Panchayat:Repo18/vol1-page0920

From Panchayatwiki

സ്റ്ററുകളും തുടങ്ങിയവ ഓരോ പേജും ക്രമമായി നമ്പറിട്ട സൂക്ഷിക്കേണ്ടതും പഞ്ചായത്തിന്റെ സീൽ പതിപ്പിക്കേണ്ടതുമാണ്. പഞ്ചായത്തിന്റെ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഓരോ പുസ്തകത്തിന്റേയും രജിസ്റ്ററിന്റേയും താളുകൾ എണ്ണി തിട്ടപ്പെടുത്തി അവസാനത്തെ പേജിൽ സാക്ഷ്യപത്രം രേഖപ്പെടുത്തേണ്ടതാണ്.

5. കാഷ് ബുക്ക്.- 

(1) പഞ്ചായത്തിന്റെ കാഷ്ബുക്ക് അക്കൗണ്ടന്റ് സൂക്ഷിക്കേണ്ടതും കാഷ് രൂപത്തിലുള്ള പണം വരവുകളുടേയും കാഷ് രൂപത്തിലുള്ള പണം കൊടുക്കലുകളുടേയും ഇടപാടുകൾ അതിൽ രേഖപ്പെടുത്തേണ്ടതുമാണ്. (2) ട്രഷറിയിൽ നിന്നോ ബാങ്കിൽ നിന്നോ പിൻവലിക്കുന്ന കാഷ് ഉൾപ്പെടെ പഞ്ചായത്തിൽ ലഭിക്കുന്ന കാഷ്, കാഷ്ബുക്കിന്റെ ഡെബിറ്റ് ഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്. ബാങ്കിലോ ട്രഷറിയിലോ ഒടുക്കുന്നത് ഉൾപ്പെടെ കാഷ് രൂപത്തിലുള്ള എല്ലാ പണം കൊടുക്കലുകളും കാഷ് ബുക്കിന്റെ ക്രെഡിറ്റ് ഭാഗത്ത് രേഖപ്പെടുത്തേണ്ടതുമാണ്. (3) കാഷ്ബുക്ക് ദിനംപ്രതി ക്ലോസ് ചെയ്യേണ്ടതാണ്. ദിനാന്ത്യത്തിലെ ആകെത്തുകകളും ഒടുക്കാനുള്ളതും വിതരണം ചെയ്യാനുള്ളതുമായ തുകകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന നീക്കിയിരിപ്പും രേഖപ്പെടുത്തേണ്ടതാണ്. (4) ഓരോ ദിനാന്ത്യത്തിലും സെക്രട്ടറി കാഷ്ബുക്കിലെ രേഖപ്പെടുത്തലുകളും നീക്കിയിരിപ്പും പരിശോധിക്കേണ്ടതും അത്തരം പരിശോധനയുടെ സൂചകമായി കാഷ്ബുക്കിൽ ഒപ്പ് വെയ്തക്കേണ്ടതാണ്. കാഷ്യറുടെ കൈവശമുള്ള കാഷ് ബാലൻസും കാഷ് ബുക്കിൽ രേഖപ്പെടുത്തിയ ബാലൻസും ഓരോ ദിനാന്ത്യത്തിലും പരിശോധിച്ച് സെക്രട്ടറിയോ സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കാഷ്ബുക്കിൽ സാക്ഷ്യപ്രതം രേഖപ്പെടുത്തേണ്ടതാണ്.

6. ബാങ്ക് ബുക്ക്.-

(1) പഞ്ചായത്തിന്റെ ബാങ്കബുക്ക് അക്കൗണ്ടന്റ് സൂക്ഷിക്കേണ്ടതും 6 de60C3COO of 620C8COO മറ്റ രീതികളിലോ ബാങ്ക് അക്കൗണ്ടിലോ ടഷറി അക്കൗണ്ടിലോ നിക്ഷേ പിക്കുന്നതും പിൻവലിക്കുന്നതുമായ തുകകൾ അതിൽ രേഖപ്പെടുത്തേണ്ടതുമാണ്. (2) താഴെപ്പറയുന്ന പണംവരവുകൾ ബാങ്ക് ബുക്കിന്റെ ഡെബിറ്റ് ഭാഗത്ത് രേഖപ്പെടുത്തേണ്ട താണ്. (എ.) ബാങ്ക് അക്കൗണ്ടിലോ ട്രഷറി അക്കൗണ്ടിലോ ഒടുക്കുന്ന കാഷ് കളക്ഷന്റെ തുക; (ബി) ബാങ്ക് അക്കൗണ്ടിലോ ട്രഷറി അക്കൗണ്ടിലോ നിക്ഷേപിക്കുന്ന ചെക്കുകളുടെ തുക കൾ; (സി) ബാങ്ക് അക്കൗണ്ടിലോ ട്രഷറി അക്കൗണ്ടിലോ നേരിട്ട് ഒടുക്കുകയോ ലഭിക്കുകയോ ചെയ്യുന്ന തുകകൾ; (3) ബാങ്ക് അക്കൗണ്ടിൽ നിന്നോ ട്രഷറി അക്കൗണ്ടിൽ നിന്നോ പിൻവലിക്കുന്നതും നൽകു ന്നതുമായ എല്ലാ തുകകളും ബന്ധപ്പെട്ട ബാങ്ക് ബുക്കിന്റെ ക്രെഡിറ്റ് ഭാഗത്ത് രേഖപ്പെടുത്തേണ്ട താണ്. (4) ബാങ്ക് ബുക്ക് ഓരോ ദിനാന്ത്യത്തിലും ക്ലോസ് ചെയ്യേണ്ടതാണ്. ആകെത്തുക കണ ക്കാക്കി ബാങ്കബുക്ക് പ്രകാരം ഓരോ ബാങ്ക് അക്കൗണ്ടിലും ട്രഷറി അക്കണ്ടിലുമുള്ള നീക്കിയിരിപ്പ രേഖപ്പെടുത്തേണ്ടതുമാണ്. (5) ബാങ്കിൽ/ട്രഷറിയിൽ നിന്ന് ലഭിക്കുന്ന പ്രതിമാസ അക്കൗണ്ട് ബ്ലേറ്റ്മെന്റ് പ്രകാരം ബാങ്ക്/ട്രഷറി അക്കൗണ്ടിൽ യഥാർത്ഥത്തിലുള്ള നീക്കിയിരിപ്പ് ബാങ്ക് ബുക്കിലെ നീക്കിയിരിപ്പുമായി താരതമ്യപ്പെടുത്തി പൊരുത്തപ്പെടുത്തേണ്ടതാണ്.

കുറിപ്പ്:- കയ്യെഴുത്ത് രൂപത്തിൽ അക്കൗണ്ട് ബുക്ക് സൂക്ഷിക്കുകയാണെങ്കിൽ കാഷിനും ഓരോ ബാങ്ക് അക്കൗണ്ടിനും പ്രത്യേക കോളങ്ങൾ നല്കി കാഷ്ബുക്കും ബാങ്ക് ബുക്കും ഒരേ രജി സ്റ്റ്റിൽ സൂക്ഷിക്കേണ്ടതാണ്. അക്കൗണ്ട് പ്രകിയ കമ്പ്യൂട്ടർവൽക്കരിക്കുകയാണെങ്കിൽ കാഷ്ബുക്കും ഓരോ ബാങ്കബുക്കും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇലക്ട്രോണിക്സ് സ്റ്റോറേജ് സംവിധാനം പൂർണ്ണമായി നടപ്പാക്കുന്നതുവരെ ഓരോ ദിനാന്ത്യത്തിനും കാഷ് ബുക്കിന്റെയും ബാങ്ക് ബുക്കിന്റെയും അതതു ദിവസത്തെ പ്രിന്റൌട്ട് എടുത്ത് ഇടപാടുകൾ ഒത്തുനോക്കി സെക്ര ട്ടറി ഒപ്പിട്ട് സൂക്ഷിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ