Panchayat:Repo18/vol2-page0472

From Panchayatwiki

ദത്തെടുത്ത് ജനനം രജിസ്റ്റർ ചെയ്യാത്ത കേസുകളിൽ പരാമർശം 2-ലെ സർക്കുലർ പ്രകാരം മാതാപിതാ ക്കളുടെ സ്ഥിര താമസസ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതാണെന്നും ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തുമ്പോൾ ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതാണെന്നും കോടതി ഉത്തരവിൽ ജനന സ്ഥലം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരാമർശം 1, 2 ഇവയിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലമോ മാതാ പിതാക്കളുടെ താമസസ്ഥലമോ ജനന സ്ഥലമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പരാ മർശം 3 പ്രകാരം ഉത്തരവായിരുന്നു. പരാമർശം 4 പ്രകാരം ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജിസ്ട്രേഷൻ നടത്തിയവർക്ക് ടി കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നൽകുന്നതിന് അനുമതി നൽകി യിരുന്നു. ദത്തെടുക്കൽ കേന്ദ്രമോ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലമോ ജനനസ്ഥലമായി രജിസ്റ്റർ ചെയ്ത കേസു കളിൽ മാതാപിതാക്കളുടെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്യുന്നതിനും മാതാപിതാക്കളുടെ വിലാസം ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിനും അനുമതി നല്കണമെന്നാവശ്യപ്പെട്ട നിരവധി നിവേദനങ്ങൾ സർക്കാ രിൽ ലഭിക്കുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ ദത്തെ ടുക്കൽ കേന്ദ്രമോ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമോ ജനന സ്ഥലമായി രജിസ്റ്റർ ചെയ്ത കേസുകളിൽ മാതാപിതാക്കളുടെ താമസസ്ഥലത്ത് ജനനം രജിസ്റ്റർ ചെയ്യുന്നതിനും മാതാപിതാക്കളുടെ വിലാസം കുട്ടി യുടെ ജനന സ്ഥലമായി രേഖപ്പെടുത്തുന്നതിനും അനുമതി നൽകി ഉത്തരവാകുന്നു. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ-മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം - നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 304/2012/തസ്വഭവ; TVPM, dt.30-01-12) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ-വിവാഹ രജിസ്ട്രേഷൻ-മുൻകാല രേഖ കളുടെ കമ്പ്യൂട്ടർവൽക്കരണം - നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 26-04-2009-ലെ 5078/ഐബി 1/2009/തസ്വഭവ നമ്പർ സർക്കുലർ 2, 27-06-2011-ലെ സ.ഉ.(സാധാ) നം. 1533/11തസ്വഭവ 3. ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 18-08-2011-ലെ പിഡിഇ/1/ജനറൽ/വോള്യം 2/1 നമ്പർ കത്ത്. 4. പഞ്ചായത്ത് ഡയറക്ടറുടെ 19-12-2011-ലെ ബി1-35267/11 നമ്പർ കത്ത്. 5. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 11-1-2012-ലെ 2,16 നമ്പർ തീരുമാനം. ഉത്തരവ് ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് റിക്കാർഡ് ഒന്നിന് 8/- രൂപയും (എട്ട് രൂപ മാത്രം) പൊതു വിവാഹ രജിസ്ട്രേഷൻ മുൻകാല റിക്കാർഡുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന് റിക്കാർഡ് ഒന്നിന് 10/-രൂപയും (പത്ത് രൂപ മാത്രം) തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളുടെ പ്ലാൻ/തനത് ഫണ്ടിൽ ഉൾപ്പെടുത്തി ചെലവ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു. ജനന-മരണ രജിസ്ട്രേഷൻ - ദത്തെടുക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്താനും അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 2143/2012/തസ്വഭവ TVPM, dt. 04-08-12) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ - ദത്തെടുക്കപ്പെട്ട കുട്ടി കളുടെ ജനന രജിസ്ട്രേഷൻ മാതാപിതാക്കളുടെ സ്ഥിര മേൽവിലാസമുൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്താനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 22-11-2008-ലെ സ.ഉ. (സാധാ) നം 4106/08/തസ്വഭവ നമ്പർ ഉത്തരവ് (2) 19-01-2010-ലെ സ.ഉ (സാധാ) നം 193/10/തസ്വഭവ നമ്പർ ഉത്തരവ് (3) 11-03-2011-ലെ സ.ഉ (ആർ.റ്റി.) നം 768/11/തസ്വഭവ നമ്പർ ഉത്തരവ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ