Panchayat:Repo18/vol1-page1060

From Panchayatwiki

അപ്രകാരമുള്ള അവകാശം അവസാനിപ്പിച്ച ശേഷമോ അയാൾ പ്രസ്തുത നെൽവയൽ കൈവശം വയ്ക്കുന്നത് തുടരുന്നപക്ഷം, അപ്രകാരം കാലാവധി തീരുമ്പോഴോ അല്ലെങ്കിൽ അവസാനിപ്പിക്കുമ്പോഴോ സത്വരമായി ഒഴിപ്പിക്കപ്പെടേണ്ടതു മാണ്.

18. കളക്ടറുടെ പ്രത്യേക അധികാരം.- ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം പുറപ്പെടു വിച്ചിട്ടുള്ള ഒരു ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി, കളക്ടർക്ക്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ന്യായമെന്ന് തോന്നുന്ന നടപടികൾ എടുക്കുകയോ എടുപ്പിക്കുകയോ ചെയ്യാവുന്നതാണ്.

19. പ്രവേശിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അധികാരം.-

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി റവന്യൂ വകുപ്പിലെ (വില്ലേജ് ഓഫീസറുടെ] പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സബ് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ഏതെങ്കിലും പരിസരത്ത് പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യാവുന്നതും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഏതെങ്കിലും പ്രവർത്തനം നടത്തുന്നതിന് ഉപയോഗിച്ചതോ ഉപയോഗിച്ചതായി കരുതപ്പെടാവുന്നതോ ആയ ഏതെങ്കിലും യാനമോ വാഹനമോ മറ്റു വാഹനസൗകര്യമോ യത്രോപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അത്തരം പിടിച്ചെടുക്കലിനെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട്, അപ്രകാരം പിടിച്ചെടുത്ത നാല്പത്തിയെട്ട മണിക്കുറിനുള്ളിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചാലും ഇല്ലെങ്കിലും, ആ പ്രദേശത്ത് അധികാരിതയുള്ള കളക്ടർക്ക് നൽകേണ്ടതുമാണ്.
(2) ഈ ആക്സ്റ്റൂപ്രകാരമുള്ള പരിശോധന നടത്തലിനും പിടിച്ചെടുക്കലിനും, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്), പരിശോധന നടത്തലും പിടിച്ചെടുക്കലും സംബന്ധിച്ച വ്യവസ്ഥകൾ, കഴിയാവുന്നിടത്തോളം, ബാധകമാകുന്നതാണ്.

20. യാനങ്ങൾ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ.-

(1) 12-ാം വകുപ്പുപ്രകാരമോ 19-ാം വകുപ്പുപ്രകാരമോ ഉള്ള പിടിച്ചെടുക്കൽ സംബന്ധിച്ച ഒരു റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചാൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടാവുന്നതാണ്.

എന്നാൽ, അത് കണ്ടുകെട്ടുന്നതിനുപകരം, അപ്രകാരം പിടിച്ചെടുത്ത സാമഗ്രികളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്നപ്രകാരമുള്ള വിലയുടെ ഒന്നരമടങ്ങിന് തുല്യമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം അതിന്റെ ഉടമസ്ഥനോ അഥവാ സൂക്ഷിപ്പുകാരനോ നല്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള യാതൊരു ഉത്തരവും, ജില്ലാകളക്ടർ, അതിന്റെ ഉടമസ്ഥന് പറയാനുള്ളത് പറയാനുള്ള ഒരവസരം നൽകിയിട്ടില്ലാതെ, പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(3) (1)-ാം ഉപവകുപ്പു പ്രകാരമുള്ള യാതൊരു ഉത്തരവും, (2)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസ് നല്കിയതിൽ ഏതെങ്കിലും അപാകതയോ പിഴവോ സംഭവിച്ചു എന്ന കാരണത്താൽ മാത്രം, അതിലെ വ്യവസ്ഥകൾ തത്വത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അസാധുവാകുന്നതല്ല.

21. കണ്ടുകെട്ടലിനെതിരെയുള്ള അപ്പീൽ. - 20-ാം വകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള ഒരു ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് സംബന്ധിച്ച് അയാൾക്ക് അറിയിപ്പ നല്കിയ തീയതി മുതൽ മുപ്പതു ദിവസത്തിനകം, സാമഗ്രികൾ പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും, ജില്ലാ ജഡ്ജി, കക്ഷികൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകിയശേഷം, അപ്പീലിന് വിധേയമായ ഉത്തരവ് സ്വീകരിച്ചുകൊണ്ടോ ഭേദഗതി ചെയ്തതു കൊണ്ടോ റദ്ദാക്കിക്കൊണ്ടോ ഉള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

22. കണ്ടുകെട്ടൽ നടപടി മറ്റു ശിക്ഷകളെ ബാധിക്കില്ലെന്ന്- ഈ ആക്റ്റിലെ വ്യവസ്ഥ പ്രകാരം കണ്ടു കെട്ടിക്കൊണ്ട് കളക്ടർ എടുത്ത നടപടി, അത് ബാധകമായ ആൾക്ക് ഈ ആക്റ്റിന് വിധേയമായി ശിക്ഷ നല്കുന്നതിന് ബാധിക്കുന്നതല്ല.

23. ശിക്ഷ.- ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി. 5-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും നെൽവയലോ അല്ലെങ്കിൽ തണ്ണീർത്തടമോ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ, ആറു മാസത്തിൽ കുറയാൻ പാടില്ലാത്തതും എന്നാൽ രണ്ട് വർഷം വരെ ആകാവുന്നതുമായ തടവും അമ്പതിനായിരം രൂപയിൽ കുറയാൻ പാടില്ലാ ത്തതും എന്നാൽ ഒരു ലക്ഷം രൂപവരെ ആകാവുന്നതുമായ പിഴയും നല്കി ശിക്ഷിക്കപ്പെടേണ്ടതാണ്.

24. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ. (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി ഒരു കമ്പനിയാണെങ്കിൽ, ആ ലംഘനം നടത്തിയ സമയത്ത് കമ്പനിയുടെ ചാർജ്ജ് വഹിച്ചിരുന്നതും, കമ്പനിയുടെ ബിസിനസ്സ് നടത്തുന്നതിൽ കമ്പനിയോട് ഉത്തരവാദിത്തമുണ്ടായിരുന്നതുമായ ഓരോ വ്യക്തിയും, ആ കമ്പനിയും ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടുന്നതും, അതനുസരിച്ച് നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്ക പ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാണ്.

എന്നാൽ, ലംഘനം നടന്നത് ഒരു ആളുടെ അറിവോടെയല്ലെന്നും, അല്ലെങ്കിൽ അയാൾ പ്രസ്തുത ലംഘനം തടയാൻ വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നുവെന്നും തെളിയിക്കുകയാണെങ്കിൽ, ഈ ഉപവകുപ്പിൽ അടങ്ങി യിരിക്കുന്ന യാതൊന്നുംതന്നെ അങ്ങനെയുള്ള ആളെ യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.