Panchayat:Repo18/vol1-page1021

From Panchayatwiki
(g) 4-ാം വകുപ്പിനനുസൃതമായി തരംതിരിച്ച റിക്കോർഡുകൾ സ്വേച്ഛയാ വെളിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും;
(h) വിവരലഭ്യതയ്ക്കായുള്ള അപേക്ഷകളോടു ബന്ധപ്പെട്ട അടക്കേണ്ട ഫീസുകൾ സംബന്ധിച്ചുള്ള അറിയിപ്പുകളും;
(i) ഈ ആക്ടിന് അനുസൃതമായി വിവരലഭ്യതയോടു ബന്ധപ്പെട്ട് നിർമ്മിച്ചതോ പുറപ്പെടുവിച്ചതോ ആയ അഡീഷണൽ റെഗുലേഷനുകളും അല്ലെങ്കിൽ സർക്കുലറുകളും,

ഉൾപ്പെടുന്നു.

(4) സമുചിത്രസർക്കാർ, ആവശ്യമെങ്കിൽ, കൃത്യമായ ഇടവേളകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കേണ്ടതാണ്.

27. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സമുചിത്രസർക്കാരിനുള്ള അധികാരം.-(1) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സമുചിത സർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ചട്ടങ്ങൾ നിർമ്മിക്കാവുന്നതാണ്.

(2) മുൻപറഞ്ഞ അധികാരത്തിന്റെ പൊതുസ്വഭാവത്തിന് ഭംഗം വരാതെ അത്തരം ചട്ടങ്ങൾ താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്ക് പ്രത്യേകമായി ഉണ്ടാക്കാവുന്നതാണ്, അതായത്.-

(a)4-ാം വകുപ്പിലെ (4)-ാം ഉപവകുപ്പു പ്രകാരം പ്രചരണത്തിനുള്ള മാധ്യമച്ചെലവും അല്ലെങ്കിൽ അച്ചടിച്ചെലവും വസ്തതുക്കളുടെ വിലയും;
(b) 6-ാം വുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം അടക്കേണ്ട ഫീസും;
(c) 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പും (5)-ാം ഉപവകുപ്പുംപ്രകാരം അടക്കേണ്ടതായ ഫീസും;
(d) 13-ാം വകുപ്പിലെ (6)-ാം ഉപവകുപ്പുപ്രകാരവും 16-ാം വകുപ്പിലെ (6)-ാം ഉപവകുപ്പു പ്രകാരവും ഉദ്യോഗസ്ഥന്മാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളവും അലവൻസുകളും സേവന വ്യവസ്ഥകളും;
(e) 19-ാം വകുപ്പിലെ (10)-ാം ഉപവകുപ്പു പ്രകാരമുള്ള അപ്പീലുകൾ തീർപ്പു കൽപ്പിക്കുന്നതിൽ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ കൈക്കൊളേളണ്ട നടപടിക്രമവും;
(f) ആവശ്യമായിരിക്കുന്നതോ നിർണ്ണയിക്കപ്പെട്ടിരിക്കുന്നതോ ആയ മറ്റെന്തെങ്കിലും കാര്യവും.

28. ചട്ടങ്ങൾ നിർമ്മിക്കാൻക്ഷമതയുള്ള അതോറിറ്റിയുടെ അധികാരം.-(1)ക്ഷമതയുള്ള അതോറിറ്റിക്ക്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാവുന്നതാണ്.

(2) പ്രത്യേകമായും മുൻപറഞ്ഞ അധികാരത്തിന്റെ പൊതുസ്വഭാവത്തിന് ഭംഗം വരാതെയും താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്കുവേണ്ടി അത്തരം ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്.-

(i) 4-ാം വകുപ്പിലെ (4)-ാം ഉപവകുപ്പുപ്രകാരം പ്രചരണത്തിനുള്ള മാധ്യമച്ചെലവും അല്ലെങ്കിൽ അച്ചടിച്ചെലവും വസ്തുക്കളുടെ വിലയും;
(ii) 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം അടക്കേണ്ട ഫീസും;
(iii) 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം അടക്കേണ്ട ഫീസും;
(iv) ആവശ്യമായിരിക്കുന്നതോ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതോ ആയ മറ്റെന്തെങ്കിലും കാര്യവും.

29. ചട്ടങ്ങൾ സഭയിൽ വയ്ക്കൽ. (1) ഈ ആക്ടുപ്രകാരം കേന്ദ്രസർക്കാർ നിർമ്മിച്ച എല്ലാ ചട്ടങ്ങളും, അത് നിർമ്മിച്ചശേഷം ഉടൻതന്നെ, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെ, പാർലമെന്റ് സമ്മേളിക്കുന്ന സമയത്താണെങ്കിൽ ആകെ മുപ്പതുദിവസത്തേക്ക് വയ്ക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ