Panchayat:Repo18/vol1-page0992

From Panchayatwiki

7. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടു കൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനു ശേഷം കഴിയുന്നത്ര വേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ, തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാലു ദിവസത്തേയ്ക്കു വയ്ക്കക്കേണ്ടതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും ഭേദഗതിവരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, ഭേദഗതി ചെയ്ത വിധത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ) റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ട താണ്.

8. കുറുമാറ്റത്തെ സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾക്കുള്ള സാധൂകരണം.-മറ്റ് ഏതെങ്കിലും നിയമത്തിലോ ഏതെങ്കിലും കോടതിയുടെ ജഡ്ജ്മെന്റിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 1998 ഒക്ടോബർ മാസം 2-ാം തീയതിക്ക് മുൻപ് ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ കൂറുമാറ്റത്തെ സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുള്ള ഏതെങ്കിലും ഹർജ്ജിയോ, അതിൻമേൽ കമ്മീഷൻ എടുത്ത ഏതെങ്കിലും നടപടിയോ തീരുമാനമോ, ഏതെങ്കിലും അംഗത്തിന് അയോഗ്യത കൽപ്പിച്ച ഉത്തരവോ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം നല്കിയതോ, സ്വീകരിച്ചതോ, ചെയ്തതോ, എടുത്തതോ, അല്ലെങ്കിൽ അയോഗ്യത കൽപ്പിച്ചതോ ആയി കരുതപ്പെടേണ്ടതാണ്.

9. ചില നിയമങ്ങൾക്കുള്ള ഭേദഗതികൾ-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിനും (1994-ലെ 13)1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിനും (1994-ലെ 20)1998 ഒക്ടോബർ 2-ാം തീയതി മുതൽ യഥാക്രമം ഒന്നും രണ്ടും പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ്. 10. റദ്ദാക്കലും ഒഴിവാക്കലും.-(1) 1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ഓർഡിനൻസ് (1998-ലെ 14) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെട്ടതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്ത തായി കരുതപ്പെട്ടതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ അല്ലെങ്കിൽ എടുത്തതായോ കരുതപ്പെടേണ്ടതാണ്.

ഒന്നാം പട്ടിക
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) നുള്ള ഭേദഗതികൾ

(1)34-ാം വകുപ്പിൽ 1-ാം ഉപവകുപ്പിൽ (കെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-

(കെ. കെ.) 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ"; (2)35-ാം വകുപ്പിൽ (എം) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ