Panchayat:Repo18/vol1-page1130

From Panchayatwiki
2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ
ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-

(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള സംസ്ഥാന സേവനാ വകാശചട്ടങ്ങൾ എന്ന് പേർ പറയാവുന്നതാണ്.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം-

(എ) “ആക്റ്റ് എന്നാൽ 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) എന്നർത്ഥമാകുന്നു

(ബി) "അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ’ എന്നാൽ നിയുക്ത ഉദ്യോഗസ്ഥൻ 3-ാം ചട്ട ത്തിൻ കീഴിൽ അപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ജീവനക്കാരനോ എന്നർത്ഥമാകുന്നു;

(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു;

(ഡി) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. നിയുക്ത ഉദ്യോഗസ്ഥന് അപേക്ഷകൾ സ്വീകരിക്കുന്നതിനായി മറ്റ് ഉദ്യോഗ സ്ഥൻമാരെ അധികാരപ്പെടുത്താനുള്ള അധികാരം.-

നിയുക്ത ഉദ്യോഗസ്ഥന്, അപേക്ഷകൾ സ്വീകരിക്കുന്നതിനോ ഉചിതമായ കൈപ്പറ്റു ചീട്ടുനൽകുന്നതിനോ വേണ്ടി തന്റെ ഏതെങ്കിലും കീഴുദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ഉത്തരവുമൂലം അധികാരപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

4. അപേക്ഷകന് കൈപ്പറ്റു ചീട്ടുനൽകൽ-

അർഹതയുള്ള ഏതെങ്കിലും ആളിൽ നിന്നു സേവനത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിന്മേൽ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഫാറം നമ്പർ 1-ൽ ഉള്ള ഒരു കൈപ്പറ്റുചീട്ട് അപേക്ഷകനു നൽകേണ്ടതാണ്. സേവനം നൽകുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത സംഗതിയിൽ, അക്കാര്യം കൈപ്പറ്റു ചീട്ടിൽ വ്യക്തമായി പറഞ്ഞിരിക്കേണ്ടതും അങ്ങനെയുള്ള സേവനം നല്കുന്നതിനുള്ള നിശ്ചിത സമയപരിധി ആ രേഖ ഹാജരാക്കുന്ന തീയതി മുതൽ ആരംഭിക്കുന്നതുമാണ്.

5. നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാ ണ്ടെന്ന്.-

സേവനങ്ങൾ നൽകുന്നതിനായുള്ള നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാണ്.