Panchayat:Repo18/vol1-page1024
- (b) "കമ്മീഷൻ" എന്നാൽ ആക്റ്റിലെ 12-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം രൂപീകരിച്ച കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
- (c) "ഒന്നാം അപ്പീൽ അധികാരസ്ഥൻ" എന്നാൽ ആക്റ്റിലെ 19-ാം വകുപ്പിലെ (1)-ാം ഉപ വകുപ്പുപ്രകാരം അപ്പീൽ നൽകപ്പെടുന്ന കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പദവിയേക്കാൾ ഉയർന്ന പൊതു അധികാരസ്ഥാനത്തിലെ ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
- (d) “രജിസ്ട്രാർ" എന്നാൽ അങ്ങനെ സ്ഥാനനിർദ്ദേശം ചെയ്യപ്പെട്ട കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുകയും, അഡീഷണൽ രജിസ്ട്രാറും ജോയിന്റ് രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രാറും ഉൾപ്പെടുകയും ചെയ്യുന്നു;
- (e) "വകുപ്പ്" എന്നാൽ ആക്റ്റിലെ വകുപ്പ് എന്നർത്ഥമാകുന്നു;
- (f) ഇതിൽ ഉപയോഗിക്കപ്പെടുകയും, എന്നാൽ ഈ ചട്ടങ്ങളിൽ നിർവ്വചിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന മറ്റെല്ലാ വാക്കുകൾക്കും പദപ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
3. അപേക്ഷാ ഫീസ്.- ആക്റ്റിലെ 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു അപേക്ഷയുടെ കൂടെ പത്തു രൂപ വയ്ക്കേണ്ടതും, അനുബന്ധങ്ങൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മേൽവിലാസവും അപേക്ഷകന്റെ മേൽവിലാസവും ഉൾപ്പെടെ, അപേക്ഷയിൽ സാധാരണയായി അഞ്ഞൂറു വാക്കിൽ കൂടുതൽ അടങ്ങിയിരിക്കാൻ പാടില്ലാത്തതുമാണ്.
എന്നാൽ യാതൊരു അപേക്ഷയും അഞ്ഞൂറു വാക്കിൽ കൂടുതൽ അടങ്ങിയിരിക്കുന്നുവെന്ന കാരണത്തിൻമേൽ നിരസിക്കാനാവില്ല.
4. വിവരം നൽകുന്നതിനുള്ള ഫീസ്.-4-ാം വകുപ്പിലെ (4)-ാം ഉപവകുപ്പും 7-ാം വകുപ്പിലെ (1)-ഉം (5)-ഉം ഉപവകുപ്പുകളും പ്രകാരം വിവരം നൽകുന്നതിനുള്ള ഫീസ് താഴെപ്പറയുന്ന നിരക്കുകളിൽ ഈടാക്കേണ്ടതാണ്, അതായത്.-
- (a) A3-യിലെയോ ചെറുവലിപ്പത്തിലുള്ള കടലാസിലെയോ ഓരോ പേജിനും രണ്ട് രൂപ;
- (b) വലിപ്പമേറിയ കടലാസിലുള്ള ഒരു ഫോട്ടോകോപ്പിയുടെ യഥാർത്ഥ ചെലവ് അല്ലെങ്കിൽ വില;
- (c) സാമ്പിളുകൾക്കോ മാതൃകകൾക്കോ വേണ്ടിയുള്ള യഥാർത്ഥ ചെലവ് അല്ലെങ്കിൽ വില;
- (d) ഡിസ്കെറ്റിന് അല്ലെങ്കിൽ ഫ്ളോപ്പിക്ക് ഒന്നിന് അമ്പത് രൂപ;
- (e) പ്രസിദ്ധീകരണത്തിനായി നിശ്ചയിച്ച വിലയോ അല്ലെങ്കിൽ പ്രസിദ്ധീകരണത്തിൽ നിന്ന് എടുത്ത ഭാഗത്തിന്റെ ഫോട്ടോകോപ്പിക്ക് ഒരു പേജിന് രണ്ട് രൂപയോ;
- (f) പരിശോധനയുടെ ആദ്യമണിക്കൂറിന് റിക്കാർഡുകളുടെ പരിശോധനയ്ക്ക് യാതൊരു ഫീസും ഇല്ലാതിരിക്കുന്നതും തുടർന്നുള്ള ഓരോ മണിക്കൂറിനോ അല്ലെങ്കിൽ അതിന്റെ അംശത്തിനോ 5 രൂപ ഫീസുണ്ടായിരിക്കുന്നതുമാണ്;
- (g) അമ്പതു രൂപയിൽ കവിയുന്ന, വിവരവിതരണം ചെയ്യുന്നതിനായുള്ള തപാൽച്ചെലവിന്റെ അത്രയും.
5. ഫീസ് നൽകുന്നതിൽ നിന്നുള്ള ഒഴിവാക്കൽ.- ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏതൊരാളിൽ നിന്നും ഇതിനുവേണ്ടി സമുചിത സർക്കാർ പുറപ്പെടുവിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കുകയാണെങ്കിൽ, 3-ഉം 4-ഉം ചട്ടങ്ങൾ പ്രകാരം യാതൊരു ഫീസും ഈടാക്കുന്നതല്ല.
6. ഫീസ് നൽകുന്ന രീതി.- ഈ ചട്ടങ്ങൾ പ്രകാരമുള്ള ഫീസ് താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ നൽകാവുന്നതാണ്, അതായത്.-