Panchayat:Repo18/vol1-page0933

From Panchayatwiki

(5) വാർഷിക ധനകാര്യ പ്രതികകൾ പഞ്ചായത്ത് അംഗീകരിച്ച പ്രസിഡന്റും സെക്രട്ടറിയും ഒപ്പ് വെക്കേണ്ടതും അടുത്ത വർഷം മെയ്മാസം 15-ാം തീയതിക്ക് മുമ്പായി ഓഡിറ്റർക്ക് അയച്ചു കൊടുക്കേണ്ടതാണ്.

(6) ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിയ്ക്കകത്ത് പഞ്ചായത്തുകൾ വാർഷിക ധനകാര്യ പ്രതിക തയ്യാറാക്കാതിരുന്നാൽ 1994-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്റ്റിന്റെ 9-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ് പ്രകാരമുള്ള നടപടികളോ സർക്കാരിനോ യുക്തമെന്ന് തോന്നുന്ന മറ്റ് നടപടികളോ സ്വീകരിക്കാവുന്നതാണ്.

63. ധനകാര്യ പത്രികകളുടെ ഓഡിറ്റ്.- (1) ലോക്കൽഫണ്ട് ഓഡിറ്റ് ഡയറക്ടറും അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്നവരും പഞ്ചായത്തിന്റെ ഓഡിറ്റർമാരായിരിക്കുന്നതാണ്.

(2) നിർദ്ദേശിക്കപ്പെട്ട രീതിയിലും ഫോറങ്ങളിലും പഞ്ചായത്തിന്റെ അക്കൗണ്ടുകളും ബന്ധപ്പെട്ട പുസ്തകങ്ങളും സൂക്ഷിക്കുന്നതിന്റേയോ സൂക്ഷിപ്പിക്കുന്നതിന്റേയോ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.

64. ഓഡിറ്റ് സർട്ടിഫിക്കറ്റ്.- (1) 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിന്റെ പ്രസക്ത വകുപ്പുകൾക്കും ഈ ചട്ടങ്ങൾക്കും വിധേയമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അനുസൃതമായി ഓഡിറ്റർ ഓഡിറ്റ് പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

(2) വാർഷിക ധനകാര്യ പത്രികകളുടെ ഓഡിറ്റ് പൂർത്തിയാക്കി അടുത്ത വർഷം ഒക്ടോബർ 31-ാം തീയതിക്ക് മുമ്പായി ഓഡിറ്റ് സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കേണ്ടതാണ്.

(3) ഓഡിറ്റ് സർട്ടിഫിക്കറ്റ് പഞ്ചായത്തുകൾക്ക് നൽകേണ്ടതും പകർപ്പ് സർക്കാരിന് നൽകേണ്ടതുമാണ്.

65. വാർഷിക റിപ്പോർട്ട്.- (1) ആക്റ്റിന്റെ 215-ാം വകുപ്പിന്റെ 15-ാം ഉപവകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള വാർഷിക റിപ്പോർട്ടിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്.

   (എ) വാർഷിക ധനകാര്യ പ്രതികകൾ 
       (i) ബാലൻസ് ഷീറ്റ്; 
       (ii) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ്; 
       (iii) കാഷ്ഫ്ളോ സ്റ്റേറ്റ്മെന്റ്;
       (iv) റസീറ്റ് ആന്റ് പേമെന്റ് സ്റ്റേറ്റ്മെന്റ്; 
       (v) പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങളുൾപ്പെടെ അക്കൗണ്ടിൻമേലുള്ള കുറിപ്പുകൾ. 
   (ബി) ബജറ്റ് വ്യതിയാന വിശകലനം 
   (സി) വാർഷിക ധനകാര്യ പത്രികകളിൻമേലുള്ള ഓഡിറ്റ് സർട്ടിഫിക്കറ്റ് 
   (ഡി) ഓഡിറ്റ് സർട്ടിഫിക്കറ്റിലെ പരാമർശങ്ങൾക്കുള്ള വിശദീകരണങ്ങളുൾപ്പെടെ ഓഡിറ്റ സർട്ടിഫിക്കറ്റിൻമേലുള്ള നടപടി പ്രതിക 
   (ഇ) പ്രധാന അനുപാതങ്ങൾ. 

(2) അടുത്ത വർഷം നവംബർ 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി,

   (എ) വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതും;
   (ബി) വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു എന്നും അതിന്റെ പകർപ്പുകൾ പഞ്ചായത്ത് ആഫീസിൽ ലഭ്യമാണെന്നുമുള്ള അറിയിപ്പ് പ്രസിദ്ധപ്പെടുത്തേണ്ടതും;
   (സി) വാർഷിക റിപ്പോർട്ടിന്റെ പകർപ്പ് ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിൽ അസിസ്റ്റന്റ് ഡെവലപ്പമെന്റ് കമ്മീഷണർ (ജനറൽ)നും ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടർക്കും അയച്ചുകൊടുക്കേണ്ടതാണ്.
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ