Panchayat:Repo18/vol1-page0801

From Panchayatwiki

(iv) പൊതുമരാമത്ത് വകുപ്പിന്റെ ആ പ്രദേശത്ത് അധികാരമുള്ള എക്സിക്യൂട്ടീവ് എൻജിനീയർ (റോഡുകൾ) അല്ലെങ്കിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഏൻജിനീയറുടെ റാങ്കിന് താഴെയല്ലാത്ത അധികാരപ്പെടുത്തിയ ഓഫീസർ;

(v) പൊതുമരാമത്ത് വകുപ്പിന്റെ പ്രദേശത്ത് അധികാരമുള്ള എക്സിക്യൂട്ടീവ് എൻജിനീയർ (കെട്ടിടങ്ങൾ) അല്ലെങ്കിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ റാങ്കിന് താഴെയല്ലാത്ത അധികാരപ്പെടുത്തിയ ഓഫീസർ,

(v) പ്രദേശത്തിനായി ഏതെങ്കിലും വികസന അതോറിറ്റി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിലെ ടൗൺപ്ലാനർ അല്ലെങ്കിൽ ഡപ്യൂട്ടി ടൗൺപ്ലാനറുടെ റാങ്കിൽ താഴെയല്ലാത്ത അധികാര മുള്ള ഓഫീസർ,

(vii) ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി സമിതിയുടെ കൺവീനറായിരിക്കും;

(viii) ഈ അദ്ധ്യായ പ്രകാരം വിഭാവനംചെയ്യുന്ന റോഡ് രൂപീകരണമോ, റോഡിനു വീതി കൂട്ടലോ, നാൽക്കവല മെച്ചപ്പെടുത്തലോ അല്ലെങ്കിൽ മറ്റ് ജോലികളോ നിർവ്വഹിക്കുവാൻ ചുമതലയോ ഉത്തരവാദിത്തമോ ഉള്ള വകുപ്പ്, അതോറിറ്റി, സ്ഥാപനം, അസോസിയേഷൻ അല്ലെങ്കിൽ സംഘടനയിലെ ഒന്നോ രണ്ടോ പ്രതിനിധികൾ; സമിതിക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം തെരഞ്ഞെടുക്കുന്നവർ,

(3) യോഗത്തിന്റെ ക്വാറം, കൺവീനറും ചെയർപേഴ്സണുമടക്കം നാല് ആയിരിക്കുന്നതാണ്.

(4) അപേക്ഷകളുടെ എണ്ണവും നിർവ്വഹിക്കേണ്ട ജോലികളുടെ അത്യാവശ്യവും പരിഗണിച്ച ചെയർപേഴ്സണുമായി കൂടിയാലോചന നടത്തി സ്ഥലവും സമയവും നിശ്ചയിച്ച് കുറഞ്ഞത് ഏഴ് പൂർണ്ണ ദിവസത്തെ നോട്ടീസ് അംഗങ്ങൾക്ക് നൽകിക്കൊണ്ട് സമിതിയുടെ യോഗം കൺവീനർ വിളിക്കേണ്ടതാണ്. ഈ ചട്ടങ്ങൾ പ്രകാരം ആവശ്യമായ അപേക്ഷകളെ സംബന്ധിക്കുന്ന പദ്ധതികളുടെ പകർപ്പുകളും എല്ലാ അപേക്ഷയിന്മേലും ഉള്ള സാങ്കേതിക റിപ്പോർട്ടുകൾ അടങ്ങുന്ന അജണ്ടാ കുറിപ്പുകളും നോട്ടീസിനോടൊപ്പം അംഗങ്ങൾക്ക് അയച്ചു കൊടുക്കേണ്ടതാണ്.

(5) ഈ ചട്ടങ്ങളിലെയും പ്രദേശത്ത് നഗരാസൂത്രണ പദ്ധതിയുണ്ടെങ്കിൽ അതിന്റെയും മറ്റു പ്രസക്തമായ നിയമങ്ങളുടെയും എല്ലാ വ്യവസ്ഥകളും പരിപാലിക്കപ്പെട്ടിട്ടുള്ളതും അജണ്ടാ നോട്ടുകളിൽ ഉൾപ്പെടുത്തിയതുമായ അപേക്ഷകൾ മാത്രം സമിതിക്ക് മുമ്പാകെ കൺവീനർ വയ്ക്കേണ്ടതും സമിതി തീരുമാനിക്കുന്നത് പോലെ പെർമിറ്റ് നൽകേണ്ടതുമാണ്. അങ്ങനെ വിട്ടുകൊടുത്ത ഭൂമിയുടെയും സമിതിയുടെ മിനിറ്റ്സിന്റേയും വിശദമായ രജിസ്റ്ററുകൾ കൺവീനർ സൂക്ഷിക്കേണ്ടതാണ്.

(6) റോഡ് പദ്ധതി പൂർണ്ണമായും പ്രാവർത്തികമാക്കുന്നതിനുള്ള പ്രോത്സാഹനവും നിരീക്ഷണവും ആരംഭിക്കുകയും സമിതി നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതാണ്. റോഡ് പദ്ധതി പൂർണമായും നടപ്പിലാക്കുന്നതിന് സഹായകമെന്ന് കാണുന്ന ലാൻഡ് പുളിംഗ് പദ്ധതികൾ സമിതി പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.


അദ്ധ്യായം 12

അനുബന്ധ കെട്ടിടങ്ങളും ഷെഡ്ഡുകളും

83. ഒഴിവാക്കപ്പെട്ട ചില കെട്ടിടങ്ങൾ അല്ലെങ്കിൽ ഷെഡ്ഡുകൾ- ഏതെങ്കിലും കെട്ടിടം താമസാവശ്യത്തിനല്ലാത്ത, പ്ലാന്റ് ഹൗസിന്റെ അല്ലെങ്കിൽ മീറ്റർ ഹൗസിന്റെ മാത്രം ഉദ്ദേശത്തിലേക്കായി നിർമ്മിച്ചതോ അല്ലെങ്കിൽ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ നിർമ്മിക്കാൻ അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ ആയതും, ഉടമയുടെ ഗൃഹാവശ്യങ്ങൾക്ക് വേണ്ടിയുള്ള ഇന്ധനം അല്ലെങ്കിൽ വിറക് സൂക്ഷിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ, പണിയായുധങ്ങൾ, ജീർണ്ണാവശിഷ്ടം മറ്റു വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ വിളകൾ നിരീക്ഷിക്കുന്നതിനോ ഉള്ള ഷെഡ്ഡുകൾ അല്ലെങ്കിൽ ആറ് എണ്ണത്തിൽ കവിയാത്ത നായകളെ സൂക്ഷിക്കാനുള്ള ശ്വാനശാലകൾ അല്ലെങ്കിൽ ആറ് എണ്ണത്തിൽ കവിയാത്ത പശുക്കളേയും അവ യുടെ കന്നുകൂട്ടങ്ങളേയും സൂക്ഷിക്കാനുള്ള കാലിഷെസ്സുകൾ അല്ലെങ്കിൽ ഇരുപത് എണ്ണത്തിൽ കവിയാത്ത കോഴികളേയോ താറാവുകളേയോ സൂക്ഷിക്കുന്നതിനുള്ള കൂടുകളോ/പക്ഷിക്കുടുകളോ ഈ ചട്ടങ്ങളുടെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.

എന്നാൽ, അത്തരം കെട്ടിടം അല്ലെങ്കിൽ ഷെഡ്ഡ് പ്രധാന കെട്ടിടത്തോട് ചേർത്ത് പണിയാവുന്നതും അടുത്തുള്ള അതിരിൽ നിന്നും ഏറ്റവും ചുരുങ്ങിയത് ഒരു മീറ്റർ പിന്നോട്ട് മാറിയിരിക്കുന്നതുമായിരിക്കണം.

  1. തിരിച്ചുവിടുക Template:Approved