Panchayat:Repo18/vol1-page0926

From Panchayatwiki

കാര്യത്തിലും വർക്ക് ഓർഡറിന്റേയും കരാറുകാരന്റെ ബില്ലിന്റേയും പിൻബലത്തോടെയുള്ള സാധനങ്ങളും സേവനങ്ങളും ലഭിച്ചത് സംബന്ധിച്ച ചെലവുകളുടെ കാര്യത്തിലും മാത്രമേ ഇത്തരം അക്രൂവൽ പതിവായി രേഖപ്പെടുത്തുവാൻ പാടുള്ളൂ. മറ്റ് റവന്യൂ ചെലവുകളുടെ കാര്യത്തിൽ പണം നൽകുമ്പോൾ മാത്രമേ ചെലവ് രേഖപ്പെടുത്താവൂ. കൊടുത്ത് തീർക്കാൻ ബാക്കിയുള്ള തുകകൾ വർഷാന്ത്യത്തിൽ മാത്രമേ അക്രൂ ചെയ്യേണ്ടതുള്ളു.

28. ചെലവിനുള്ള പ്രൊവിഷൻ വകയിരുത്തൽ.- ഓരോ വർഷാവസാനത്തിലും ചെലവ് ചെയ്യുകയും പണം നൽകാതിരിക്കുകയും ചെയ്യുന്നവയ്ക്ക് വേണ്ടി പഞ്ചായത്ത് പ്രൊവിഷൻ വയ്ക്കക്കേണ്ടതാണ്. വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് തയ്യാറാക്കുന്ന തീയതിക്ക് 30 ദിവസം മുമ്പുള്ള തീയതി കട്ട് ഓഫ് തീയതിയായി കണക്കാക്കി വേണം ബില്ലുകൾക്ക് പ്രൊവിഷൻ വകയിരുത്തേണ്ടത്.

29. പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കൽ. (1) പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം ലഭിക്കാനുള്ള ഏതൊരു വ്യക്തിയും ഇൻവോയിസ് തുടങ്ങിയവ പോലുള്ള രേഖകൾ സഹിതം ക്ലെയിം എഴുതി സമർപ്പിക്കേണ്ടതാണ്.

(2) ചെലവ് ചെയ്യാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ബിൽ തയ്യാറാക്കേണ്ടതും പണം ലഭിക്കാനുള്ള വ്യക്തിയുടെ ക്ലെയിമും ബന്ധപ്പെട്ട രേഖകളും അതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതുമാണ്.

(3) ഇംപ്രസ്സുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള ക്ലെയിമുകൾ നിർദ്ദേശിക്കപ്പെട്ട രജിസ്റ്ററുകളിൽ ചേർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് ഏൽപ്പിച്ചുകൊടുക്കേണ്ടതാണ്.

(4) തുക പാസ്സാക്കുമ്പോൾ അധികാരമുള്ള ഉദ്യോഗസ്ഥൻ ക്ലെയിം പരിശോധിച്ച തുക പാസ്സാക്കിയതായി രേഖപ്പെടുത്തി ഒപ്പും സീലും വെക്കേണ്ടതാണ്. 30. ക്ലെയിമുകളുടെ സൈറ്റിൽമെന്റ്.- എല്ലാ ബാദ്ധ്യതകളും ഏറ്റവും ചുരുങ്ങിയ കാല താമസത്തിനുള്ളിൽ കൊടുത്ത് തീർക്കേണ്ടതാണ്.

31. പണം കൊടുക്കാനുള്ള ക്ലെയിമുകൾ രേഖപ്പെടുത്തൽ.- പണം കൊടുക്കാൻ വേണ്ടി പാസ്സാക്കിയിട്ടുള്ള ഓരോ ക്ലെയിമും അതിന്റെ നമ്പർ, തീയതി, തുക മുതലായവ സഹിതം ഒരു രജിസ്റ്ററിൽ അക്കൗണ്ടന്റ് രേഖപ്പെടുത്തേണ്ടതാണ്.

32. മുൻകുറുകൾ- ഗുണഭോക്ത്യ സമിതി കൺവുനർമാർ, സപ്പെയർമാർ, കരാറുകാർ, അക്രഡിറ്റഡ് ഏജൻസികൾ, ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവർക്കുള്ള മുൻകൂറുകൾ ഉടനെയുള്ള യഥാർത്ഥ ചെലവുകൾക്ക് അനുസൃതമായി പരിമിതപ്പെടുത്തേണ്ടതാണ്. ആ തുക ചെല വായ കഴിയുമ്പോൾ തുക ചെലവായതിനുള്ള രേഖകൾ സമർപ്പിച്ച അഡ്വാൻസുകൾ അഡ്ജസ്റ്റ് ചെയ്യേണ്ടതാണ്. നിർദ്ദിഷ്ട കാലാവധിയ്ക്കകം മുൻകൂർ തുക യഥാവിധി വിനിയോഗിക്കാതെ വരികയാണെങ്കിൽ പ്രസ്തുത തുക പലിശ സഹിതം തിരിച്ചടയ്ക്കുന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.

33. ഡെപ്പോസിറ്റുകൾ.- (1) കാഷ്, ചെക്ക്, ഡിമാന്റ് (ഡാഫ്റ്റ് എന്നിവയുടെ രൂപത്തിൽ സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾ നിർദ്ദേശിക്കപ്പെട്ട ബാങ്ക്/ട്രഷറി അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ്.

(2) കാഷ്, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അല്ലാതെ സ്വീകരിച്ച ഡെപ്പോസിറ്റുകൾ സെക്രട്ടറി സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. ഓരോ അർദ്ധ വർഷാവസാനവും അത്തരം ഡെപ്പോസിറ്റുകളുടെ നീക്കിയിരിപ്പ് പരിശോധിച്ച് സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതാണ്.

(3) സ്വീകരിച്ച എല്ലാ ഡെപ്പോസിറ്റുകളും അതിനായി നിർദ്ദേശിച്ചിട്ടുള്ള രജിസ്റ്ററുകളിൽ രേഖ പ്പെടുത്തേണ്ടതാണ്.

(4) പ്രസിഡന്റ് രേഖാമൂലം അധികൃതമാക്കാതെ കാഷ്, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയായി കിട്ടിയ ഡെപ്പോസിറ്റുകൾ തിരിച്ചുകൊടുക്കുകയോ വരുമാനമായി അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യാൻ പാടില്ല.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ