Panchayat:Repo18/vol1-page0985
'[ivഎ)'രേഖാമൂലമായ നിർദ്ദേശം" എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ടതോ ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുള്ളതോ ആയ ഒരംഗത്തിന്, പ്രസ്തുത രാഷ്ട്രീയ കക്ഷിയുടേ തായ ചിഹ്നം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശിപാർശ ചെയ്യുന്നതിന് അതതു കാല ങ്ങളിൽ രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയ ആൾ, അനുകൂലമായോ പ്രതികൂലമായോ വോട്ട് രേഖപ്പെടുത്തുന്നുതിനോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനോവേണ്ടി തീയതി വച്ച ഒപ്പിട്ട രേഖാമൂലം നൽകുന്ന നിർദ്ദേശം എന്നർത്ഥമാകുന്നു.
(v)"ജില്ലാ പഞ്ചായത്ത്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു
(vi) "സ്വതന്ത്രൻ" എന്നാൽ യാതൊരു രാഷ്ട്രീയകക്ഷിയിലും പെടാത്ത ഒരാൾ എന്നർത്ഥമാകുന്നു;
(vi)"തദ്ദേശസ്വയംഭരണസ്ഥാപനം" എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് അല്ലെങ്കിൽ ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;
(viii) "അംഗം" എന്നാൽ ഒരു കൗൺസിലർ അല്ലെങ്കിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തംഗം എന്നർത്ഥമാകുന്നു
(ix) "മുനിസിപ്പാലിറ്റി" എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20), അനുസരിച്ച് രൂപീകരിച്ച ഒരു ടൗൺ പഞ്ചായത്തോ, ഒരു മുനിസിപ്പൽ കൗൺസിലോ ഒരു മുനിസി പ്പൽ കോർപ്പറേഷനോ എന്നർത്ഥമാകുന്നു
(x)"പഞ്ചായത്ത്" എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു
(x)"രാഷ്ട്രീയകക്ഷി" എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ കക്ഷി എന്നർത്ഥമാകുന്നു;
(xi) "നിർണ്ണയിക്കപ്പെട്ട എന്നാൽ എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾമൂലം നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
(xiii) "പട്ടിക" എന്നാൽ ഈ ആക്റ്റിനോടനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയെന്നർത്ഥമാകുന്നു
(xiv) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(Xv) "സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ" എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ 243-കെ അനുച്ഛേദത്തിൻ കീഴിൽ ഗവർണ്ണർ നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നർത്ഥമാകുന്നു
(Xvi) "ഗ്രാമപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.
(Xvi) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലോ (1994-ലെ 13), 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ (1994-ലെ 20) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലോ (1994-ലെ 13), 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ (1994-ലെ 20), അതതു സംഗതിപോലെ, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.
3. കുറുമാറി എന്ന കാരണത്തിന് അയോഗ്യത കല്പിക്കൽ.-(1) 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലോ (1994-ലെ 13) 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്ടിലോ (1994-ലെ 20) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അട ങ്ങിയിരുന്നാലും ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി.-