Panchayat:Repo18/vol2-page0510

From Panchayatwiki

ചേർക്കുക എന്നുള്ളതുമാണ്. അതായത് ആദ്യ പാദത്തിൽ രജിസ്ട്രാർ സൂക്ഷിക്കുന്ന രജിസ്റ്ററിൽ 8, 9 വകുപ്പുകൾ പ്രകാരം മറ്റാരെങ്കിലും മുഖേന തനിക്കു ലഭിക്കുന്ന വിവരം രേഖപ്പെടുത്താനും രണ്ടാം പാദത്തിൽ രജിസ്ട്രാർ തന്റെ അധികാരപരിധിക്കുള്ളിലെ എല്ലാ ജനന-മരണങ്ങളും സ്വയമേവ ബോദ്ധ്യപ്പെട്ട് രജിസ്റ്ററിൽ ചേർക്കാനും ബാധ്യസ്ഥനാണ്. ആയതിനാൽ പ്രസ്തുത വകുപ്പിന്റെ ആദ്യ പാദത്തിലെ പ്രവർത്തന വ്യാപ്തി രജിസ്ട്രാറുടെ അധികാര സീമയ്ക്കുള്ളിൽ മാത്രമായി ചുരുക്കപ്പെടുന്നില്ല. അതേ സമയം രണ്ടാം ഭാഗത്തിന്റെ വ്യാപ്തതി രജിസ്ട്രാറുടെ അധികാര സീമയ്ക്കുള്ളിൽ മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ആദ്യത്തേതിൽ അയാൾക്ക് വിവരങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യുന്നതെങ്കിൽ രണ്ടാമത്തേതിൽ വിവരങ്ങൾ അയാൾ സ്വയം അറിഞ്ഞ് ബോധ്യപ്പെടേണ്ടതാണ്. കൂടാതെ വകുപ്പ് 7(2)-ന്റെ രണ്ടാം പാദം ആരംഭിക്കുന്നത് "ഇതിനു പുറമെ’ (also) എന്ന പദത്തോടുകൂടി ആണ്. ഇത് അർത്ഥമാക്കുന്നത് ഒന്നാം പാദത്തിലെ കർത്തവ്യത്തിനു പുറമെയാണ് രണ്ടാം പാദത്തിലെ കർത്തവ്യമെന്നാണ്."

2, ബഹു. ഹൈക്കോടതിയുടെ മേൽ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും താഴെ പറയും പ്രകാരം ഉത്തരവാകുകയും ചെയ്യുന്നു. ജനന-മരണ രജിസ്ട്രാറുടെ അധികാര പരിധിക്ക് പുറത്താണ് മരണം നടന്നതെങ്കിൽ മരണം നടന്ന സ്ഥലത്ത് 1969-ലെThe Registration of Births & Deaths ആക്ട് പ്രകാരം പ്രസ്തുത മരണം രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം മരണം നടന്ന സ്ഥലത്ത് നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ജനന - മരണ രജിസ്ട്രാർക്ക് മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്.

സേവന (സിവിൽ രജിസ്ട്രേഷൻ) - ഇലക്ട്രോണിക്സ് രജിസ്റ്റർ തിരുത്തൽ - നടപടി കമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച് സർക്കുലർ

(പഞ്ചായത്ത് ഡയറക്ടറാഫീസ്, നം. ബി1-24056/2012. Tvpm, തീയതി 23-01-2013)

      വിഷയം:- സേവന (സിവിൽ രജിസ്ട്രേഷൻ) - ഇലക്സ്ട്രോണിക്സ് രജിസ്റ്റർ
                       തിരുത്തൽ - നടപടി ക്രമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച               
      സൂചന:- 1) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യട്ടീവ് ചെയർമാൻ &
                          ഡയറക്ടറുടെ 30-10-2012-ലെ IKM/LOBE & QA/Sevan
                          /11/2007 നമ്പർ കത്ത്
                      2) സർക്കാരിന്റെ 04-11-2010-ലെ സ.ഉ (സാധാ) നം:3477/201
                           /തസ്വഭവ നമ്പർ ഉത്തരവ്

സംസ്ഥാനത്തെ അഞ്ചുതെങ്ങ് ഒഴികെയുള്ള മറ്റെല്ലാ രജിസ്ട്രേഷൻ യൂണിറ്റുകളിലും ജനന-മരണ രജിസ്ട്രേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ സേവന (സിവിൽ രജിസ്ട്രേഷൻ) ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുകൊണ്ട് ഇലക്ട്രോണിക്കായാണ് നിർവ്വഹിക്കുന്നത്.

ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ സോഫ്ട് വെയർ പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ രജിസ്ട്രേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വഴി മാത്രമേ നിർവ്വഹിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം നില നിൽക്കെ അതു പാലിക്കാതെ കൈയെഴുത്തായി രജിസ്ട്രേഷനുകൾ നിർവ്വഹിക്കുന്നതു കാരണം സോഫ്ട് വെയറിന്റെ പ്രവർത്തനം ഓഫ് ലൈനായ ചില പഞ്ചായത്തുകളിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലങ്ങളിൽ ആപ്ലിക്കേഷൻ സോഫ്ട് വെയറിന്റെ പ്രവർത്തനം പുതുതായി ഓൺലൈനാക്കുകയും, ഓഫ് ലൈനായ സമയത്തെ റെക്കോഡുകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടു കൂടി പാസ്റ്റ് ഡേറ്റാ എൻട്രിയിലൂടെ പുതിയ ബുക്കായി ഡേറ്റാ ബേസിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ആപ്ലിക്കേഷൻ സോഫ്ട് വെയർ പ്രവർത്തനക്ഷമമായിരിക്കുമ്പോൾ തന്നെ ചില തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൈയെഴുത്തായി മാത്രം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും അതു പ്രകാരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിനു ശേഷം സൗകര്യം ലഭിക്കുമ്പോൾ മാത്രം റിപ്പോർട്ടുകൾ ആപ്ലിക്കേഷൻ സോഫ്ട് വെയർ ഉപയോഗിച്ച് എൻട്രി നടത്തുന്നതായും ആപ്ലിക്കേഷൻ സോഫ്ട് വെയർ റിയൽ ടൈമായി പ്രവർത്തിക്കുന്നതിനാൽ രജിസ്ട്രേഷൻ നമ്പരും തീയതിയും സോഫ്ട് വെയർ യാന്ത്രികമായി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇത് കൈയെഴുത്ത് രജിസ്റ്ററിലെയും ഇലക്ട്രോണിക്സ് രജിസ്റ്ററിലെയും രജിസ്ട്രേഷൻ നമ്പരും തീയതിയും തമ്മിൽ വ്യത്യാസം ഉണ്ടാക്കുന്നതിന് കാരണമാകുന്നതായും ഇരു രജിസ്റ്ററുകളിലേയും വിവരങ്ങൾ തമ്മിലുള്ള വ്യത്യാസം പരിഹരിച്ച് നൽകണമെന്നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുള്ളത് കൈയെഴുത്ത് രജിസ്റ്ററിലെ രേഖപ്പെടുത്തലുകൾക്ക് അനുസൃതമായതിനാൽ ഇലക്ട്രോണിക്സ് രജിസ്റ്ററിലെ വിവരങ്ങൾ തിരുത്തി കൈയെഴുത്ത് രജിസ്റ്ററിലേതിനു സമാനമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഐ.കെ. എമ്മിലേക്ക് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കത്തുകൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ