Panchayat:Repo18/vol1-page1085

From Panchayatwiki

29. മണലിന്റെ അളവ് തിട്ടപ്പെടുത്തൽ.- സർക്കാരിനെ, ഓരോ നദിയുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള സമ്പ്രദായത്തിലും രീതിയിലും വാരലിന് ലഭ്യമായ മണലിന്റെ അളവ് കാലാകാലങ്ങളിൽ തിട്ടപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.

30. അപ്പീൽ-

(1) ഈ ആക്ടിൻ കീഴിലോ അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്ക് കീഴിലോ കടവ് കമ്മിറ്റിയോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിന്മേലോ, എടുത്ത തീരുമാനത്തിന്മേലോ ആക്ഷേപമുള്ള ഏതൊരാൾക്കും പ്രസ്തുത തീരു മാനമോ, ഉത്തരവോ പുറപ്പെടുവിച്ച് 15 ദിവസത്തിനകം ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാന് അപ്പീൽ നൽകാവുന്നതാണ്.
(2) 1-ാം ഉപവകുപ്പുപ്രകാരം കിട്ടിയ എതൊരപ്പീലും അപ്പീൽ ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം തീരുമാനമാക്കേണ്ടതും, അപ്പീൽ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

31. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ.-

(1) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ എന്തെങ്കിലും വൈഷമ്യങ്ങൾ ഉണ്ടാകുന്ന പക്ഷം സർക്കാരിന് ഉത്തരവുമൂലം ആ വൈഷമ്യം നീക്കുന്നതിന് ആവശ്യമെന്ന് അവർക്ക് തോന്നുന്ന, ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത യാതൊരു കാര്യവും ചെയ്യാവുന്നതാണ്. എന്നാൽ, ഈ ആക്ട് പ്രാബല്യത്തിൽ വരുന്നതുമുതൽ രണ്ടുവർഷത്തിനുശേഷം ഏതൊരു ഉത്തരവും ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(2) ഈ വകുപ്പു പ്രകാരമുള്ള ഏതൊരു ഉത്തരവും അതുണ്ടാക്കിയതിനുശേഷം ഏറ്റവും അടുത്തുവരുന്ന നിയമസഭാ സമ്മേളനത്തിൽ വയ്ക്കക്കേണ്ടതാണ്.