Panchayat:Repo18/vol1-page1029
- (v) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ ആർക്കെതിരായാണോ പരാതിയുള്ളത് ആ ആളുടെയോ മൂന്നാം കക്ഷിയുടെയോ സത്യവാങ്മൂലത്തിന്മേൽ തെളിവ് സ്വീകരിക്കാവുന്നതുമാണ്.
6. കമ്മീഷൻ നോട്ടീസ് നൽകുന്നത്.--കമ്മീഷൻ പുറപ്പെടുവിക്കേണ്ട നോട്ടീസ് താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ നൽകേണ്ടതാണ്, അതായത്
- (i) കക്ഷിതന്നെ നൽകിയോ,
- (ii) പ്രോസസ്സ് സേർവർ മുഖേനയുള്ള കൈമാറ്റം വഴിയോ (dasti);
- (iii) അക്നോളജ്മെന്റോടെ രജിസ്റ്റർ ചെയ്ത തപാൽവഴിയോ,
- (iv) ഓഫീസിന്റെയോ ഡിപ്പാർട്ട്മെന്റിന്റെയോ മേധാവി വഴിയോ.
7. അപ്പീൽവാദിയുടെയോ പരാതിക്കാരന്റെയോ വ്യക്തിപരമായ സാന്നിധ്യം.-(1) എല്ലാ കേസിലും, വാദം കേൾക്കുന്ന തീയതി, അതതു സംഗതിപോലെ, അപ്പീൽവാദിയെയോ പരാതിക്കാരനെയോ, കുറഞ്ഞത് ആ തീയതിക്ക് ഏഴു ദിവസംമുമ്പ് അറിയിക്കേണ്ടതാണ്.
- (2) കമ്മീഷൻ അപ്പീലോ പരാതിയോ കേൾക്കുന്ന സമയത്ത്, അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ തന്റെ തീരുമാനമനുസരിച്ച് നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖേനയോ ഹാജരാകാവുന്നതോ അല്ലെങ്കിൽ ഹാജരാകാതിരിക്കാവുന്നതോ ആണ്.
- (3) കമ്മീഷൻ വാദം കേൾക്കുന്ന സമയത്ത്, അതതു സംഗതിപോലെ, അപ്പീൽവാദിയെയോ പരാതിക്കാരനെയോ ഹാജരാകുന്നതിൽ നിന്ന് തടയുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്മീഷന് ബോധ്യം വന്നാൽ, അന്തിമതീരുമാനം എടുക്കുന്നതിനോ ഉചിതമെന്ന് അത് കരുതുന്ന നടപടിയെടുക്കുന്നതിനോ മുമ്പ്, കമ്മീഷൻ, അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ പറയാനുള്ളത് പറയാൻ മറ്റൊരു അവസരം നൽകുന്നതാണ്.
- (4) അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ അപ്പീൽ നടപടിയിൽ തന്റെ വാദഗതികൾ അവതരിപ്പിക്കുമ്പോൾ ഏതെങ്കിലും വ്യക്തിയുടെ സഹായം തേടാവുന്നതാണ്. അയാളെ പ്രതിനിധീകരിക്കുന്ന ആൾ ഒരു അഭിഭാഷകനാകണമെന്നില്ല.
8. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ്, തുറന്ന നടപടിക്രമത്തിൽ പുറപ്പെടുവിക്കേണ്ടതും രജിസ്ട്രാറോ ഇതിനുവേണ്ടി കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അംഗീകരിച്ച് രേഖാമൂലം നൽകേണ്ടതുമാണ്.
വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)- ഉം (c)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു. അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.
- (2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-