Panchayat:Repo18/vol1-page1000

From Panchayatwiki

(a) ‘സമുചിത സർക്കാർ' എന്നാൽ,-

(1) കേന്ദ്രസർക്കാരോ യൂണിയൻ ടെറിട്ടറി ഭരണമോ സ്ഥാപിച്ചതോ രൂപീകരിച്ചതോ ഉടമയായിരിക്കുന്നതോ നിയന്ത്രിക്കുന്നതോ പ്രത്യക്ഷമായോ പരോക്ഷമായോ ഫണ്ട് മുതൽമുടക്കുന്നതോ ആയ പബ്ലിക്സ് അതോറിറ്റിയോടു ബന്ധപ്പെട്ട കേന്ദ്ര സർക്കാരും;
(2) സംസ്ഥാന സർക്കാർ സ്ഥാപിച്ചതോ രൂപീകരിച്ചതോ ഉടമയായിരിക്കുന്നതോ നിയന്ത്രിക്കുന്നതോ പ്രത്യക്ഷമായോ പരോക്ഷമായോ ഫണ്ട് മുതൽ മുടക്കുന്നതോ ആയ പബ്ലിക്സ് അതോറിറ്റിയോടു ബന്ധപ്പെട്ട സംസ്ഥാന സർക്കാരും, എന്നർത്ഥമാകുന്നു;

(b) ‘കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 12-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ചിരിക്കുന്ന കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;

(c) ‘കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, 5-ാം വകുപ്പിലെ (1)-ാം ഉപ വകുപ്പുപ്രകാരം നിയമിക്കപ്പെട്ട കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും 2-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇതിൽ ഉൾപ്പെടുന്നതുമാകുന്നു.

(d) 'ചീഫ് ഇൻഫർമേഷൻ കമ്മീഷണറും' 'ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 12-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട ചീഫ് ഇൻഫർമേഷൻ കമ്മീഷണറെന്നും ഇൻഫർമേഷൻ കമ്മീഷണറെന്നും അർത്ഥമാകുന്നു;

(e)'ക്ഷമതയുള്ള അതോറിറ്റി' എന്നാൽ,-

(1) ലോകസഭയുടെയോ, ഒരു സംസ്ഥാനത്തെ അല്ലെങ്കിൽ സഭ നിലവിലുള്ള കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭയുടെയോ കാര്യത്തിൽ സ്പീക്കറും, രാജ്യസഭയുടെയോ ഒരു സംസ്ഥാനത്തെ നിയമസമിതിയുടെയോ (Legislative Council) കാര്യത്തിൽ അദ്ധ്യക്ഷനും;
(2) സുപ്രീം കോടതിയുടെ കാര്യത്തിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ്,
(3) ഹൈക്കോടതിയുടെ കാര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്,
(4) ഭരണഘടനയാലോ അതിൻ കീഴിലോ സ്ഥാപിച്ചതോ രൂപീകരിച്ചതോ ആയ മറ്റ് അതോറിറ്റികളുടെ കാര്യത്തിൽ, അതതു സംഗതിപോലെ, രാഷ്ട്രടപതിയോ ഗവർണറോ;
(5) ഭരണഘടനയുടെ 239-ാം അനുച്ഛേദപ്രകാരം നിയമിക്കപ്പെട്ട ഭരണാധികാരി, എന്നർത്ഥമാകുന്നു;

(f) ‘വിവരം' എന്നാൽ, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ലിക്സ് അതോറിറ്റിക്ക് കരസ്ഥമാക്കാനാവുന്ന രേഖകൾ, പ്രമാണങ്ങൾ, മെമോകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ്സ് റിലീസുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ് ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളും ഏതെങ്കിലും ഇലക്ട്രോണിക്സ് രൂപത്തിലുള്ള വസ്തുതകളും ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തോടു ബന്ധപ്പെട്ട വിവരവും എന്നർത്ഥമാകുന്നു;

(g) ‘നിർണ്ണയിച്ചിരിക്കുന്ന’ എന്നാൽ, സമുചിതസർക്കാരോ ക്ഷമതയുള്ള അതോറിറ്റിയോ, അതതു സംഗതിപോലെ, ഈ ആക്ടുപ്രകാരം നിർമ്മിച്ചിരിക്കുന്ന ചട്ടങ്ങളിലൂടെ നിർദ്ദേശിക്കുന്നത് എന്നർത്ഥമാകുന്നു;

(h)'പബ്ലിക്സ് അതോറിറ്റി' എന്നാൽ,-

(a) ഭരണഘടനയാലോ അതിൻകീഴിലോ;
(b) പാർലമെന്റ് നിർമ്മിച്ച മറ്റേതെങ്കിലും നിയമത്താലോ;
(c) സംസ്ഥാന നിയമസഭ നിർമ്മിച്ച മറ്റേതെങ്കിലും നിയമത്താലോ;
(d) സമുചിത സർക്കാർ നിർമ്മിച്ച ഉത്തരവിനാലോ പുറപ്പെടുവിച്ച വിജ്ഞാപനത്താലോ സ്ഥാപിക്കുകയോ രൂപീകരിക്കുകയോ ചെയ്ത സ്വയംഭരണാധികാരമുള്ള ഏതെങ്കിലും അതോറിറ്റിയോ ബോഡിയോ ഇൻസ്റ്റിറ്റ്യൂഷനോ എന്നർത്ഥമാകുന്നു. സമുചിത സർക്കാർ നൽകുന്ന ഫണ്ടു കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ;
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ