Panchayat:Repo18/vol1-page1094

From Panchayatwiki

18. നദീതീരവികസന പദ്ധതി തയ്യാറാക്കൽ.-

(1) ജില്ലയിലെ നദീതീരത്തിന്റെയോ അതിന്റെ ഏതെങ്കിലും വൃഷ്ടിപ്രദേശത്തിന്റെയോ സമഗ്രവികസനത്തിനും നദീതീരം സംരക്ഷിക്കുന്നതിനും നദീതീരങ്ങളിൽ കടവ് നിർമ്മിക്കുന്നതിനും നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷി ക്കുന്നതിനും, ഓരോ ജില്ലാ വിദഗ്ദ്ധ സമിതികളും ആവശ്യമെങ്കിൽ, ബന്ധപ്പെട്ട കടവ് കമ്മിറ്റിയു മായി കൂടിയാലോചിച്ച പദ്ധതി തയ്യാറാക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം തയ്യാറാക്കപ്പെട്ട ഏതൊരു പദ്ധതിയിലും താഴെപ്പറയുന്ന കാര്യ ങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അതായത്:-

(എ.) നദീതീര പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രദേശം;

(ബി) ചെയ്യേണ്ട ജോലിയോ ജോലികളോ;

(സി) നദീതീര പ്രദേശത്തിന്റെ അടിസ്ഥാനത്തിലും ജോലിയുടെ അടിസ്ഥാനത്തിലുമുള്ള പദ്ധതിയുടെ ഓരോ ഘട്ടങ്ങൾ;

(ഡി) പദ്ധതിയിൻകീഴിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ ഒരു സ്കെച്ച് പ്ലാൻ;

(ഇ) പുതിയ കടവിന്റെ സ്ഥാനമോ നിലവിലുള്ള കടവിന്റെ ഏതെങ്കിലും പുനർ സ്ഥാന നിർണ്ണയമോ;

(എഫ്) നദീപുറംപോക്ക് കൂടാതെ ചേർത്തിട്ടുള്ള വൃഷ്ടി പ്രദേശത്തിന്റെ സർവ്വേ നമ്പരുകൾ;

(ജി) പദ്ധതിക്കും അതിന്റെ ഓരോ ഘട്ടത്തിനും വേണ്ടിവരുന്ന ചെലവ്,

(എച്ച്) ഗുണഭോക്താക്കളിന്മേൽ ചുമത്തപ്പെട്ട ഏതെങ്കിലും ചാർജ്ജകളോ തുകകളോ;

(ഐ) പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നദീതീര റോഡുകളുടെ നീളവും അതിന്റെ അറ്റകുറ്റപണിയും സംരക്ഷണത്തിനുമായി വേണ്ടിവരുന്ന തുകയും;

(ജെ) സർക്കാരോ ജില്ലാ കളക്ടറോ കാലാകാലങ്ങളിൽ ആവശ്യപ്പെടുന്ന പ്രകാരമുള്ള മറ്റുസംഗതികളും വിവരങ്ങളും,

(കെ) നദികളുടെയും അതിന്റെ പോഷക നദികളുടെയും തീരങ്ങളിലും വൃഷ്ടിപ്രദേശത്തും വച്ചുപിടിപ്പിക്കേണ്ടതായ വൃക്ഷത്തെകളുടെ വിവരങ്ങൾ;

(എൽ.) പദ്ധതി നടപ്പാക്കേണ്ട രീതി.

(3) വൃക്ഷത്തെകളും അനുബന്ധ വസ്തുക്കളും കൃഷിവകുപ്പിൽ നിന്നോ, വനംവകുപ്പിൽ നിന്നോ, കാർഷിക കോളേജിൽ നിന്നോ വാങ്ങേണ്ടതും പ്രസ്തുത സ്ഥലങ്ങളിൽ അവ ലഭ്യമല്ലാതാകുന്ന പക്ഷം കൃഷിവകുപ്പ് അംഗീകരിച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ നടത്തുന്ന അംഗീകൃത നഴ്സസറികളിൽ നിന്നോ വാങ്ങാവുന്നതാണ്.

(4) ജില്ലാ വിദഗ്ദ്ധ സമിതികൾ നദീതീരവികസന പദ്ധതികൾ തയ്യാറാക്കുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അതിന് സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കേണ്ടതാണ്.

(5) നദീതീര റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും പദ്ധതിയുടെ അടങ്കലിന്റെ പത്തുശതമാനത്തിൽ കൂടുതൽ തുക വക കൊള്ളിക്കുവാൻ പാടുള്ളതല്ല.

(6) ജില്ലാ വിദഗ്ദ്ധ സമിതികൾ തയ്യാറാക്കിയ നദീതീര വികസന പദ്ധതികൾ ജില്ലാ കളക്ടർ പരിശോധിക്കേണ്ടതും കരടുവികസന പദ്ധതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും അവ പാലിക്കപ്പെട്ടില്ലെങ്കിൽ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കുന്നതുമാണ്.

(7) ജില്ലാ വിദഗ്ദ്ധ സമിതികൾ അംഗീകരിച്ച നദീതീര വികസന പദ്ധതികൾ അന്തിമ അംഗീകാരത്തിനായി സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.