Panchayat:Repo18/vol1-page1150
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18) 3-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചും 01/01/2013-ലെ സ.ഉ. (എം.എസ്) നമ്പർ 3/2013/തസ്വ ഭവ. നമ്പർ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയതനുസരിച്ചും പഞ്ചായത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് ഡയറക്ടറുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ഓഫീസു കളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ, നിർദ്ദിഷ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച ഇതിനാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
1. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം
ക്രമ നമ്പർ | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പലേറ്റ് അതോറിറ്റി | രണ്ടാം അപ്പലേറ്റ് അതോറിറ്റി |
(1) | (2) | (3) | (4) | (5) | (6) |
1 | 01/04/1970 ന് മുമ്പുള്ള ജനന രജിസ്ട്രേഷനിൽ പേര് ചേർക്കുന്നതിനുള്ള അനുമതി | 15 പ്രവൃത്തി ദിവസം | ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) | തദ്ദേശ സ്വയംഭരണ സെക്രട്ടറി | |
2 | 01/04/1970 ന് മുമ്പുള്ള ജനന-മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്കുള്ള അനുമതി | 15 പ്രവൃത്തി ദിവസം | ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) | തദ്ദേശ സ്വയംഭരണ സെക്രട്ടറി | |
3 | ഹിന്ദു വിവാഹ രജിസ്ട്രേഷനിൽ വന്നിട്ടുള്ള സാരവത്തായ തെറ്റുകൾ തിരുത്തുന്നതിന് | 7 പ്രവൃത്തി ദിവസം | ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) | തദ്ദേശ സ്വയംഭരണ സെക്രട്ടറി |