Panchayat:Repo18/vol1-page1111
17. പദ്ധതികളുടെ സാമുഹിക ഓഡിറ്റ്-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതികളുടെ നിരീക്ഷണ ചുമതല ഗ്രാമസഭയ്ക്കക്കായിരിക്കും.
- (2) തൊഴിലുറപ്പു നിയമപ്രകാരം തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഗ്രാമസഭ സാമൂഹിക ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്.
- (3) ഗ്രാമസഭയ്ക്ക് സാമൂഹിക ഓഡിറ്റ നടത്താൻ സഹായകമാകുന്ന വിധത്തിൽ മസ്റ്റർ റോൾ, ബില്ലുകൾ, വൗച്ചറുകൾ, മെഷർമെന്റ് ബുക്ക്, അനുവാദ ഉത്തരവുകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട കണക്ക് ബുക്കുകൾ, മറ്റു രേഖകൾ എന്നിവ ഗ്രാമപഞ്ചായത്ത് യഥാസമയം നൽകേണ്ടതാണ്.
18. പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന സർക്കാരിന്റെ ചുമതല.-ഈ പദ്ധതിയുടെ ഫല പ്രദമായ നടത്തിപ്പിനു വേണ്ടി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീ സർക്കും ആവശ്യമായ സ്റ്റാഫും സാങ്കേതിക പിന്തുണയും സംസ്ഥാന സർക്കാർ നൽകേണ്ടതാണ്.
19. സങ്കടപരിഹാര സംവിധാനം.-പദ്ധതി നടത്തിപ്പിനെപ്പറ്റി ഉന്നയിക്കപ്പെടാവുന്ന പരാതികൾ പരിഹരിക്കുന്നതിന് അനുയോജ്യമായ സങ്കടപരിഹാര സംവിധാനവും നടപടിക്രമങ്ങളും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ചട്ടങ്ങൾ വഴി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ട താണ്.
20. ദേശീയ തൊഴിലുറപ്പ് ഫണ്ട്-(1) ഈ നിയമത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം വഴി ഒരു ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം.
- (2) കേന്ദ്ര ഗവൺമെന്റിന് ഇതിന് ആവശ്യമായ തുക ഗ്രാന്റായോ വായ്ക്കപ് ആയോ ഈ ഫണ്ടി ലേക്ക് ചേർക്കുന്നതിന് വേണ്ടി പാർലമെന്റ് പാസ്സാക്കുന്ന നിയമപ്രകാരം വകയിരുത്തണം.
- (3) ഈ ഫണ്ടിൽ ഉള്ള തുക വിനിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ നിശ്ചയിക്കണം.
21. സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്-(1) ഈ നിയമത്തിന്റെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് രൂപീകരിക്കേണ്ടതാണ്.
- (2) സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിലെ തുക ആക്ട് അനുസരിച്ചുള്ള പദ്ധതിയുടെയും ഭരണ ചെലവുകളുടെയും ആവശ്യമനുസരിച്ച സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച ചെലവഴിക്കാവുന്നതാണ്.
- (3) ഫണ്ടിന്റെ സൂക്ഷിപ്പ്, ഭരണം, സൂക്ഷിപ്പിനുത്തരവാദപ്പെട്ട അധികാരികൾ എന്നിവ സംബ ന്ധിച്ച നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കേണ്ടതുമാണ്.
22, ഫണ്ട് ചെലവിന്റെ മാതൃക.-(1) കേന്ദ്ര സർക്കാർ വഹിക്കുന്ന ചെലവുകൾ താഴെ പറയുന്നവയാണ്
- (എ) ഈ പദ്ധതി പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലാളികൾക്കുള്ള വേതന ചെലവ്,
- (ബി) പട്ടിക 2 പ്രകാരമുള്ള വിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം, സാധന സാമഗ്രികളുടെ വില എന്നീ ചെലവുകളുടെ നാലിൽ മൂന്നു ഭാഗം;
- (സി) പദ്ധതിയുടെ മൊത്തം ചെലവിൽ നിന്ന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന നിരക്കിലുള്ള ഭരണ ചെലവുകൾ, പ്രോഗ്രാം ഓഫീസറുടെയും മറ്റ സ്റ്റാഫിന്റെയും ശമ്പളവും അലവൻസും, കേന്ദ്ര കൗൺസിലിന്റെ ഭരണ ചെലവുകൾ, പട്ടിക 2 പ്രകാരം ഏർപ്പെടുത്തേണ്ട സൗകര്യങ്ങളുടെ ചെലവുകൾ, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഇതര ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.
(2) സംസ്ഥാന സർക്കാർ വഹിക്കേണ്ട ചെലവുകൾ താഴെ പറയുന്നവയാണ്
- (എ) പദ്ധതി പ്രകാരം നൽകേണ്ടിവരുന്ന തൊഴിൽരഹിത അലവൻസ്,