Panchayat:Repo18/vol1-page1114

From Panchayatwiki

(ഇ) സംസ്ഥാന തൊഴിലുറപ്പ് നിധി ഉപയോഗിക്കുന്നതിനുള്ള പരിമിതികൾ, നിബന്ധനകൾ (വകുപ്പ് 21 (2)

(എഫ്) സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ചുമതലകൾ (വകുപ്പ21 (3)

(ജി) അക്കൗണ്ട് ബുക്കുകൾ, തൊഴിലാളികളുടെ നിയമനം സംബന്ധിച്ച കാര്യങ്ങൾ, ചെലവുകൾ (വകുപ്പ23 (2)

(എച്ച്) പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ വിശദമായ നടപടിക്രമങ്ങൾ (വകുപ്പ് 23 (3)

(ഐ) കണക്കുകൾ എഴുതുകയും സൂക്ഷിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് (വകുപ്പ് 24(2))

(ജെ) സംസ്ഥാനത്ത് ഈ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമെന്ന് സംസ്ഥാന സർക്കാരിന് ബോധ്യമുള്ള മറ്റ് കാര്യങ്ങൾ.

33. ചട്ടങ്ങൾ സഭയിൽ വയ്ക്കൽ.

(1) ഈ ആക്ടിൻ കീഴിൽ കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന ഓരോ നിയമവും പാർലമെന്റിന്റെ ഇരു സഭകളിലും വച്ച് അംഗീകാരം നേടേണ്ടതാണ്.

(2) അപ്രകാരം സംസ്ഥാന സർക്കാരുണ്ടാക്കുന്ന നിയമവും പദ്ധതിയും സംസ്ഥാന അസംബ്ലിയിൽ വച്ച് അംഗീകരിക്കേണ്ടതാണ്.

34. വിഷമതകൾ നീക്കുന്നതിനുള്ള അധികാരം.

(1) ഈ നിയമത്തിന്റെ നടത്തിപ്പിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അത്തരം നടപടികൾ ഈ നിയമത്തിന്റെ അന്തസ്സത്തക്ക് എതിരായിരിക്കരുത്. എന്നാൽ ഈ നിയമം നടപ്പായി 3 വർഷം കഴിഞ്ഞാൽ അപ്രകാരമുള്ള നടപടി എടുക്കേണ്ടതില്ല.

(2) ഇങ്ങനെയുണ്ടാക്കുന്ന ഓരോ നിയമവും പാർലമെന്റിന്റെ ഇരു സഭകളിലും വച്ച് അംഗീ കാരം നേടേണ്ടതാണ്.

SCHEDULE I
[See section 4(3)]
MINIMUMFEATURESOFARURALEMPLOYMENT GUARANTEE SCHEME

1. The Scheme notified under section 4 by all States shall be called the Mahatma Gandhi National Rural Employment Guarantee Scheme" and all documents pertaining to the said Scheme shall have a mention of the Mahatma Gandhi National Rural Employment Guarantee Act, 2005 (42 of 2005).

2. The Mahatma Gandhi National Rural Employment Guarantee Scheme shall hereinafter be referred to as "Mahatma Gandhi NREGS" and any reference in the said scheme to the Mahatma Gandhi National Rural Employment Guarantee Act, 2005 shall be referred to as "Mahatma Gandhi NREGA".

3. The core objectives of the Scheme shall be the following:-

(a) Providing not less than one hundred days of unskilled manual work as a guaranteed employment in a financial year to every household in rural areas as per demand, resulting in creation of productive assets of prescribed quality and durability;

(b) Strengthening the livelihood resource base of the poor;