Panchayat:Repo18/vol1-page0810

From Panchayatwiki
(i) ഗണം A1 താമസാവശ്യത്തിന് (ഏക കുടുംബതാമസാവശ്യ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിടഗണം A1 - താമസാവശ്യത്തിന് (ഏക കുടുംബതാമസാവശ്യ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിടത്തിന്റെ ആകെ നിലവിസ്തീർണ്ണം 150 ചതുരശ്ര മീറ്റർവരേയും പ്ലോട്ട്ത്തിന്റെ ആകെ നിലവിസ്തീർണ്ണം 150 ചതുരശ്ര മീറ്റർവരേയും പ്ലോട്ട്

വിസ്തീർണ്ണം 320 ചതുരശ്രമീറ്റർ വരേയും ആണെങ്കിൽ മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർബന്ധമല്ലാത്തതാകുന്നു.

(ii) ഗണം A2 ലോഡ്ജിംഗ് ഹൗസസ്
(iii) ഗണം B വിദ്യാഭ്യാസാവശ്യത്തിന്
(iv) ഗണം C ചികിത്സാപരം/ആശുപത്രി
(v) ഗണം D സമ്മേളനം
(vi) ഗണം E ഓഫീസ്/ബിസിനസ്സ്
(vii) ഗണം F കച്ചവടം/വാണിജ്യം (കെട്ടിടത്തിന്റെ ആകെ നില വിസ്തീർണ്ണം 100 ചതുരശമീറ്റർ വരേയോ പ്ലോട്ട വിസ്തീർണ്ണം 200 ചതുരശ്ര മീറ്റർ വരെയുമാണെങ്കിൽ മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർബ ന്ധമല്ലാത്തതാകുന്നു
(viii) ഗണം G1 ഉം, ഗണം G2 ഉം വ്യാവസായികം (വർക്ക്ഷോപ്പുകൾ സമ്മേളനപ്ലാന്റുകൾ, ലബോറട്ടറികൾ ഡ്രൈക്ലീനിങ്ങ് പ്ലാന്റുകൾ, റിഫൈനറികൾ, ഡയറികൾ (ക്ഷീരശാല), ഭക്ഷണ സംസ്കത്തെണ യൂണിറ്റുകൾ കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം നടത്തുന്ന മറ്റേതെങ്കിലും കൈവശാവകാശ ഗണങ്ങൾ.


എന്നുമാത്രമല്ല, ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണ ക്രമീകരണങ്ങൾ നിർ ബന്ധമില്ല.

(2) മുകളിലെ ഉപചട്ടം (1)-ൽ നിർദ്ദേശിച്ചിരിക്കുന്നത് പോലുള്ള പ്രവർത്തനക്ഷമമായ മഴ വെള്ള സംഭരണ ക്രമീകരണത്തിന്റെ ഘടകങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെട്ടിരിക്കേണ്ടതാണ്.

(i) മേൽക്കുരയുടെ വെള്ളപാത്തികൾ;

(ii) താഴേക്കുള്ള പൈപ്പും ആദ്യ ഫ്ളഷ് പൈപ്പ് ക്രമീകരണങ്ങളും;

(iii) അരിയ്ക്കുവാനുള്ള യൂണിറ്റ്;

(iv) വെള്ളം എടുക്കുന്നതിനും വെള്ളം നിറഞ്ഞൊഴുകുന്നതിനും ഉള്ള സംവിധാനത്തോടു കൂടിയ സംഭരണ ടാങ്കും;

(3) മഴവെള്ള സംഭരണക്രമീകരണത്തിന്റെ ഉപചട്ടം (2) (iv)-ൽ നിർദ്ദേശിച്ചിട്ടുള്ള സംഭരണ ടാങ്കിന്റെ ഏറ്റവും ചുരുങ്ങിയ ശേഷി താഴെ കാണിച്ചിരിക്കുന്ന തോതിലായിരിക്കേണ്ടതാണ്. ‌‌

ഗണം A1 ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ
ഗണം A2 ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന്) 25 ലിറ്റർ
ഗണം B ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ
ഗണം C ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ
ഗണം D ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ
ഗണം E ഒരു ചതുരശ്രമീറ്റർ കവറേജ് വിസ്തീർണ്ണത്തിന് 50 ലിറ്റർ


This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ