Panchayat:Repo18/vol1-page0795

From Panchayatwiki

സൂചന.- പഞ്ചായത്ത് അതിന്റെ ഗുണഭോക്താക്കൾക്കു വേണ്ടി ഏതെങ്കിലും തലത്തിൽ നിർമ്മിക്കുകയോ ധനസഹായം നൽകുകയോ ചെയ്തിട്ടുള്ള കെട്ടിടങ്ങൾക്കും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്. 73. വിസ്തീർണ്ണത്തിന്റെയും നിലകളുടെയും നിയന്ത്രണങ്ങൾ.-(1) ഓരോ വാസഗൃഹ യൂണിറ്റിന്റെയും തറവിസ്തീർണ്ണം 60 ചതുരശ്രമീറ്ററിൽ കവിയാവുന്നതല്ല.

(2) നിലകളുടെ എണ്ണം രണ്ടും ഒരു കോണിപ്പടി മുറിയും മാത്രമായി പരിമിതിപ്പെടുത്തേണ്ട താണ്.

74. പിന്നോട്ട് മാറ്റൽ വ്യവസ്ഥകൾ.- (1) ദേശീയ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ പഞ്ചായത്ത് വിജ്ഞാപനം ചെയ്യാത്ത മറ്റു റോഡുകൾ ഇവയൊന്നുമല്ലാത്ത തെരുവിനോട് ചേർന്നുള്ള പ്ലോട്ട് അതിരും, ചുറ്റുമതിൽ അല്ലെങ്കിൽ വേലി അല്ലെങ്കിൽ വാതിൽപ്പുറ പ്രദർശന നിർമ്മാണങ്ങൾ അല്ലാതെയുള്ള കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 1.50 മീറ്റർ ആയി രിക്കേണ്ടതാണ്.

(2) മുൻവശത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി 1.50 മീറ്ററായിരിക്കണം.

(3) ജില്ലാ ടൗൺ പ്ലാനറുടെ ലേഔട്ട് അംഗീകാരം ആവശ്യമില്ലാത്ത ഏകമായ വികസന പ്ലോട്ടുകളുടെ കാര്യത്തിൽ വശങ്ങളിലും പിന്നാമ്പുറത്തും തുറസ്സായ സ്ഥലം ശരാശരി 60 സെന്റീമീറ്റർ ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, ചുരുങ്ങിയത് 1.00 മീറ്ററെങ്കിലും തുറസ്സായ മുറ്റമില്ലാത്ത ഭാഗത്ത് വാതിൽ അനുവദിക്കാവുന്നതല്ല.

(4) ജില്ലാ ടൗൺ പ്ലാനറിൽ നിന്നും ലേ ഔട്ട് അംഗീകാരം ആവശ്യമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ വശങ്ങളിലെ മുറ്റവും പിന്നാമ്പുറ മുറ്റവും കെട്ടിടത്തിന്റെ ലേഔട്ടിൽ കാണിച്ചിരിക്കും പ്രകാരമായിരിക്കണം:

എന്നാൽ, കെട്ടിടത്തിന്റെ യാതൊരു ഭാഗവും പ്ലോട്ട് അതിരിൽ നിന്ന് അതിക്രമിച്ചോ തള്ളിയോ നിൽക്കുകയോ അല്ലെങ്കിൽ തൂങ്ങി നിൽക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

75. ചില വ്യവസ്ഥകൾ ബാധകമല്ലെന്ന്- തറവിസ്തീർണ്ണ അനുപാതം, പരിധി, തെരുവു വിട്ടുള്ള പാർക്കിങ്ങ് സ്ഥലം റോഡിന്റെ കേന്ദ്ര രേഖയിൽ നിന്നുള്ള അകലം, പ്രവേശന മാർഗ്ഗവീതി, റോഡിന്റെ വീതിയും റോഡിനോട് ചേർന്നു കിടക്കുന്ന മുറ്റത്തിന്റെ വീതിയും കണക്കിലെടുത്തു കൊണ്ടുള്ള ഉയര നിയന്ത്രണം, കെട്ടിടഭാഗങ്ങളുടെ അളവുകൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ഈ അദ്ധ്യായത്തിൻ കീഴിലെ കെട്ടിടങ്ങൾക്ക് ബാധകമാകുന്നതല്ല.

76. പെർമിറ്റിനുള്ള അപേക്ഷയും അതിന്റെ തീർപ്പാക്കലും.-(1) വ്യക്തികൾ പ്രത്യേ കമായി നിർമ്മാണം അല്ലെങ്കിൽ പുനർനിർമ്മാണം അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ മാറ്റം വരുത്തൽ എന്നിവയ്ക്ക് ഉദ്ദേശിക്കുന്നുവെങ്കിൽ ബന്ധപ്പെട്ട വ്യക്തി വെള്ളപേപ്പറിൽ ടൈപ്പ് ചെയ്തതോ മഷി കൊണ്ട് എഴുതിയതോ ആയ ഒരു അപേക്ഷ, ആവശ്യമുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചും അയാളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണത്തോടും സൈറ്റ് പ്ലാനോടുമൊപ്പം സെക്രട്ടറിക്ക് സമർപ്പിക്കണം. അപേക്ഷയിൽ നിലകളുടെ എണ്ണവും ഓരോ നിലകളുടെ വിസ്തീർണ്ണവും വ്യക്തമായി കാണിച്ചിരിക്കണം.

(2) സെക്രട്ടറിക്ക്, ഉടമസ്ഥാവകാശവും അതിരുകളും സംബന്ധിച്ചും, കെട്ടിടം ഈ അദ്ധ്യായത്തിലെ ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് ഉത്തമവിശ്വാസവും ബോധ്യവുമുള്ള പക്ഷം പെർമിറ്റ് നൽകാവുന്നതാണ്.

(3) നിർമ്മാണമോ, പുനർനിർമ്മാണമോ, കൂട്ടിച്ചേർക്കലോ, വ്യതിയാനം വരുത്തലോ, ബന്ധപ്പെട്ട വകുപ്പ്, കോർപ്പറേഷൻ, ബോർഡ്, ഏജൻസി, തദ്ദേശസ്വയംഭരണസ്ഥാപനം അല്ലെങ്കിൽ സംഘം സ്വയമേവ ചെയ്യുവാൻ ഉദ്ദേശിക്കുമ്പോൾ, സബ്-ഡിവിഷനു വേണ്ടിയുള്ള ലേ ഔട്ട് സെക്രട്ടറിയിൽ നിന്നും നേടേണ്ടതും, കെട്ടിട നിർമ്മാണ പെർമിറ്റ് ആവശ്യമില്ലാത്തതുമാകുന്നു

  1. തിരിച്ചുവിടുക Template:Approved