Panchayat:Repo18/vol1-page1061

From Panchayatwiki
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്ടിൻകീഴിൽ ഒരു കമ്പനി ഒരു കുറ്റം ചെയ്തിരിക്കുകയും, കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടേയോ കമ്പനിയിലെ മറ്റു ഉദ്യോഗസ്ഥന്റെയോ ഭാഗത്ത് ഏതെങ്കിലും ഉപേക്ഷ ആരോപിക്കപ്പെടാവുന്നതായ സമ്മതത്തോടോ മൗനാനുവാദത്തോടോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളിടത്ത് പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അല്ലെങ്കിൽ മറ്റുദ്യോഗസ്ഥനോടുകൂടി ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടേണ്ടതും അതനുസരിച്ച് നടപടിക്ക് വിധേയനാക്കേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്.

വിശദീകരണം.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി.-

(എ) 'കമ്പനി' എന്നാൽ ഏതെങ്കിലും ഏകാംഗീകൃത നികായം എന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ, വ്യക്തികളുടെ മറ്റു സമാജമോ ഉൾപ്പെടുന്നതും;
(ബി) ഒരു ഫേമിനെ സംബന്ധിച്ച ഡയറക്ടർ എന്നാൽ ആ ഫേമിന്റെ ഒരു പങ്കാളി എന്നർത്ഥമാകുന്നതുമാണ്.

25. കുറ്റങ്ങൾ വിചാരണയ്ക്കക്കെടുക്കൽ- ഈ ആക്സ്റ്റൂപ്രകാരം ശിക്ഷിക്കപ്പെടേണ്ടതായ യാതൊരു കുറ്റവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പദവിയിൽ താഴെയുള്ള യാതൊരു കോടതിയും അപ്രകാരമുള്ള കുറ്റത്തിന് ഹേതുവായ വസ്തുതകൾ സംബന്ധിച്ച്, 12-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഒരു ആഫീസറുടെ രേഖാമൂലമുള്ള റിപ്പോർട്ടിൻമേലല്ലാതെയും വിചാരണയ്ക്കക്കെടുക്കാൻ പാടുള്ളതല്ല.

26. സിവിൽ കോടതികൾ നിരോധന ഉത്തരവ് മുതലായവ നല്കുന്നത്.- ഈ ആക്സ്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ, വിജ്ഞാപനങ്ങളോ പ്രകാരം സർക്കാരോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും ഒരു പ്രവൃത്തിയോ സംബന്ധിച്ച്, സർക്കാരിനോ അല്ലെങ്കിൽ ഈ ആക്റ്റിൻകീഴിൽ അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ എതിരായി, അതതു സംഗതിപോലെ, ഒരു നിരോധന ഉത്തരവോ അല്ലെങ്കിൽ മറ്റേതെങ്കിലും പരിഹാരത്തിനുള്ള ഉത്തരവോ, അപ്രകാരമുള്ള നിരോധന ഉത്തരവോ മറ്റു പരിഹാരമോ സംബന്ധിച്ച നോട്ടീസ് നല്കിയിട്ടില്ലാത്തപക്ഷം, യാതൊരു സിവിൽ കോടതിയും നല്കുവാൻ പാടുള്ളതല്ല.

27. സർക്കാരിന് കിട്ടേണ്ടതായ തുകകൾ ഭൂമിയിൽനിന്നുള്ള കരക്കുടിശ്ശികപോലെ വസൂലാക്കാവുന്ന താണെന്ന്.- ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം സർക്കാരിന് കിട്ടേണ്ടതായ ഏതു തുകയും ഭൂമിയിന്മേലുള്ള നികുതികുടിശ്ശികയായി കണക്കാക്കേണ്ടതും മറ്റേതെങ്കിലും മാർഗ്ഗത്തിലുള്ള വസൂലാക്കലിന് ഭംഗം വരാതെ കാലാ കാലങ്ങളിൽ നിലവിലിരിക്കുന്ന നികുതികുടിശ്ശിക വസൂലാക്കൽ ആക്റ്റിൻകീഴിൽ തിരിച്ചുപിടിക്കേണ്ടതുമാണ്.

28. റിവിഷൻ- സർക്കാരിന് സ്വമേധയായോ സങ്കടമനുഭവിക്കുന്ന ആളിന്റെ അപേക്ഷയിൻ മേലോ ഈ ആക്റ്റപ്രകാരം ഏതൊരു സംഗതിയിൻമേലുള്ള കളക്ടറുടെ ഏതൊരു പ്രവൃത്തിയു ടെയോ നടപടിയുടേയോ രേഖകൾ ആവശ്യപ്പെടാവുന്നതും അതിന് ഉചിതമെന്നു തോന്നുന്ന അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.

29. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം.-

(1) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾപ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ കാര്യത്തെ സംബന്ധിച്ച് ഏതൊരാൾക്കും എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.
(2) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം ഉത്തമ വിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ എന്തെങ്കിലും മുഖേന എന്തെങ്കിലും നഷ്ടം ഉണ്ടാകുകയോ ഉണ്ടാകാൻ ഇടയാകുകയോ ചെയ്താൽ സർക്കാരിനെതിരെ യാതൊരു വ്യവഹാരമോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.

30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.-

(1) സർക്കാരിന് ഗസറ്റ് വിജ്ഞാപനംവഴി ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും, അതുണ്ടാക്കിയതിനുശേഷം, കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അതിന്റെ മുമ്പാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാവുന്നു, ആകെ പതിന്നാല് ദിവസക്കാലത്തേക്ക് വയ്ക്കക്കേണ്ടതും അപ്രകാരം അത് ഏതു സമ്മേളനത്തിൽ വയ്ക്കക്കുന്നുവോ, ആ സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ രൂപപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപപ്പെടുത്തലോ റദ്ദാക്കലോ ഈ ആക്റ്റ് പ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.