Panchayat:Repo18/vol1-page1104
- (h) "കുറഞ്ഞ കൂലി' (Minimum Wage) എന്നാൽ 1948 ലെ മിനിമം വേജ് ആക്സ്ടിലെ 3-ാം വകുപ്പു പ്രകാരം കർഷക തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ കൂലി എന്നർത്ഥ മാകുന്നു.
- (i) "ദേശീയ നിധി’ (National Fund) എന്നാൽ 20 (1) വകുപ്പ് പ്രകാരമുള്ള ദേശീയ തൊഴിലുറപ്പ് നിധി എന്നർത്ഥമാകുന്നു.
- (j) ‘വിജ്ഞാപനം’ (Notification) എന്നാൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം എന്നർത്ഥമാകുന്നു.
- (k) ‘പരിഗണനാർഹമായ പണി' (PreferredWork) എന്നാൽ പദ്ധതി പ്രകാരം മുൻഗണനാക്രമത്തിൽ നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന പണി എന്നർത്ഥമാകുന്നു.
- (l) 'നിർദ്ദേശകം’ (prescribed) എന്നാൽ ഈ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങളിൽ നിർദ്ദേശിക്കുന്നവ എന്നർത്ഥമാകുന്നു.
- (m) 'പ്രോഗ്രാം ഓഫീസർ' (Programme Officer) എന്നാൽ പദ്ധതി നടത്തിപ്പിലായി 15 (1) വകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
- (n) ‘പ്രോജക്ട് (Project) എന്നാൽ അപേക്ഷകന് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പദ്ധതിയിൻ കീഴിൽ തെരഞ്ഞെടുക്കുന്ന പ്രവൃത്തി എന്നർത്ഥമാകുന്നു.
- (o) 'ഗ്രാമീണ മേഖല' (Rural Area) എന്നാൽ ഒരു സംസ്ഥാനത്തിനുള്ളിലെ നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം എന്നർത്ഥമാകുന്നു.
- (p) 'പദ്ധതി' (Scheme) എന്നാൽ 4 (1) വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ വിളംബരപ്പെടുത്തുന്ന പദ്ധതി എന്നർത്ഥമാകുന്നു.
- (q) ‘സംസ്ഥാന കൗൺസിൽ' (State Council) എന്നാൽ 12 (വകുപ്പ് 1) വകുപ്പ് പ്രകാരം രൂപീകരിക്കപ്പെടുന്ന സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ എന്നർത്ഥമാകുന്നു.
- (r) 'അവിദഗ്ദ്ധമനുഷ്യയത്നം' (Unskilled Manual Work) എന്നാൽ പ്രത്യേക പരിശീലനമോ പ്രാവീണ്യമോ ഇല്ലാത്ത പ്രായപൂർത്തിയായ ഏതൊരു വ്യക്തിയും കായികാധ്വാനത്താൽ ചെയ്യുന്ന ജോലി എന്നർത്ഥമാകുന്നു.
- (s) ‘കൂലി നിരക്ക് (Wage Rate) എന്നാൽ വകുപ്പ് 6-ൽ നിർദ്ദേശിച്ചിട്ടുള്ള കൂലി നിരക്ക് എന്നർത്ഥമാകുന്നു.
3. ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ്. (1) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ അവിദഗ്ദ്ധ തൊഴിൽ ചെയ്യാൻ തയ്യാറുള്ള ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ ഒരു സാമ്പത്തിക വർഷം നൂറിൽ കുറയാത്ത തൊഴിൽ കൊടുക്കണം.
- (2) അങ്ങനെ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും ഓരോ ദിവസത്തെ അദ്ധ്വാനത്തിനും നിശ്ചിത്ര നിരക്കിൽ കൂലി ലഭിക്കാൻ അവകാശമുണ്ട്.
- (3) പ്രവർത്തകർക്കുള്ള കൂലി ആഴ്ചക്കണക്കിൽ നൽകേണ്ടതും അല്ലാത്തപക്ഷം പതിനാലു ദിവസത്തിനകം കൊടുത്തിരിക്കുകയും വേണം.
- (4) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നിലയ്ക്കും വികസനാവശ്യങ്ങൾക്കും അനുസൃതമായി 100 ദിവസത്തിൽ കൂടുതൽ ദിവസത്തെ തൊഴിലും നൽകാവുന്നതാണ്.