Panchayat:Repo18/vol2-page0507

From Panchayatwiki

പ്രാവശ്യം മാറ്റം വരുത്തുന്നതിനുള്ള മാതാപിതാക്കളുടെ അപേക്ഷ അനുവദിക്കാവുന്നതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കുട്ടിയെ സ്കൂളുകളിൽ ചേർത്തശേഷം ജനന സർട്ടിഫിക്കറ്റിൽ ചേർത്തിട്ടുള്ള പേര് തിരുത്തുന്നതിലേയ്ക്കായി നിരവധി അപേക്ഷകൾ ലഭിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തും ടി വിഷയവുമായി ബന്ധപ്പെട്ട ബഹു. ഹൈക്കോടതിയുടെ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലും ആക്ടിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടും 21/01/2010-ലെ 68413/ആർ.ഡി.3/10/തസ്വഭവ നമ്പർ സർക്കുലറിലെ 1-ാം ഖണ്ഡിക താഴെ പറയും പ്രകാരം മാറ്റിയിരിക്കുന്നു.

ജനന രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനു മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും (പ്രായപൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ), സ്കൂൾ രേഖയുടെയും അടിസ്ഥാനത്തിൽ അന്വേഷിച്ചു ബോദ്ധ്യം വന്നശേഷം സ്കൂൾ രേഖ പ്രകാരമുള്ള പേരു ചേർക്കാവുന്നതാണ്. ഇതിനായി തെറ്റായ പേരുചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കൾ നൽകേണ്ടതും തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്കൂളിൽ ചേർത്ത ശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കുന്ന കേസുകളിൽ സ്കൂൾ രേഖ നിർബന്ധമായും ഹാജരാക്കേണ്ടതും അതു പ്രകാരം തന്നെ പേരു ചേർക്കേണ്ടതുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ - ജനന-മരണ-വിവാഹ രജിസ്ട്രേഷൻ 1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നമ്പർ 10021/ഐബി1/2012/തസ്വഭവ. Tvpm, തീയതി 04-05-2012).

        വിഷയം:- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ-ജനന-മരണ-വിവാഹ രജിസ്ട്രേഷൻ
                         1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം-പുതുക്കിയ
                          മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 
         സൂചന:-1. സർക്കുലർ നം. 5078/ഐബി 1/09/തസ്വഭവ തീയതി 26-04-2009 
                        2. സ.ഉ.(സാധാ) നം. 304/12/തസ്വഭവ. തീയതി 30.01.2012 
                        3. ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ്
                            ഡയറക്ടറുടെ 13.02.2012-ലെ പി.ഡി.ഇ/1/ജനറൽ/വോള്യം/2/02 നമ്പർ കത്ത്. 
                       4. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 28.03.2012-ലെ 343 നമ്പർ തീരുമാനം.

മേൽ സൂചന സർക്കുലർ പ്രകാരം ജനന-മരണ-വിവാഹ രജിസ്ട്രേഷൻ 1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മേൽ രണ്ടാം സൂചന സർക്കാർ ഉത്തരവ് പ്രകാരം ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് റിക്കാർഡ് ഒന്നിന് 8 രൂപ നിരക്കിലും പൊതു വിവാഹരജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് റിക്കാർഡ് ഒന്നിന് 10 രൂപ നിരക്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ/തനത് ഫണ്ടിൽ ഉൾപ്പെടുത്തി ചെലവ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ 1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കി നിശ്ചയിക്കേണ്ടതുണ്ട് എന്നും സർക്കാരിന് ബോദ്ധ്യപ്പെടുകയുണ്ടായി.

2. മേൽ സാഹചര്യത്തിൽ സൂചന (1) സർക്കുലർ പരിഷ്ക്കരിച്ച് ഉത്തരവാകണമെന്നും രണ്ടാം സൂചന ഉത്തരവ് പ്രകാരം ഓരോ റിക്കാർഡിന്റെയും കമ്പ്യൂട്ടർവൽക്കരണത്തിന് അനുവദിച്ചിട്ടുള്ള തുക ഓരോ ഘടകത്തിനും എത്ര രൂപ വീതം എന്ന് നിശ്ചയിച്ച് ഉത്തരവാകുന്നതിനും സൂചന (3)-ലെ കത്ത് പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ സർക്കാരിലേക്ക് നിർദ്ദേശം സമർപ്പിച്ചു.

3. ഇൻഫർമേഷൻ കേരള മിഷന്റെ ശുപാർശ 28-3-2012-ൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം അംഗീകരിക്കുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മുൻകാല സിവിൽ രജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് മേൽ സൂചന സർക്കുലർ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി പരിഷ്ക്കരിച്ച് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. സിവിൽ രജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് സൂചന (2) ഉത്തരവു പ്രകാരം അംഗീകരിച്ചിട്ടുള്ള നിരക്കുകളിൽ ഓരോ ഘടകത്തിനും അനുവദനീയമായ തുക ഇതോടൊപ്പം അനുബന്ധം ആയി ചേർക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ