Panchayat:Repo18/vol1-page0794
67. അനുവദിക്കാവുന്ന യൂണിറ്റുകളുടെ എണ്ണം.- ഒരു വരിക്കെട്ടിടത്തിലെ തുടർച്ച യായ വാസസ്ഥല യൂണിറ്റുകളുടെ എണ്ണം പത്തിൽ കൂടാൻ പാടില്ലാത്തതാണ്.
കുറിപ്പ്- പ്രവേശനത്തിനും പുറത്തേക്ക് പോകാനും പ്രത്യേകം മാർഗ്ഗങ്ങളുള്ളതും ചേർന്നുള്ള മറ്റു വരിക്കെട്ടിടങ്ങളിൽ നിന്ന് പൊതുവായ ഒരു മതിൽ കൊണ്ട് വേർതിരിച്ചിരിക്കുന്ന ഒരു വരിക്കെട്ടി ടത്തിനെ ഈ ആവശ്യത്തിലേക്കായി ഒരു യൂണിറ്റായി കരുതാവുന്നതാണ്.
68. പ്ലോട്ട് വിസ്തീർണ്ണം.- ഒരു യൂണിറ്റിന് വേണ്ടിയുള്ള പ്ലോട്ട് വിസ്തീർണ്ണം 85 ചതുരശ്ര മീറ്ററിൽ കൂടാൻ പാടില്ലാത്തതാകുന്നു.
69. തെരുവിൽ നിന്നുള്ള അകലം മുതലായവ.-- ദേശീയ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ പഞ്ചായത്ത് വിജ്ഞാപനം ചെയ്യാത്ത മറ്റു റോഡുകൾ ഇവയൊന്നുമല്ലാത്ത തെരുവിനോട് ചേർന്നുള്ള പ്ലോട്ട് അതിരും, ചുറ്റുമതിൽ അല്ലെങ്കിൽ വേലി അല്ലെങ്കിൽ വാതിൽപ്പുറ പ്രദർശന നിർമ്മാണങ്ങൾ അല്ലാതെയുള്ള കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 1.5 മീറ്റർ ആയിരിക്കേണ്ടതാണ്.
70. പരമാവധി നിലകൾ.- അനുവദിക്കാവുന്ന പരമാവധി നിലകളുടെ എണ്ണം രണ്ടും ഒരു കോണിപ്പടി മുറിയുമാണ്.
71. ചില വ്യവസ്ഥകൾ ബാധകമല്ലെന്ന്- തറവിസ്തീർണ്ണ അനുപാതം, പരിധി, റോഡിന്റെ കേന്ദ്ര രേഖയിൽ നിന്നുള്ള അകലം, പ്രവേശന മാർഗ്ഗവീതി റോഡിന്റെ വീതിയും, റോഡിനോട് ചേർന്നു കിടക്കുന്ന മുറ്റത്തിന്റെ വീതിയും കണക്കിലെടുത്തുകൊണ്ടുള്ള ഉയര നിയന്ത്രണം, കെട്ടിട നിർമ്മാണഭാഗങ്ങളുടെ അളവുകൾ, പ്രകാശം, വായുസഞ്ചാര മാർഗ്ഗങ്ങൾ, പാർക്കിങ്ങ് സ്ഥലം എന്നി വയുടെ അളവുകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ വരികെട്ടിടങ്ങൾക്ക് ബാധകമാകുന്നതല്ല.
അദ്ധ്യായം 10
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള പദ്ധതികളിൻ കീഴിലെ കെട്ടിട നിർമ്മാണം
72. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾക്കു കീഴിലെ നിർമ്മാണ വ്യവസ്ഥകൾ.- ഗോത്രവർഗ്ഗ പ്രദേശങ്ങളൊഴികെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി ഏതെങ്കിലും പദ്ധതി പ്രകാരം സർക്കാരോ, പഞ്ചായത്തോ, ഭവന നിർമ്മാണ ബോർഡോ, പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷനോ, മൽസ്യത്തൊഴിലാളി ക്ഷേമ കോർപ്പറേഷനോ, മൽസ്യഫെഡോ, അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ വകുപ്പോ, അർദ്ധ-സർക്കാർ ഏജൻസിയോ, ഭവനനിർമ്മാണ സഹകരണ സംഘങ്ങളോ അല്ലെങ്കിൽ വാണിജ്യാവശ്യത്തിനല്ലാതെ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളോ നിർമ്മിക്കുകയോ, നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും കെട്ടിടം നിർമ്മിക്കുന്നതിനോ വ്യതിയാനം വരുത്തുന്നതിനോ, കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനോ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.
എന്നാൽ, അങ്ങനെയുള്ള ഭവന നിർമ്മാണ സഹകരണ സംഘങ്ങളുടെയോ സർക്കാരിതര സംഘടനകളുടെയോ നിർമ്മാണങ്ങളുടെ സംഗതിയിൽ ഈ അദ്ധ്യായത്തിൻ കീഴിൽ, പ്രത്യേകമായി പരിഗണിക്കുന്നതിനുള്ള മുൻകൂർ അംഗീകാരം പഞ്ചായത്തിൽ നിന്നും വാങ്ങേണ്ടതാണ്. പ്രസ്തുത പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് എന്നും പൂർത്തീകരണത്തിനുശേഷം അവ കൈവശം വയ്ക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണെന്നും പഞ്ചായത്ത് ഉറപ്പു വരുത്തേണ്ടതുമാണ്.
- തിരിച്ചുവിടുക Template:Approved