Panchayat:Repo18/vol1-page1108

From Panchayatwiki

കൂടാതെ പഞ്ചായത്തു രാജ് സ്ഥാപനങ്ങൾ, തൊഴിലാളി സംഘടനകൾ, അധികൃത വിഭാഗം എന്നിവയിൽ നിന്ന് സംസ്ഥാന സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന പതിനഞ്ചിൽ കൂടാത്ത അനൗദ്യോഗിക അംഗങ്ങൾ അതിൽ മുന്നിലൊന്ന് ഭാഗം സ്ത്രീകളും മൂന്നിലൊന്ന് ഭാഗം പട്ടികജാതി പട്ടി കവർഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങളും ആയിരിക്കണം.

  • (2) കൗൺസിലിന്റെ മീറ്റിംഗ് കൂടുന്നതിനുള്ള സ്ഥലവും സമയവും, നടപടിക്രമവും ക്വാറവും പ്രവർത്തനരീതിയും സംസ്ഥാന സർക്കാർ തീരുമാനിക്കും.
  • (3) സംസ്ഥാന കൗൺസിലിന്റെ ചുമതലകളും കർത്തവ്യങ്ങളും താഴെ പറയുന്നവയാണ്
  • (എ) പദ്ധതിയെക്കുറിച്ചും സംസ്ഥാനത്ത് അതിന്റെ നടത്തിപ്പിനെ സംബന്ധിച്ചും സംസ്ഥാന സർക്കാരിനെ ഉപദേശിക്കുക;
  • (ബി) പരിഗണനാർഹമായ പദ്ധതികൾ ഏതെന്ന് തീരുമാനിക്കുക;
  • (സി) നിരീക്ഷണ, സങ്കട പരിഹാര സംവിധാനങ്ങൾ കാലാകാലങ്ങളിൽ അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയും ചെയ്യുക;
  • (ഡി) നിയമത്തെ സംബന്ധിച്ചും അതിൻ കീഴിൽ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ചും ഏറ്റവും വിപുലമായ പ്രചരണം നടത്തുക;
  • (ഇ) ആക്ടിന്റെയും പദ്ധതികളുടെയും സംസ്ഥാനത്തെ നടത്തിപ്പ് നിരീക്ഷിക്കുകയും കേന്ദ്ര കൗൺസിലുമായി ഏകോപിപ്പിക്കുകയും ചെയ്യുക;
  • (എഫ്) സംസ്ഥാന സർക്കാർ നിയമസഭയിൽ സമർപ്പിക്കുന്നതിലേക്കായുള്ള വാർഷിക റിപ്പോർട്ട് തയ്യാറാക്കുക;
  • (ജി) കേന്ദ്ര കൗൺസിലോ, സംസ്ഥാന സർക്കാരോ ഏൽപ്പിക്കുന്ന മറ്റ് ചുമതലകൾ സ്റ്റേറ്റ കൗൺസിലിന് തങ്ങളിൽ അർപ്പിച്ച ചുമതലകൾ നിർവ്വഹിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.

13. പദ്ധതികളുടെ ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും മുഖ്യചുമതലക്കാർ. -(1) തൊഴിലുറപ്പു നിയമപ്രകാരമുള്ള പദ്ധതികളുടെ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും മുഖ്യചുമതലക്കാർ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ ആയിരിക്കും.

  • (2) ജില്ലാതലത്തിലുള്ള പഞ്ചായത്തിന്റെ ചുമതലകൾ താഴെ പറയുന്നവയാണ്
  • (എ) ബ്ലോക്കുതല പദ്ധതികളുടെ സമാഹരണവും അംഗീകാരം നൽകലും.
  • (ബി) ജില്ലാ-ബ്ലോക്ക് പദ്ധതികളുടെ മേൽനോട്ട ചുമതലയും നിരീക്ഷണവും.
  • (സി) കാലാകാലങ്ങളിൽ സംസ്ഥാന കൗൺസിൽ നിശ്ചയിക്കുന്ന ചുമതലകളുടെ നടത്തിപ്പ്,
  • (3) ബ്ലോക്കതലത്തിലുള്ള പഞ്ചായത്തിന്റെ ചുമതലകൾ താഴെ പറയുന്നവയാണ്
  • (എ) ബ്ലോക്ക് തല പദ്ധതിയുടെ അംഗീകാരവും അന്തിമ അംഗീകാരത്തിനായി ജില്ല പഞ്ചാ യത്തിൽ എത്തിക്കലും.
  • (ബി) ബ്ലോക്ക്, ഗ്രാമ പദ്ധതികളുടെ മേൽനോട്ട ചുമതലയും നിരീക്ഷണവും.
  • (സി) കാലാകാലങ്ങളിൽ സംസ്ഥാന കൗൺസിൽ നിശ്ചയിക്കുന്ന ചുമതലകളുടെ നടത്തിപ്പ്
  • (4) ഈ നിയമത്തിലും അതിന്റെ കീഴിലുള്ള പദ്ധതിക്കും ജില്ല പഞ്ചായത്തുകൾക്ക് ആവശ്യമായ സഹായം നൽകേണ്ടത് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററാണ്.

14. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ-(1) ജില്ലാ തലത്തിൽ പദ്ധതി നടത്തിപ്പിന്റെ ചുമതല സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം ജില്ലാ കളക്ടർക്കോ, തത്തല്യ പദവിയുള്ള ഒരുദ്യോഗസ്ഥനോ നൽകാവുന്നതാണ്. ഈ ഉദ്യോഗസ്ഥനെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നു പറയുന്നു.