Panchayat:Repo18/vol1-page0914

From Panchayatwiki
ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

സംഗ്രഹം

തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തതുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ് സ. ഉ. (എം.എസ്) നം. 144/15/ത.സ്വ.ഭ.വ. തിരുവനന്തപുരം, തീയതി 27-04-2015 പരാമർശം:-

1. സ.ഉ.(അ) നമ്പർ 17/2011/തസ്വഭവ, തീയതി 14/01/2011

2. സ.ഉ.(അ) നമ്പർ 18/2011/തസ്വഭവ, തീയതി 14/01/2011

3. സഉ(അ) നമ്പർ 19/2011/തസ്വഭവ, തീയതി 14/01/2011

4. സ.ഉ.(അ) നമ്പർ 20/2011/തസ്വഭവ, തീയതി 14/01/2011

5. സഉ(പി) നമ്പർ 88/2013/തസ്വഭവ, തീയതി 13/03/2013

6. സഉ(അ) നമ്പർ 100/2013/തസ്വഭവ, തീയതി 15/03/2013

7. സ.ഉ.(എം. എസ്) നമ്പർ 210/2013/തസ്വഭവ, തീയതി 04/06/2013

8. സ.ഉ.(എം. എസ്കി നമ്പർ 371/2013/തസ്വഭവ, തീയതി 02/12/2013

9. സ.ഉ.(എം. എസ്) നമ്പർ 33/2015/തസ്വഭവ, തീയതി 18/02/2015

10. സ.ഉ.(അ) നമ്പർ 36/2015/തസ്വഭവ, തീയതി 24/02/2015

                                                                                                                                  ഉത്തരവ്

പരാമർശം (2)-ലെ ഉത്തരവ് പ്രകാരം നഗരസഭകളിൽ വസ്തുനികുതി പരിഷ്ക്കരിച്ചുകൊണ്ട് 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. പരാമർശം (6)-ലെ ഉത്തരവ് പ്രകാരം, 2013-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു.

പരാമർശം (4)-ലെ ഉത്തരവ് പ്രകാരം 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളും പരാമർശം (5)-ലെ ഉത്തരവ് പ്രകാരം 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചു. പരാമർശം (3)-ലെ ഗ്രാമപഞ്ചായത്തുകളിലെ വസ്തു നികുതി നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പരാമർശം (10)-ലെ ഉത്തരവ്

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ