Panchayat:Repo18/vol1-page1109

From Panchayatwiki

(2) ജില്ലാതല പദ്ധതി നടത്തിപ്പ് ചുമതല ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓഡിനേറ്റർക്കായിരിക്കും.

(3) ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററിന്റെ ചുമതലകൾ താഴെ പറയുന്നവയാണ്.-

  • (എ) ഈ നിയമത്തിനും, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി ജില്ലാപഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള സഹായങ്ങൾ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ചെയ്യുന്നതാണ്.
  • (ബി) ബ്ലോക്ക് പഞ്ചായത്തും മറ്റ് നിർവ്വഹണ ഏജൻസികളും തയ്യാറാക്കി സമർപ്പിച്ച പദ്ധതികൾ ജില്ലാ തലത്തിൽ ക്രോഡീകരിച്ച പദ്ധതികളുടെ സമാഹാരം തയ്യാറാക്കി ജില്ലാപഞ്ചായത്തിന് അംഗീകാരത്തിനായി സമർപ്പിക്കുക.
  • (സി) ആവശ്യമുള്ള പക്ഷം അനുവാദങ്ങളും അംഗീകാരങ്ങളും നൽകുക.
  • (ഡി) ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരുടെയും നിർവഹണ ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അപേക്ഷകർക്ക് ഈ ആക്ട് പ്രകാരം അവകാശപ്പെട്ട തൊഴിൽ നൽകുന്നുവെന്ന് ഉറപ്പുവരുത്തുക.
  • (ഇ) പ്രോഗ്രാം ഓഫീസർമാരുടെ പ്രവർത്തനം പരിശോധിക്കുകയും, നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
  • (എഫ്) നടന്നുകൊണ്ടിരിക്കുന്ന പണികൾ നിശ്ചിത കാലയളവിൽ പരിശോധിക്കുക.
  • (ജി) അപേക്ഷകരുടെ പരാതികൾക്ക് പരിഹാരം കാണുക.

(4)ജില്ലാ പ്രോഗ്രം കോ-ഓഡിനേറ്റർക്ക് അദ്ദേഹത്തിന്റെചുമതലകൾനിർവ്വഹിക്കുന്നതിന് ആവശ്യമായ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ സംസ്ഥാന സർക്കാർ ഏൽപ്പിച്ചു കൊടുക്കണം.

(5) 15(1) വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ജില്ലയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം ഓഫീസർമാരും ഈ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ നിയമിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു.

(6) എല്ലാ വർഷവും ഡിസംബർ മാസത്തിൽ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള തൊഴിൽ ബഡ്ജറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിക്കണം. അതിൽ പ്രതീക്ഷിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണവും അത് വിനിയോഗിക്കുന്നതിനാവശ്യമായ പദ്ധതികളുടെ വിവരങ്ങളും ഉണ്ടായിരിക്കണം.

15. പ്രോഗ്രാം ഓഫീസർഎല്ലാ ബ്ലോക്ക് ബ്ലോക്ക് തലത്തിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറേക്കാൾ കുറയാത്ത റാങ്കിലുള്ള ഒരു വ്യക്തിയെ പ്രോഗ്രാം ഓഫീസറായി ഗവൺമെന്റ് നിയമിക്കണം. പ്രോഗ്രാം ഓഫീസറുടെ യോഗ്യത, അനുഭവ പരിചയം എന്നിവ സംസ്ഥാന സർക്കാർ തീരുമാനിക്കേണ്ടതാണ്.

  • (1) പ്രോഗ്രാം ഓഫീസർ ബ്ലോക്ക് തലത്തിൽ ഈ നിയമവും പദ്ധതിയും നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്തിനെ സഹായിക്കേണ്ടതാണ്.
  • (2) പ്രോഗ്രാം ഓഫീസർ തൊഴിലപേക്ഷകളും തൊഴിലവസരങ്ങളും തമ്മിൽ സംയോജിപ്പി ക്കേണ്ടതാണ്.
  • (3) പ്രോഗ്രാം ഓഫീസർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന്റെ പ്രദേശത്തുള്ള ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികൾ ക്രോഡീകരിച്ച ബ്ലോക്കിന് മൊത്തത്തിലുള്ള ഒരു പ്ലാൻ തയ്യാറാക്കേണ്ടതാണ്.
  • (4) ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ബ്ലോക്കിൽ ഉത്ഭവിക്കുന്ന തൊഴിൽ ആവശ്യകതകൾ നിറവേറ്റാനുള്ള പദ്ധതികൾ തയ്യാറാക്കേണ്ടതാണ്.