ്പോർട്ട് ചെയ്യേണ്ടതാണ്.

2.4 യാത്രയ്ക്കിടയിൽ മരണം സംഭവിക്കുകയും ആശുപ്രതിയിൽ എത്താതെ സ്വദേശത്തേയ്ക്ക് കൊണ്ടു പോകുകയും ചെയ്യുന്ന കേസുകളിൽ 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ, ചട്ടം 6(1) പ്രകാരം, മരണശേഷം വാഹനം നിർത്തപ്പെടുന്ന താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ബന്ധപ്പെട്ടവ ഫാറം 2-ലുള്ള മരണ റിപ്പോർട്ട് നൽകേണ്ടതും, വാഹനത്തിൽ വച്ച് മരണം സംഭവിച്ചതാണെന്നും വാഹനം നിർത്തിയത് ഏതു സ്ഥലത്താണെന്നും വിശദമാക്കുന്ന സത്യവാങ്മൂലം നൽകേണ്ടതുമാണ്. പ്രസ്തുത മരണം സൂചന (2)-ലെ വ്യവസ്ഥകൾക്ക് വിധേയമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

2.5 മറ്റ് സ്ഥലങ്ങളിൽ മരണം നടക്കുകയും ശവസംസ്കാരം സ്വന്തം സ്ഥലത്ത് നടത്തുകയും ചെയ്യുന്ന കേസുകളിൽ പ്രസ്തുത മരണം സംഭവസ്ഥലത്ത് രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ സൂചന (3)-ലെ വ്യവസ്ഥകൾക്ക് വിധേയമായി ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ 8, 9 വകുപ്പുകൾ പ്രകാരം മരണം നടന്ന സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ജനന-മരണ രജിസ്ട്രാർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

2.6 കാണാതായ വ്യക്തികളുടെ മരണ രജിസ്ട്രേഷൻ ആളെ കാണാതായി 7 വർഷത്തിനുശേഷം ടിയാൾ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്. കോടതി ഉത്തരവിൽ കാണാതായ തീയതി സൂചിപ്പിച്ചിട്ടില്ലെങ്കിൽ അന്യായക്കാരൻ കോടതിയെ സമീപിച്ച തീയതി മരണം നടന്ന തീയതിയായി കണക്കാക്കാവുന്നതാണ്.

2.7 കൃത്രിമ ഗർഭധാരണത്തിലൂടെയും (എ.ആർ.ടി. ഐ.വി.എഫ് (In Vitro Fertilization) ഗർഭപാത്രം വാടകയ്ക്ക് എടുക്കുന്നതിലൂടെയും (സറോഗസി) ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷനിൽ ജനിതക മാതാപിതാക്കളുടെ പേരാണ് രേഖപ്പെടുത്തേണ്ടത്.

2.8 ഐ.വി.എഫ് (In Vitro Fertilization)/oഎ.ഐ.ഡി (Artificial insemination of Donor Semen) എന്നിവയിലൂടെ ജനിച്ച മാതാവ് മാത്രം പാരന്റായുള്ള കുട്ടികളുടെ കാര്യത്തിൽ പിതാവിന്റെ പേര് എഴുതാനുള്ള കോളം ഒഴിച്ചിടേണ്ടതാണ്. കുട്ടി ടി സാങ്കേതിക വിദ്യയിലുടെ ജനിച്ചതാണെന്ന് റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തണം.

2.9 യഥാസമയം റിപ്പോർട്ട് നൽകുന്ന (21 ദിവസത്തിനകം) സംഭവങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കികഴിഞ്ഞാലുടൻ വിവരം അറിയിക്കുന്നയാൾക്ക് സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ യാതൊരു ചാർജ്ജും/ഫീസും കൂടാതെ നിർബന്ധമായും നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നിലവിലുള്ള യൂണിറ്റുകളിൽ പ്രസ്തുത സംവിധാനം ഉപയോഗിച്ചും അതു സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും സർട്ടിഫിക്കറ്റുകൾ നൽകേണ്ടതാണ്. ഇപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ, റിപ്പോർട്ട് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം, വിവരം നൽകിയ വ്യക്തിയോ ചുമതലപ്പെടുത്തിയ ആളോ കൈപ്പറ്റിയില്ലെങ്കിൽ തുടർന്ന് 15 ദിവസത്തിനകം അവ ബന്ധപ്പെട്ട കുടുംബത്തിന് തപാലിൽ അയച്ചു കൊടുക്കേണ്ടതാണ്.

2.10 ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് കുട്ടികളുടെ ജനന തീയതി സംബന്ധിച്ച് മാതാപിതാക്കൾ നൽകുന്ന വിവരം ആധികാരികമായി കണക്കിലെടുത്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്. കൂടാതെ പട്ടികവർഗ്ഗ പ്രദേശങ്ങളിൽ നടക്കുന്ന ജനന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ചുമതല അതാത് പ്രദേശങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്കും ഫോറസ്റ്റ് ഗാർഡുമാർക്കും നൽകിയിട്ടുണ്ട്.

3. താമസിച്ചുള്ള രജിസ്ട്രേഷൻ

3.130 ദിവസത്തിനകം റിപ്പോർട്ടു ചെയ്യാത്ത ജനന-മരണങ്ങൾ ഒരുവർഷം വരെ ജില്ലാ രജിസ്ട്രാറുടെയും ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യാത്തവ സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും (ആർ.ഡി.ഒ) അനുമതിയോടെ മാത്രമേ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ. ആക്ട് നിലവിൽ വന്ന 1-4-1970-നു മുമ്പുള്ള ജനന മരണങ്ങളും ഇപ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 13 ഉപചട്ടം (3) അനുസരിച്ച് ഏതെങ്കിലും ജനനമോ മരണമോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഫാറം നമ്പർ 10-ൽ ഒരു നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ജനന-മരണ രജിസ്ട്രാർ നൽകേണ്ടതാണ്. ജനന സ്ഥലം അല്ലെങ്കിൽ മരണസ്ഥലം ഉൾപ്പെടുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ മാത്രമേ രജി സ്ട്രേഷൻ നടത്താൻ പാടുള്ളൂ എന്നതിനാൽ മറ്റൊരു രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നും നോൺ അവൈ ലബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പാടില്ല.

3.2 ഒരിക്കൽ രജിസ്റ്റർ ചെയ്ത ജനനമോ മരണമോ തെറ്റായ വിവരങ്ങൾ നൽകി നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് സമ്പാദിച്ച ജനന തീയതി അല്ലെങ്കിൽ മരണതീയതി വ്യത്യാസപ്പെടുത്തി വീണ്ടും രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിന് കുട്ടിയുടെ ജനന സമയത്തെ താമസ സ്ഥലം, ജനന സ്ഥലം, മരിച്ചയാളുടെ മരണ സമയത്തെ താമസസ്ഥലം, മരണസ്ഥലം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകൾ നിർബ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ