Panchayat:Repo18/vol1-page0792

From Panchayatwiki

(e) സ്ഥാപിക്കേണ്ട വാട്ടർ ക്ലോസെറ്റ്, മൂത്രപ്പുര പോലെയുള്ള ശുചീകരണ സൗകര്യങ്ങളുടെ എണ്ണം കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണത്തിന്റെ ഓരോ 30 ചതുരശ്ര മീറ്ററിനും ഒരാൾ എന്ന തോതിൽ കണക്കാക്കിയതിൽ നിന്ന് ഒരു കാരണവശാലും കുറയാൻ പാടില്ലാത്തതാകുന്നു.

സൂചന.- ആകെ തൊഴിലാളികൾ, 5-ൽ കൂടുന്നില്ലായെങ്കിൽ ഒരു വാട്ടർ ക്ലോസ്റ്റ് എങ്കിലും സ്ഥാപിക്കണം.

(9) റോഡുകളുടെ വീതി, ഗതാഗത ബാഹുല്യം, സ്ഥലം, വിലങ്ങനെ വിഭജിക്കുന്ന ബിന്ദുക്കൾ, വിദ്യാഭ്യാസപരമായ, വാണിജ്യപരമായ സമ്മേളനങ്ങൾക്കുള്ള സംഭരണത്തിനും അപായ സാധ്യതയുള്ള ഉപയോഗങ്ങളുള്ള വിനിയോഗ ഗണങ്ങളുടെ സാമീപ്യം എന്നിവ യഥാക്രമം പരിഗണിച്ച ശേഷം ജില്ലാ കളക്ടറോടും മുഖ്യ ടൗൺപ്ലാനറോടും കൂടിയാലോചനയ്ക്ക് ശേഷം പെട്രോൾ നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകളും അതിന്റെ ലേഔട്ടും സെക്രട്ടറിക്ക് തീരുമാനിക്കാവുന്നതാണ്,

(10) പെട്രോൾ ടാങ്കിന്റെയും വെന്റ് പൈപ്പിന്റെയും സ്ഥാനവും നിർമ്മാണവും, 1976-ലെ പെട്രോളിയം ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുശാസിക്കും പ്രകാരമായിരിക്കേണ്ടതാണ്.

(11) ഒരു പെട്രോൾ നിറയ്ക്കൽ കേന്ദ്രത്തിന്റെ ചില്ലറ വിതരണ യൂണിറ്റ്, പമ്പിന്റെ അതിർത്തിയായി അടയാളപ്പെടുത്തിയിട്ടുള്ള ഏതൊരു ബിന്ദുവിൽ നിന്നും 7.5 മീറ്റർ അകലത്തിൽ സ്ഥാപിക്കേണ്ടതാണ്.

(12) മേൽത്തട്ടിന് അതാതു സംഗതിപോലെ നിലവിലുള്ളതോ നിർദ്ദിഷ്ടമോ ആയ പ്ലോട്ടതിരിൽ നിന്നും ചുരുങ്ങിയത് 3 മീറ്റർ പിറകോട്ട് മാറൽ ഉണ്ടായിരിക്കേണ്ടതാണ്.

(13) കിയോസ്ക്കിന് അല്ലെങ്കിൽ വില്പന ഓഫീസിന് തെരുവിനോട് ചേർന്നുള്ളതല്ലാത്ത പ്ലോട്ട് അതിരിൽ നിന്ന് ചുരുങ്ങിയത് 1 മീറ്റർ തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.

(14) സെമിത്തേരി ഉൾപ്പെടെയുള്ള ശ്മശാനം അല്ലെങ്കിൽ ദഹിപ്പിക്കാനോ കുഴിച്ചിടാനോ ഉള്ള ഭൂമി എന്നിവയുടെ സ്ഥലം, വിസ്തീർണ്ണ പരിധികൾ എന്നിവ ജില്ലാ കളക്ടർ അംഗീകരിക്കുന്ന വിധത്തിലായിരിക്കേണ്ടതാണ്.

(15) ശ്മശാനത്തിന് ചുറ്റും ചുരുങ്ങിയത് 7.5 മീറ്റർ തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.

==

{{{1}}}

===

{{{1}}}

62. ചെറുപ്ലോട്ടുകളിലുള്ള നിർമ്മാണങ്ങൾക്ക് വേണ്ടിയുള്ള വ്യവസ്ഥകൾ.-- 1.25 ആർ അല്ലെങ്കിൽ 125 ചതുരശ്രമീറ്ററിൽ കവിയാത്ത വിസ്തീർണമുള്ള സ്ഥലങ്ങളിൽ താമസാവശ്യത്തിനോ കച്ചവടാവശ്യത്തിനോ അല്ലെങ്കിൽ രണ്ടിന്റേയും സംയോജിത കൈവശഗണത്തിന്റെ കീഴിലുള്ള കെട്ടിട നിർമ്മാണത്തിന് ഈ അദ്ധ്യായത്തിലെ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി ബാധകമാകുന്നതാണ്.

എന്നാൽ, ഒന്നോ അതിലധികമോ പ്ലോട്ടുകളുടെ വിഭജനങ്ങളിലൂടെ രൂപപ്പെട്ട പ്ലോട്ടുകളിൽ പ്രത്യേകമായോ അല്ലെങ്കിൽ പരസ്പരം ചേർന്നു നിൽക്കുന്നതോ ആയ വ്യത്യസ്തങ്ങളായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അത്തരത്തിൽ വിഭജിക്കപ്പെട്ട ഒന്നിലധികം പ്ലോട്ടുകളുടെ ഉടമയായിരിക്കുകയോ അല്ലെങ്കിൽ നിർദ്ദിഷ്ട പ്ലോട്ടിനോട് ചേർന്ന് മറ്റൊരു പ്ലോട്ട് ഉണ്ടായിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ അയാൾ സമ്മതം നൽകുന്ന മറ്റൊരു വ്യക്തിക്കോ ഈ അദ്ധ്യായത്തിൻ കീഴിൽ കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കാൻ പാടില്ലാത്തതാകുന്നു.

  1. തിരിച്ചുവിടുക Template:Approved