Panchayat:Repo18/vol1-page0887

From Panchayatwiki

ത്തിനും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന വസ്തുനികുതി നിരക്കുകളും, ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളായി തരംതിരിച്ചതിന്റെ വിവരങ്ങളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ റോഡു കൾ തരംതിരിച്ചതിന്റെ വിവരങ്ങളും 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം യഥാക്രമം ............................................................................ എന്നീ തീയതികളിൽ ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.


മേൽപ്പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം, ഒരു കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തെ അതത് ഇനം കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്കുകൊണ്ട് ഗുണിച്ച് കിട്ടുന്ന തുക (അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണസംഖ്യയിലേക്ക് ക്രമീകരിച്ചത്), ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതിയായിരിക്കുന്നതും അതിൻമേൽ ചട്ടം 6-നു കീഴിലുള്ള പട്ടികകളിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ഇളവുകളും വർദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക (പൂർണ്ണസംഖ്യയിൽ) കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതിയായിരിക്കുന്നതുമാണ്. എല്ലാ ഇനങ്ങളിലുമായി അടിസ്ഥാന വസ്തുനികുതിയുടെ 75 ശതമാനത്തിൽ അധികം ഇളവ് അനുവദനീയമല്ല. കൂടാതെ, പാർപ്പിടാവശ്യത്തിനുള്ളതും, വാണിജ്യാവശ്യത്തിനുള്ളതുമായ നിലവിലുള്ള കെട്ടിടങ്ങളുടെ വാർഷിക വസ്തുനികുതി, തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി നിശ്ചയിക്കുമ്പേൾ വസ്തുനികുതിയുടെ യഥാക്രമം 60 ശതമാനത്തിലും 150 ശതമാനത്തിലും അധിക വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് യഥാക്രമം 60 ശതമാനവും 150 ശതമാനവുമായി പരിമിതപ്പെടുത്താവുന്നതുമാണ്. കൂടാതെ പാർപ്പിടാവശ്യത്തിനുള്ളതോ, വാണിജ്യാവശ്യത്തിനുള്ളതോ ആയ നിലവിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ വസ്തതുനികുതിനിർണ്ണയം മൂലം നിലവിലുള്ള വാർഷി കവസ്തുനികുതിയിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതുമാണ്. എന്നാൽ ഏറ്റവും ഒടുവിൽ നടത്തിയ വസ്തുനികുതിനിർണ്ണയത്തിനോ പുനർനിർണ്ണയത്തിനോ ശേഷം കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗ ക്രമത്തിൽ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനിലകെട്ടിടങ്ങളുടെ കാര്യത്തിൽ, ആദ്യമായി തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വസ്തുനികുതി നിശ്ചയിക്കുമ്പോൾ ഭൂനിരപ്പിലുള്ള നിലയുടെ മുകളിലുള്ള ഒന്നാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 5%; രണ്ടാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 10% മൂന്നാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 15% നാലാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 20%, അഞ്ചാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 25% ആറാം നില മുതൽ മുകളിലേക്ക് ഓരോ നിലയ്ക്കും കണ ക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 25% എന്ന തോതിൽ വാർഷിക വസ്തുനികുതിയിൽ ഇളവ് അനുവദിക്കുന്നതാണ്.

ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി സ്വയം നിർണ്ണയിച്ച മേൽപ്പറഞ്ഞ ചട്ടങ്ങൾ പ്രകാരമുള്ള ഫാറം 2-ൽ, വസ്തുനികുതി റിട്ടേൺ, ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം, അതായത്....................... തീയതിക്കകം, ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. വസ്തുനികുതി റിട്ടേണിന്റെ ഫാറം പ്രസ്തുത ആഫീസിൽനിന്ന് സൗജന്യമായി ലഭിക്കുന്നതാണ്. റിട്ടേൺ പുരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫാറത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ 30 ച. മീറ്ററിന് താഴെവരെ തറവിസ്തീർണ്ണമുള്ള, സ്വന്തം താമസത്തിനുള്ള വാസഗൃഹങ്ങളുടെ കാര്യത്തിൽ വസ്തുനികുതി ഒഴിവിന് അർഹതയുണ്ടായിരിക്കുന്നതും കെട്ടിട ഉടമകൾ ഫാറം 2.എ-യിലുള്ള വസ്തുനികുതി റിട്ടേൺ മേൽപ്പറഞ്ഞ സമയപരിധിക്കകം സമർപ്പിക്കേണ്ടതുമാണ്.

വസ്തുനികുതിനിർണ്ണയം സംബന്ധിച്ച കൂടുതൽ നിർദ്ദേശങ്ങൾക്ക് 1994-ലെ കേരള പഞ്ചാ യത്ത് രാജ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങളിലെ ബന്ധപ്പെട്ട ചട്ടങ്ങളും കാണേണ്ടതാണ്.

                                             സെക്രട്ടറി]
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ