Panchayat:Repo18/vol1-page0809

From Panchayatwiki

100. ഗോത്രവർഗ്ഗക്കാർ, അവരുടെ വാസഗൃഹങ്ങളുടെ/കുടിയിരിപ്പുകളുടെ ഒരു കൂട്ടായ്മ യ്ക്കുള്ളിലോ പുറത്തോ ഉള്ള അവരുടെ ഭൂമിയിൽ നടത്തുന്ന, കുടിലുകളല്ലാത്ത, നിർമ്മാണ ങ്ങളുടെ /വികസനങ്ങളുടെ സംഗതിയിൽ, പഞ്ചായത്ത്, ചട്ടം 99-ലെ മാർഗ്ഗനിർദ്ദേശങ്ങൾക്കനു സ്യതമാകുന്നതിനായി ആവശ്യമായ സഹായവും മാർഗ്ഗനിർദ്ദേശങ്ങളും നല്കേണ്ടതും കഴിയുന്നി ടത്തോളം ആവശ്യമായ സാങ്കേതിക സഹായവും അടിസ്ഥാനസൗകര്യപരമായ പിന്തുണയും നല്കേണ്ടതും വീടുകൾക്ക് നമ്പരിട്ടു നൽകേണ്ടതുമാണ്.

അദ്ധ്യായം 16

മഴവെള്ള സംഭരണം


101. ഭൂഗർജല പോഷണ സംവിധാനങ്ങൾ.- (1) നഗരാസൂത്രണ പദ്ധതിയിൽ മറ്റു വിധത്തിൽ പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം പ്രവർത്തനക്ഷമതയുള്ള ഭൂഗർഭജല പോഷണ ക്രമീകരണങ്ങൾ എല്ലാ പുതിയ കെട്ടിട നിർമ്മാണങ്ങളുടെയും അവിഭാജ്യ ഘടകമായി മേൽക്കുരകളിലെ മഴവെള്ള സംഭരണ കണക്ഷനുകളിലൂടെ സജ്ജീകരിക്കേണ്ടതാണ്.

എന്നാൽ, പുല്ലമേഞ്ഞ കെട്ടിടങ്ങൾക്കും, ഏക കുടുംബ താമസാവശ്യ കെട്ടിടങ്ങൾക്കും പ്രസ്തുത കെട്ടിടത്തിന്റെ ആകെ നിലവിസ്തീർണ്ണം 150 ചതുരശ്ര മീറ്റർ വരെയും ആകെ പ്ലോട്ട് വിസ്തീർണ്ണം 320 ചതുരശ്രമീറ്റർ വരെയുമാണെങ്കിൽ ഭൂഗർഭജല പോഷണ ക്രമീകരണങ്ങൾ നിർബ ന്ധമില്ലാത്തതാണ്.

(2) ഉപചട്ടം (1)-ൽ നിർദ്ദേശിച്ചിരിക്കുന്ന പ്രവർത്തനക്ഷമതയുള്ള ഭൂഗർഭജല പോഷണ ക്രമീകരണത്തിന്റെ ഘടകങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെട്ടിരിക്കേണ്ടതാണ്.

(i) മേൽക്കൂരയുടെ വെള്ളപ്പാത്തികൾ,

(ii) താഴേക്കുള്ള പൈപ്പ്;

(iii) അരിയ്ക്കുവാനുള്ള യൂണിറ്റ്,

(iv) പുനർക്ഷമതാ കിണർ അല്ലെങ്കിൽ പുനർക്ഷമതാ കുളം അല്ലെങ്കിൽ നീരുറവ കുഴി,

എന്നാൽ, പ്ലോട്ടിനുള്ളിലെ തുറസ്സായ കിണർ അല്ലെങ്കിൽ കുളം, മുകളിൽ (iv)-ാം ഇനത്തിലെ പോഷണ ഘടകമായി ഉപയോഗിക്കാവുന്നതാണ്.

എന്നുമാത്രമല്ല, തുറന്ന കിണറുകൾ, കുളങ്ങൾ സമാനമായ മാർഗ്ഗങ്ങളാൽ ഭൂഗർഭജലത്തി ലേക്ക് നേരിട്ട് മഴവെള്ളം എത്തുന്ന അവസ്ഥയിൽ മാത്രം (iii)-ാം ഇനത്തിൽ പ്രതിപാദിച്ചിട്ടുള്ള അരിക്കാനുള്ള യൂണിറ്റ് നിർബന്ധമാക്കേണ്ടതുള്ളൂ.

(3) വെള്ളക്കെട്ട് അല്ലെങ്കിൽ ഗണ്യമായ ആഴത്തിലുള്ള അടിമണ്ണിന്റെ അവസ്ഥ എന്നിങ്ങനെ യുള്ള പ്രത്യേക സംഗതിയിൽ കെട്ടിട നിർമ്മാണങ്ങളിൽ ഭൂഗർഭജല പോഷണ സംവിധാനങ്ങൾ നിർബന്ധമാക്കേണ്ടതില്ലാത്തതാകുന്നു.

(4) ഉടമസ്ഥർ/താമസിക്കുന്നവർ മേൽക്കൂര മുകളുകളും ഭൂഗർഭജല പോഷണ ക്രമീകരണ ങ്ങളും ആരോഗ്യകരമായ പ്രവർത്തന അവസ്ഥയിലാക്കി നിലനിർത്തേണ്ടതാണ്.

102. മഴവെള്ള സംഭരണ സംവിധാനങ്ങൾ.- (1) നഗരാസൂത്രണ പദ്ധതിയിൽ മറ്റു വിധത്തിൽ പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം പ്രവർത്തനക്ഷമതയുള്ള ഭൂഗർഭജല പോഷണ ക്രമീകരണങ്ങൾ എല്ലാ പുതിയ കെട്ടിട നിർമ്മാണങ്ങളുടെയും അവിഭാജ്യ ഘടകമായി മേൽക്കൂരകളിലെ മഴവെള്ള സംഭരണ കണക്ഷനുകളിലൂടെ താഴെപ്പറയുന്ന കൈവശാവകാശ ഗണങ്ങൾക്ക് സജ്ജീകരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ