Panchayat:Repo18/vol2-page0513

From Panchayatwiki

ജനന-മരണ രജിസ്ട്രേഷൻ - കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ ഉണ്ടാകുന്ന തെറ്റുകൾ, മേൽവിലാസത്തിൽ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സർക്കുലർ.

(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, നം. 50817/ആർ.ഡി.3/12/'ത്.സ്വ.ഭ.വ. TVpm, തീയതി 31.05.2013)

       വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ - കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ ഉണ്ടാകുന്ന തെറ്റുകൾ, മേൽവിലാസത്തിൽ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നത് - സംബന്ധിച്ച്. 
      സൂചന:- 1. 07:05.2012-ലെ 9748/ആർ.ഡി.3/12/തസ്വഭവ നമ്പർ സർക്കുലർ. 
                     2. 07.08.2012-ലെ പഞ്ചായത്ത് ഡയറക്ടറുടെ ബി1-20741/09 നമ്പർ
                          കത്ത്. 
                    3. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 04-04-2013 തീയതിയിലെ
                         1/2/KEL/2007-VSICRS) നമ്പർ കത്ത്. 

ജനന സർട്ടിഫിക്കറ്റിൽ ചേർത്തിട്ടുള്ള മാതാപിതാക്കളുടെ പേര് (ഇനിഷ്യൽ എക്സ്പാൻഷൻ, വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ള വിവരം, മേൽവിലാസത്തിൽ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ എന്നിവ) തിരുത്തി നൽകാത്തതു മൂലം പൊതുജനങ്ങൾ പ്രത്യേകിച്ചും വിദേശത്ത് ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര ജനന-മരണ രജിസ്ട്രാർ ജനറലുമായി ആലോചിക്കുകയും താഴെ പറയുന്ന നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്യുന്നു. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിലെ സെക്ഷൻ 15 പ്രകാരവും 1999-ലെ കേരള ജനനമരണ രജിസ്ട്രേഷൻ ചട്ടത്തിലെ ചട്ടം 11 പ്രകാരവും ജനന സർട്ടിഫിക്കറ്റുകളിൽ ചേർത്തിട്ടുള്ള മാതാപിതാക്കളുടെ പേര് (ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ള വിവരം, മേൽവിലാസത്തിൽ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ എന്നിവ) തിരുത്തുന്നതിന് നോട്ടറി, 2 ഗസറ്റഡ് ഓഫീസർമാർ, വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടി സ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയും മറ്റു ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും രജിസ്ട്രേഷനുകളിൽ തിരുത്തൽ വരുത്താവുന്നതാണ്.

ജനന-മരണ രജിസ്ട്രേഷൻ-മുപ്പതു ദിവസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം നൽകിക്കൊണ്ടുള്ള സർക്കുലർ.

(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, നം. 36511/ആർ.ഡി.3/2013/തസ്വഭവ.Tvpm, തീയതി 05-08-2013)

        വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ-മുപ്പതു ദിവസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. 
          സൂചന:- 1. പാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 3-4-2013-ലെ
                              എ-1353/13 നമ്പർ കത്ത് 
                          2. പഞ്ചായത്ത് ഡയറക്ടറുടെ 30-5-2013-ലെ ബി2-11848/13
                              നമ്പർ കത്ത്.

1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 13(2) പ്രകാരം ജനനമോ മരണമോ നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രജിസ്ട്രാർ മുമ്പാകെ റിപ്പോർട്ട് ലഭിക്കുന്ന സംഗതികളിൽ ജില്ലാ രജിസ്ട്രാറുടെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അനുമതിക്കായി സമർപ്പിക്കുകയും എന്നാൽ ജില്ലാ രജിസ്ട്രാർ ആഫീസിൽ നിന്നുള്ള അനുമതി രജിസ്ട്രേഷൻ യൂണിറ്റിൽ ലഭിക്കു ന്നത് ഒരു വർഷം കഴിയുന്ന തീയതിക്ക് ശേഷമാകുമ്പോൾ സെക്ഷൻ 13(3) പ്രകാരം ഇത് രജിസ്റ്റർ ചെയ്യുന്നതിന് ആർ.ഡി.ഒ.യുടെ അനുമതി ആവശ്യമാണെന്ന അവസ്ഥയുണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങൾ മൂലം പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ജില്ലാ രജിസ്ട്രാറുടെ അനുമതി (മരണം നടന്ന് ഒരു വർഷത്തിനുശേഷവും) പരിഗണിച്ച് രജിസ്ട്രേഷൻ നടത്താവുന്നതാണോ എന്നത് സംബന്ധിച്ച സ്പഷ്ടീകരണം നൽകണമെന്ന് സൂചന (2) പ്രകാരം പഞ്ചായത്ത് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.

2. ഈ വിഷയം സർക്കാർ വിശദമായി പരിശോധിച്ചു. മുപ്പത് ദിവസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന ജനന/മരണ രജിസ്ട്രേഷനുള്ള അപേക്ഷകളിന്മേൽ 1969-ലെ ജനന-മരണ രജി സ്ട്രേഷൻ ആക്ട് സെക്ഷൻ 13(2) പ്രകാരം ജനനമോ മരണമോ നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രജിസ്ട്രാർ മുമ്പാകെ റിപ്പോർട്ട് ലഭിക്കുന്ന സംഗതികളിൽ ജില്ലാ രജിസ്ട്രാറുടെ അനുമതിക്കായി സമർപ്പിക്കുകയും എന്നാൽ ജില്ലാ രജിസ്ട്രാർ ആഫീസിൽ നിന്നുള്ള

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ