Panchayat:Repo18/vol2-page0505

From Panchayatwiki

19 (1) ഈടാക്കിയ ഫീസുകളുടെ വിവരം

ക്രമ നമ്പർ ഇനം ജനനം മരണം ആകെ
1 തെരച്ചിൽ ഫീസ്
2 പകർപ്പു ഫീസ് (സർട്ടിഫിക്കറ്റിന്)
3 നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിന്
4 പേരു ചേർക്കൽ - ലേറ്റ് ഫീ
5 സെക്ഷൻ 13 (1) പ്രകാരമുള്ള ലേറ്റ് ഫീ
6 സെക്ഷൻ 13 (2) പ്രകാരമുള്ള ലേറ്റ് ഫീ
7 സെക്ഷൻ 13 (3) പ്രകാരമുള്ള ലേറ്റ് ഫീ
ആകെ

(2) ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് വരവു രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന വിവരം

20. അപേക്ഷകളിലെ നടപടി സംബന്ധിച്ച വിവരം

(1) ലഭിക്കുന്ന അപേക്ഷകളുടെയും ജനന-മരണ റിപ്പോർട്ടുകളുടെയും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന വിവരം

(2) നടപടി സ്വീകരിക്കാൻ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണവും അവ ലഭിച്ച തീയതിയും

(3) മതിയായ രേഖകളുടെ അഭാവത്തിൽ തീർപ്പാക്കാത്ത അപേക്ഷകളുടെ വിവരം

(4) അപേക്ഷകർക്ക് യഥാസമയം മറുപടി നൽകുന്നുണ്ടോ എന്ന വിവരം

21. മുൻ പരിശോധനാ റിപ്പോർട്ടുകളിലെ നടപടികൾ സംബന്ധിച്ച വിവരം

(1) ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം

(2) നടപടി സ്വീകരിച്ച റിപ്പോർട്ടുകളുടെ എണ്ണം

(3) നടപടി പൂർത്തീകരിച്ച റിപ്പോർട്ടുകളുടെ എണ്ണം

(4) അപാകതകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരം

(5) അഭിപ്രായക്കുറിപ്പ്

22. മരണകാരണ സർട്ടിഫിക്കറ്റ് സ്കീം (MCCD) സംബന്ധിച്ച വിവരം

(1) സ്കീം നടപ്പാക്കിയിട്ടുണ്ടോ എന്ന വിവരം

(2) എത്ര ആശുപ്രതികളിൽ നടപ്പാക്കിയിട്ടുണ്ട്?

(3) സ്കീം അനുശാസിക്കുന്ന രീതിയിൽ നടപ്പിലാക്കുന്നുണ്ടോ എന്ന വിവരം

23. ജനന-മരണ രജിസ്ട്രേഷൻ സംവിധാനത്തിന്റെ പ്രചാരണത്തിനായി രജിസ്ട്രേഷൻ യൂണിറ്റിൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം

24. രജിസ്ട്രേഷൻ യൂണിറ്റിൽ നടപ്പാക്കിയ മാതൃകാപരമായ എന്തെങ്കിലും പ്രവർത്തനം ഉണ്ടെങ്കിൽ അതിന്റെ വിവരം

25. പൊതുവായ അഭിപ്രായക്കുറിപ്പ്.

ചികിത്സാർത്ഥം ആശുപ്രതിയിലേക്ക് പോകുന്നതിനിടയിലുള്ള മരണം - രജിസ്ട്രേഷൻ സ്പഷ്ടീകരണം സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം:32859/ആർ.ഡി.3/2011/ത്.സ്വഭ.വ. Tvpm, തീയതി 04-8-11)

       വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ചികിത്സാർത്ഥം ആശുപത്രിയിലേക്ക്
                        പോകുന്നതിനിടയിലുള്ള മരണം - രജിസ്ട്രേഷൻ സ്പഷ്ടീകരണം സംബന്ധിച്ച്. 
        സൂചന:- (1) സർക്കാർ ഉത്തരവ് (സാ) നം. 615/09/തസ്വഭവ തീയതി 11/03/2009. 
                        (2) പഞ്ചായത്ത് ഡയറക്ടറുടെ 24/06/2011-ലെ ബി1-20741/09 നമ്പർ കത്ത്. 

1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ, ചട്ടം 6(1) പ്രകാരം സഞ്ചരിക്കുന്ന വാഹനങ്ങ ളിൽ വച്ചു സംഭവിക്കുന്ന ജനനവും മരണവും പ്രസ്തുത ജനനം/മരണം സംഭവിച്ചശേഷം വാഹനം ആദ്യം നിർത്തുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ വാഹനത്തിന്റെ ചുമതലക്കാരൻ റിപ്പോർട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. യാത്രയ്ക്കിടയിൽ അസുഖബാധിതരാവുകയും ചികിത്സാർത്ഥം ആശു പത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വാഹനത്തിൽ വച്ച് മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകളിൽ മരണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇപ്രകാരമുള്ള മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാരെ 1969-ലെ ജനന/മരണ രജിസ്ട്രേഷൻ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ